ഭദ്രന്റെ സംവിധാനത്തിൽ 1996 ൽ പുറത്തിറങ്ങിയ ചിത്രം ആണ് യുവതുർക്കി. സ്പടികത്തിന് ശേഷം ഭദ്രൻ സംവിധാനം ചെയ്ത ചിത്രം ആണ് യുവതുർക്കി. സ്പടികത്തിന് സംഭാഷണം എഴുതിയ രാജേന്ദ്ര ബാബു തന്നെ ആണ് യുവതുർക്കിയിലും സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. സുരേഷ് ഗോപിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. താരത്തിന്റെ കൂടാതെ ആ കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു.
സുരേഷ് ഗോപിയെ കൂടാതെ വിജയശാന്തി, മാണി സി കാപ്പൻ, രതീഷ്, ഗീത, സുകുമാരി, രാജൻ പി ദേവ്, തിലകൻ, അബു സലിം, സ്പടികം ജോർജ് തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്നിരിക്കുന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആകാശ് സുനേഷ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സ്പടികത്തിന് ശേഷം. ഭദ്രൻ സംവിധാനം ചെയ്യുന്ന സിനിമ. സുരേഷ് ഗോപി നായകൻ വിജയശാന്തി നായിക അമിതാബച്ചൻ നിർമ്മാണം. വമ്പൻ ഇനിഷ്യൽ കളക്ഷൻ നേടി കേരളം, അന്യഭാഷയിൽ ചരിത്രവിജയം നേടി ആന്ധ്ര തമിഴ്നാട് തെലുഗു എന്നുമാണ് ചിത്രത്തിനെ കുറിച്ചുള്ള ഓർമ്മകൾ ആരാധകൻ ഗ്രൂപ്പിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു.
സുരേഷ് ഗോപിയുടെ സിനിമകൾ ഒക്കെ ആന്ധ്രയിൽ വലിയ വിജയം ആയിരുന്നു എന്നത് എത്രത്തോളം ശരിയാണ്? ഇവിടെ ഉള്ള ആൾക്കാരോട് ചോദിച്ചപ്പോൾ അങ്ങനെ ഉണ്ടായിരുന്ന ട്രെൻഡ് നെ കുറിച്ച് അറിയില്ല. എന്നാൽ അതേ സമയത്ത് തന്നെ സിനിമകൾ തെലുങ്കിൽ ഇറക്കി ഹിറ്റ് ആക്കിയ ഉപേന്ദ്രയെ ഇന്നും ആൾക്കാർക്ക് അറിയാം. കൾട്ട് ഫാൻ ഫോള്ളോവിങ് ഉം ഉണ്ട്. പുള്ളി പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2010 ഇൽ സിനിമ വീണ്ടും സംവിധാനം ചെയ്ത് തെലുങ്കിൽ ഡബ്ബ് വേർഷൻ ഇറക്കിയപ്പോൾ ചർച്ച ആയിരുന്നു.
ആന്ധ്രയിൽ 2000 മുതൽ 2006 വരെ ഉണ്ടായിരുന്നു. അവിടെ ആൾക്കാർ അറിയുന്ന ഏക മലയാള നടൻ സുരേഷ് ഗോപി ആയിരുന്നു. അങ്ങേരുടെ കമ്മിഷണർ ഒക്കെ ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. നരിമാൻ സിനിമയുടെ ഡബ്ബിഡ് വേർഷൻ ഓടുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. പിന്നെ ഇവിടെ ഇപ്പൊൾ ഇറങ്ങിയ സമ്രാജ്യം തള്ളു അവിടുത്തുകാർക്ക് ഒരറിവും ഇല്ല ഈ സിനിമ മലയാളത്തിൽ ആവറേജിൽ ഇൽ ഒതുങ്ങി എന്നാണ് കേട്ടത്. തെലുങ്കിൽ വൻ ഹിറ്റ് ഉം, കാലത്തെ വെല്ലുന്ന കിടിലൻ മേക്കിങ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.