പഴയ ഓർമകളിലേക്ക് നമ്മെ കൂട്ടി കൊണ്ടു പോവുന്ന നല്ല സിനിമയായിരുന്നു ഇത്


ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ജയറാം നായകനായ ചിത്രത്തിൽ സൗന്ദര്യയാണ് നായികയായി എത്തിയത്. ഇവരെ കൂടാതെ ഇന്നസെന്റ്, ശ്രീനിവാസൻ, നെടുമുടി വേണു, മായാ മേനോൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ടി പി മാധവൻ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു.

ഇന്നും ചിത്രം ടി വി യിൽ വന്നാൽ കാണാത്ത മലയാളയ്കൾ കുറവാണ്. കുടുംബ പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിനയൻ പൂന്തോട്ടത്തിൽ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “എന്തിനാ എന്തിനാ ജ്യോതി ഇത് ചെയ്തത്, പറയു. എന്തിനായിരുന്നു ഇതൊക്കെ “? “ഞാൻ ഞാൻ തനിച്ചയത് പോലെ. റാം കൂടെയില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തക്കാനാവില്ല. പെട്ടെന്ന് എല്ലാ കൈ വിട്ട് പോയത് പോലെ തോന്നി “. “ഇല്ല ഒന്നും കൈ വിട്ട് പോയിട്ടില്ല ” ശ്രീനിവാസൻ സത്യൻ അന്തിക്കാട് കോമ്പോയിൽ അധികമാരും പരാമർശിക്കാത്ത അതി മനോഹര ക്ലൈമാക്സ്‌ സമ്മാനിച്ച എക്കാലത്തെയും പ്രിയപ്പെട്ട ഒരു ജയറാം ചിത്രം.

ഇതിലെ സൗന്ദര്യയുടെ ആക്ടിങ് ഒക്കെ എക്കാലവും ഓർത്തു വെക്കാൻ പറ്റുന്ന ഒന്നാണ്. പഴയ ഓർമകളിലേക്ക് നമ്മെ കൂട്ടി കൊണ്ടു പോവുന്ന നല്ല സിനിമ. യാത്ര ക്കാരുടെ ശ്രദ്ധക്ക് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നതും. ഞാൻ മനസ്സിൽ ജയറാമിൻ്റെ കാരക്ടറിനോട്. നിന്ന് കഥാപ്രസംഗം നടത്താതെ ആശുപത്രിയിൽ കൊണ്ടുപോടാ, അഭിനയത്തിന്റെ പകുതി ക്രെഡിറ്റ് ഡബ്ബ് ചെയ്ത ഭാഗ്യലക്ഷ്മിക്ക് തുടങ്ങിയ കമെന്റുകളാണ് പോസ്റ്റിനു വരുന്നത്.