അവസരങ്ങൾക്ക് വേണ്ടി അഡ്ജസ്റ്റ്മെന്റ് നടത്തുക എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് യമുന. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ആണ്. നിരാധി സിനിമകളിൽ ഇത് വരെ ചെറുതും വലുതുമായ വേഷങ്ങളിൽ താരം അഭിനയിച്ചു.മാത്രമല്ല, നിരവധി പാരമ്പരകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ യമുന സജീവം ആയതോടെ താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്ന്.

തന്റെ രണ്ടു മക്കളുടെയും നിര്ബന്ധ പ്രകാരം താരം രണ്ടാമത് വിവാഹിത ആയതും വാർത്ത ആയിരുന്നു. ഇപ്പോൾ ഭർത്താവിനും മക്കൾക്കും ഒപ്പം സന്തോഷത്തോടെ ഉള്ള കുടുംബ ജീവിതം കരിയറിനൊപ്പം കൊണ്ട് പോകുകയാണ് യമുന. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അവസരങ്ങൾക്ക് വേണ്ടി അഡ്ജസ്റ്റ്മെന്റുകൾ നടത്തണം എന്ന് പറയുന്നത് ശരിയാണോ എന്നാണ് അവതാരിക ചോദിച്ചത്.

അവസരങ്ങൾക്ക് വേണ്ടി അഡ്ജസ്റ്റ്മെന്റുകൾ വേണ്ടി വരും എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യം ആണ് എന്നാണ് യമുന നൽകിയ മറുപടി. ഇത് സിനിമയിൽ മാത്രമല്ല, എല്ലാ തൊഴിൽ മേഖലയിലും ഉണ്ട് എന്നും എന്നാൽ സിനിമ കുറച്ച് എക്സ്പോസ് ചെയ്തു നിൽക്കുന്ന ഇൻഡസ്ട്രി ആയത് കൊണ്ട് അവിടെ നടക്കുന്നത് പെട്ടന്ന് പുറത്ത് വരുന്നു എന്ന് മാത്രമേ ഉള്ളു എന്നും യമുന പറയുന്നു. എന്നാൽ തന്റെ അനുഭവത്തിൽ ഏറ്റവും സുഖമായി ജോലി ചെയ്യാൻ പറ്റുന്ന മേഖലയും സിനിമ ആണെന്ന് താരം പറയുന്നു.

കാരണം നമ്മൾ അഭിനയിക്കുമ്പോൾ ക്യാമറയ്ക്ക് പിന്നിൽ ആയി കുറഞ്ഞത് ഒരു പത്ത് പതിനഞ്ച് പേര് എങ്കിലും കാണും എന്നും അവരുടെ ഒക്കെ മുന്നിൽ വെച്ച് ഒരിക്കലും ആരും മോശമായി പെരുമാറില്ല എന്നുമാണ് യമുന പറയുന്നത്. പിന്നെ അവസരം തരാം കോഫിക്ക് കൂടെ വരൂ, ഡിന്നറിനു കൂടെ വരൂ എന്ന് ഒക്കെ പറഞ്ഞു കൊണ്ട് ആരെങ്കിലും നമ്മളെ വിളിച്ചാൽ നമ്മുടെ ഇഷ്ട്ടമാണ് കോഫി കഴിക്കാനോ ഡിന്നർ കഴികാനോ കൂടെ പോകണോ വേണ്ടയോ എന്നത്.

അങ്ങനെ ആരെങ്കിലും വിളിച്ചാൽ അവരുടെ ഉദ്ദേശം എന്താണന്നു നമുക്ക് വ്യക്തമായി മനസ്സിലാകുകയുംചെയ്യും . ആരും നമ്മളെ വലിച്ച് കെട്ടി ടിന്നെർ കഴിക്കാനോ കോഫി കുടിക്കാനോ കൊണ്ട് പോകില്ല, നമ്മൾ പൂർണ്ണ മനസ്സോടെ പോയിട്ട് പിന്നീട് എന്നോട് അവര് മോശമായി പെരുമാറി എന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല എന്നും യമുന പറഞ്ഞു. എന്നെയും പലരും കോഫി കുടിക്കാൻ പോകാം എന്നൊക്കെ പറഞ്ഞു ഇൻഡയറക്ടറ്റ് ആയി വിളിച്ചിട്ടുണ്ട് പലപ്പോഴും.

അവരോടൊക്കെ അയ്യോ സാർ ഞാൻ ചായയോ കോഫിയോ ഒന്നും കുടിക്കാറില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാറും ഉണ്ട്. ഇനി ആരെങ്കിലും ഡയറക്റ്റ് ആയി ചോദിച്ചാൽ ഡയറക്റ്റ് ആയി തന്നെ എനിക്ക് പറ്റില്ല എന്ന് ഞാൻ പറഞ്ഞിട്ടും ഉണ്ട്. ഇപ്പോൾ ആരും അങ്ങനെ ചോദിക്കാറില്ല, എന്റെ കയ്യിൽ നിന്ന് അടി കിട്ടുമെന്ന് അറിയാം എന്നുമാണ് യമുന ഈ ചോദ്യത്തിൻ നൽകിയ മറുപടി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുകയാണ്.