പുതിയ സന്തോഷത്തിൽ പ്രേഷകരുടെ പ്രിയ താരം, ആശംസകൾ നേർന്ന് ആരാധകരും

മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരു പോലെ സുപരിചിതയായ താരമാണ് യമുന. ബിഗ് സ്‌ക്രീനിൽ ആണ് താരം  ആദ്യം തിളങ്ങിയത് എങ്കിലും പിന്നീട് മിനിസ്ക്രീനിലേക്കും താരം സജീവമാകുകയായിരുന്നു. വർഷങ്ങൾ കൊണ്ട് സിനിമയിൽ തിളങ്ങുന്ന താരം നിരവധി സിനിമകയിൽ ആണ് അഭിനയിച്ചത്. ഹാസ്യ നടിയായും കാരക്ടർ റോളുകളിലും എല്ലാം തിളങ്ങിയ താരം ടെലിവിഷൻ പരമ്പരകളിൽ എത്തിയതോടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഒരുപക്ഷെ സിനിമയേക്കാൾ മികച്ച കഥാപാത്രങ്ങൾ ആണ് യമുനയ്ക്ക് സീരിയലുകളിൽ നിന്ന് ലഭിച്ചത്. അത് കൊണ്ട് തന്നെ കൂടുതൽ പ്രേക്ഷക ശ്രദ്ധയും താരത്തിന് ലഭിച്ചിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ചന്ദനമഴയിലെ അഭിനയിച്ചതോട് കൂടിയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്, അതിനു ശേഷവും നിരവധി പാരമ്പരകളി യമുന അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്ഷം ആണ് താരം വീണ്ടും വിവാഹിത ആകുന്നത്. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റ് ആയിരുന്ന ദേവനാണ് യമുനയെ വിവാഹം കഴിച്ചത്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരം. കഴിഞ്ഞ ദിവസം ആണ് യമുന തന്റെ പിറന്നാൾ ആഘോഷിച്ചത്. ഭർത്താവിനും മക്കൾക്കും ഒപ്പം സന്തോഷകരമായി തന്നെ ആണ് താരം തന്റെ പിറന്നാൾ ആഘോഷിച്ചത്. ഭർത്താവും മക്കളും ചേർന്ന് തനിക്ക് ജന്മദിനാശംസകൾ നേരുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ പിറന്നാൾ ആണ് ഇന്ന് എന്ന് ആരാധകരെ അറിയിച്ചത്. കൂടാതെ ഈ പിറന്നാളിന് ഒരു പ്രത്യേകത കൂടി ഉണ്ടെന്നും താരം പറയുന്നു. ഭർത്താവ് ദേവൻ തന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷമുള്ള തന്റെ ആദ്യത്തെ ജന്മദിനം ആണ് ഇതെന്നാണ് യമുന പറയുന്നത്.

യമുനയുടെ വാക്കുകൾ ഇങ്ങനെ,  കഴിഞ്ഞ വര്‍ഷം, ജീവിതത്തിന്റെ ഒരു പ്രധാന വഴിത്തിരിവായി മാറിയ വര്‍ഷം. ശ്രീപദ്മനാഭ പാദത്തില്‍ അര്‍പ്പിച്ച എന്റെ ജീവിതം. ഭഗവാന്‍ തരുന്ന സന്തോഷവും ദുഖവും എല്ലാം ഏറ്റുവാങ്ങി പരിഭവിക്കാതെ ജീവിക്കുവാന്‍ ശ്രമിക്കുന്നു. നവംബര്‍ ഒന്ന്, എന്റെ ജന്മദിനം. കേരളപ്പിറവിയും. ദേവേട്ടനുമൊത്തുള്ള ആദ്യത്തെ ജന്മദിനം. മക്കളും ഭര്‍ത്താവുമൊന്നിച്ചു കൂടിച്ചേരുമ്പോള്‍ ഓരോ ചെറിയ ഒത്തുചേരലുകള്‍ പോലും ആഘോഷമാകുന്നു. എനിക്ക് ജന്മദിനാശംസകള്‍ അറിയിച്ച പ്രിയ സുഹൃത്തുക്കള്‍ക്കെല്ലാം എന്റെ അകമഴിഞ്ഞ നന്ദി എന്നുമാണ് യമുന വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്.