പലപ്പോഴും അതിനോട് ആവർത്തന വിരസത തോന്നിയിട്ടുണ്ട്

വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സജീവമായി നിൽക്കുന്ന താരമാണ് സീനത്ത്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിക്കുകയായിരുന്നു. നാടകത്തിൽ അഭിനയിച്ച് വരുന്നതിനിടയിൽ ആണ് താരത്തിന് സിനിമയിലേക്കുള്ള ക്ഷണം ലഭിക്കുന്നത്. അങ്ങനെയാണ് സീനത്ത് സിനിമയിൽ എത്തിപെടുന്നത്. നായികയുടെയും നായകന്റെയും ഒക്കെ സഹോദരിയെയും സുഹൃത്തായും എല്ലാം പലതരം കഥാപാത്രങ്ങൾ ആണ് ചുരുങ്ങിയ സമയം കൊണ്ട് സീനത്ത് ചെയ്തു തീർത്തത്. തന്നെക്കാൾ പ്രായം കൂടിയ കഥാപാത്രങ്ങൾ ആണ് താരം ചെയ്തതിൽ അധികവും. അത് കൊണ്ട് തന്നെ ചെറിയ പ്രായത്തിൽ തന്നെ താരത്തിന് കൂടുതൽ പ്രായം തോന്നിക്കുമായിരുന്നു. സിനിമയിൽ മാത്രമല്ല സീരിയലുകളിലും തിളങ്ങാൻ സീനത്ത് മറന്നില്ല. ഒരു പക്ഷെ കുടുംബ പ്രേഷകരുടെ ശ്രദ്ധ താരത്തിന് ലഭിച്ചത് സീരിയലുകളിൽ വന്നതിനു ശേഷം ആണ് എന്ന് തന്നെ പറയാം. പോസിറ്റീവ് കഥാപാത്രങ്ങളും നെഗറ്റീവ് കഥാപാത്രങ്ങളും കൈകാര്യം ചെയ്യാൻ താരത്തിന് കഴിഞ്ഞിട്ടും ഉണ്ട്.

ഇപ്പോഴിതാ തന്റെ വീട്ടു വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സീനത്ത്. തന്റെ വീട്ടു വിശേഷങ്ങൾ കുറിച്ചും തന്റെ പുതിയ യൂട്യൂബ് ചാനലിനെ കുറിച്ചുമൊക്കെ സീനത്ത് വാചാല ആയി. തന്റെ രണ്ടു ആൺ മക്കൾക്കും ഏറ്റവും കൂടുതൽ ഇഷ്ട്ടം താൻ ഉണ്ടാകുന്ന ബിരിയാണി ആണ് എന്നാണ് സീനത്ത് പറയുന്നത്. അവർ രണ്ടു പേരും ബിരിയാണി ഉണ്ടാക്കി തരാൻ തന്നോട് ആവിശ്യപ്പെടാറുണ്ടെന്നും എന്നാൽ താൻ അത്ര വലിയ പാചകകാരി ഒന്നും അല്ല എന്നും സീനത്ത് പറയുന്നു. തനിക്ക് ഏറ്റവും കൂടുതൽ മടിപ്പുളവാക്കുന്ന ഒന്നാണ് വീട്ടു ജോലി എന്നും അതിൽ തന്നെ ഏറ്റവും കൂടുതൽ ആവർത്തന വിരസത തോന്നിയിട്ടുള്ളത് ക്ളീനിങ് ആണെന്നും പാത്രം കഴുകാനും തറ തുടയ്ക്കാനും ഒക്കെ തനിക്ക് ഭയങ്കര മടി ആണെന്നും സീനത്ത് പറയുന്നു. എന്നാൽ തനിക് മടിയാണെന്നു കരുതി ഇതൊക്കെ ചെയ്യാൻ ഒരു സെർവന്റിനെ വീട്ടിൽ വെക്കുന്നതിനോട് തനിക്ക് താൽപ്പര്യം ഇല്ലെന്നും ഈ ജോലികൾ ഒക്കെ താൻ തന്നെ ആണ് ചെയ്യുന്നത് എന്നും സീനത്ത് പറയുന്നു.

അത് പോലെ തന്നെ ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ വെറുതെ ഇരുന്നപ്പോൾ തുറങ്ങിയതാണ് യൂട്യൂബ് ചാനൽ എന്നും എന്നാൽ അതിൽ വലിയ ആക്റ്റീവ് ആയി താൻ ഇത് വരെ വീഡിയോ ഒന്നും ചെയ്തിട്ടില്ല എന്നും ഒരു വീഡിയോ ചെയ്തു വലിയ ഒരു ഗ്യാപ്പിന് ശേഷമാണ് അടുത്ത വീഡിയോ ഇടാറുള്ളത് എന്നും അത് കൊണ്ട് തന്നെ തനിക് ഇത് വരെ അങ്ങനെ വലിയ വൈറൽ വീഡിയോ ഒന്നും ഉണ്ടായിട്ടില്ല എന്നും താരം പറയുന്നു. മാസത്തിൽ ഒരു വീഡിയോ എങ്കിലും ഇട്ടാൽ അല്ലെ നമ്മുടെ ചാനൽ ആളുകൾ ശ്രദ്ധിക്കു. എന്നാൽ ഞാൻ അത് പോലും ചെയ്യാറില്ല എന്നാണ് സീനത് പറയുന്നത്.

Leave a Comment