വിവാഹവാര്ഷികത്തിന്റെ സന്തോഷത്തിൽ യമുനയും കുടുംബവും

മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് യമുന. ബിഗ് സ്‌ക്രീനിൽ ആണ് താരം  ആദ്യം തിളങ്ങിയത് എങ്കിലും പിന്നീട് മിനിസ്ക്രീനിലേക്കും താരം സജീവമാകുകയായിരുന്നു. വർഷങ്ങൾ കൊണ്ട് സിനിമയിൽ തിളങ്ങുന്ന താരം നിരവധി സിനിമകയിൽ ആണ് അഭിനയിച്ചത്. ഹാസ്യ നടിയായും കാരക്ടർ റോളുകളിലും എല്ലാം തിളങ്ങിയ താരം ടെലിവിഷൻ പരമ്പരകളിൽ എത്തിയതോടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഒരുപക്ഷെ സിനിമയേക്കാൾ മികച്ച കഥാപാത്രങ്ങൾ ആണ് യമുനയ്ക്ക് സീരിയലുകളിൽ നിന്ന് ലഭിച്ചത്. അത് കൊണ്ട് തന്നെ കൂടുതൽ പ്രേക്ഷക ശ്രദ്ധയും താരത്തിന് ലഭിച്ചിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ചന്ദനമഴയിലെ അഭിനയിച്ചതോട് കൂടിയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്, അതിനു ശേഷവും നിരവധി പാരമ്പരകളി യമുന അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്ഷം ആണ് താരം വീണ്ടും വിവാഹിത ആകുന്നത്. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റ് ആയിരുന്ന ദേവനാണ് യമുനയെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്ഷം ആയിരിക്കുകയാണ് കഴിഞ്ഞ ദിവസം. ഈ അവസരത്തിൽ യമുന തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്.

യമുനയുടെ കുറിപ്പ് ഇങ്ങനെ, ഒരു വർഷം കണ്ണടച്ച് തുറക്കും മുൻപേ കടന്നുപോയി. കഴിഞ്ഞ വർഷം ഈ സമയം ദേവേട്ടൻ എന്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ കടന്നുവന്നു. ജീവിതത്തിന് ഒരു പുതിയ അർത്ഥവും മാനവും അദ്ദേഹം കൊണ്ടുവന്നു. ഇനിയുള്ള എന്റെ കൊച്ചു ജീവിതം അദ്ദേഹത്തിന്റെ സ്നേഹത്തണലിൽതന്നെ ജീവിച്ചുതീരണേ എന്നാണ് പ്രാർത്ഥന.അഞ്ജിതയും മക്കളും കൊണ്ടുവന്ന കേക്ക് അവരുടെ കരുതൽ പോലെ തന്നെ മധുരതരമായ്. സഹോദരൻ ഗിരീഷും ലക്ഷ്മിയും ഇന്നുമെത്തി സ്നേഹവായ്പായി. ഫോണിലൂടെയും നേരിട്ടും അനുമോദനങ്ങൾ അറിയിച്ച എല്ലാ സുഹൃത്തുക്കൾക്കും നിസ്സീമ നന്ദി. സ്നേഹപൂർവ്വം നിങ്ങളുടെ, യമുന എന്നുമാണ് യമുന കുറിച്ചത്.

നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്. വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച്കൊണ്ടാണ് യമുന തന്റെ വിവാഹവാര്ഷിക വീഡിയോ ആരാധകരുമായി പങ്കുവെച്ചത്. യമുനയുടെ രണ്ടാമത്തെ വിവാഹം ആയിരുന്നു ഇത്. വിവാഹശേഷം വളരെ സന്തോഷത്തോടെ ഭർത്താവിനും തന്റെ രണ്ടു മക്കൾക്കും ഒപ്പം ജീവിക്കുകയാണ് യമുന ഇപ്പോൾ. തന്റെ രണ്ടു പെണ്മക്കളുടെ നിർബന്ധം ആയിരുന്നു താൻ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചത് എന്നും യമുന തുറന്ന് പറഞ്ഞിരുന്നു.