ഞാൻ പരിപാടിയിലേക്ക് പോകുമ്പോൾ എന്നോട് വളരെ സ്നേഹമായിരുന്നു, തിരിച്ച് വന്നപ്പോൾ കണ്ടത് മറ്റൊരു വ്യക്തിയെ

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആര്യ. ഒരുപക്ഷെ ബഡായി ആര്യ എന്ന് പറഞ്ഞാലേ ആരാധകർക്ക് കൂടുതൽ സുപരിചിത ആകു. വർഷങ്ങൾ കൊണ്ട് അഭിനയ മേഖലയിൽ ആര്യ സജീവമാണെങ്കിലും ആര്യയ്ക്ക് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്തത് ബഡായ് ബംഗ്ളാവ് എന്ന പരുപാടി ആണ്. പരിപാടിയിലെ ആര്യയുടെ തമാശകളും നിഷ്ക്കളങ്കമായ പെരുമാറ്റവും താരത്തിന് കൂടുതൽ ആരാധകരെ നേടിക്കൊടുത്തു. ബഡായി ബംഗ്ളാവിന് പിന്നാലെ ആണ് ആര്യ ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തുന്നത്. ബഡായി ബംഗ്ളാവിൽ വെച്ച് ആളുകൾ കണ്ട ആര്യ ആയിരുന്നില്ല ബിഗ് ബോസ്സിൽ എത്തിയപ്പോൾ ഉള്ളത്. ബഡായി ബംഗ്ളാവിൽ എപ്പോഴും തമാശകൾ പറഞ്ഞു ആളുകളെ ചിരിപ്പിച്ചും നടന്ന ആര്യ ബിഗ് ബോസ്സിൽ എത്തിയപ്പോൾ കൂടുതൽ സീരിയസ് ആയി പെരുമാറുന്നത് ആണ് കണ്ടത്.

ബിഗ് ബോസ്സിൽ വെച്ച് തനിക്ക് ഒരു പ്രണയം ഉണ്ടെന്നും അദ്ദേഹത്തെ താൻ ജാൻ എന്നുമാണ് വിളിക്കുന്നത് എന്നും താരം പറഞ്ഞിരുന്നു. എന്നാൽ പരുപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം അങ്ങനെ ഒരു പ്രണയത്തെ കുറിച്ച് ആര്യ എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ അഭിമുഖങ്ങളിൽ ആര്യയുടെ അവതാരകർ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ആണ് ആ പ്രണയം അവസാനിപ്പിച്ചു എന്ന് ആര്യ പറഞ്ഞത്. പരിപാടിയിലേക്ക് താൻ പോകുമ്പോൾ ഉണ്ടായിരുന്ന ആളെ അല്ല പിന്നീട തിരിച്ച് വന്നപ്പോൾ താൻ കണ്ടത് എന്നും താൻ പുറത്ത് ഇല്ലാതിരുന്ന സമയത്ത് അദ്ദേഹം മറ്റൊരാളുമായി റിലേഷനിൽ ആയി എന്നും അത് തനിക്ക് ഉണ്ടാക്കിയ ഷോക്ക് വളരെ വലുത് ആയിരുന്നു എന്നും ആര്യ പറയുന്നു.

കൂടാതെ തന്റെ സുഹൃത്തുക്കൾ ഇപ്പോഴും പറയാറുണ്ട് ആളുകളെ മനസ്സിലാക്കുന്ന കാര്യത്തിൽ ഞാൻ വളരെ പുറകിൽ ആണെന്നും ആര്യ പറഞ്ഞു. ആര്യയുടെ വാക്കുകൾ ഇങ്ങനെ, ‘ഒരാളെ പരിചയപ്പെട്ട് കഴിയുമ്പോള്‍ അദ്ദേഹം ഫേക്ക് ആണോ നല്ലതാണോ എന്നൊക്കെ ഞാന്‍ കണ്ട് പിടിക്കുംഎന്നാണ് ഞാൻ കരുതുന്നത്. എന്നാൽ അവർ കൃത്യമായി എനിക്ക് എന്തെങ്കിലും പണി തരുമ്പോൾ ആണ് അവരുടെ യഥാർത്ഥ സ്വഭാവം എനിക് മനസ്സിലാകുന്നത് എന്നും ആര്യ പറഞ്ഞു.

പക്ഷെ ജാനിന്റെ കാര്യത്തിൽ എനിക്ക് കിട്ടിയത് വലിയ ഒരു പണി ആണെന്നും, കുറച്ച് ദിവസങ്ങൾ ഞാൻ ഇവിടെ നിന്ന് മാറി നിന്നപ്പോഴേയ്ക്കും അദ്ദേഹം എന്റെ തന്നെ ഒരു സുഹൃത്തുമായി റിലേഷനിൽ ആകുകയായിരുന്നു. നാലാം ക്ലാസ് മുതല്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി പരിചയപ്പെടുത്തി കൊടുത്ത കുട്ടിയാണ്. അവരിപ്പോള്‍ ഒരു റിലേഷന്‍ഷിപ്പിലാണ്. ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന് നമുക്ക് എങ്ങനെ ചിന്തിക്കാൻ കഴിയും എന്നും ആര്യ പറഞ്ഞു.