പുതിയ സന്തോഷവാർത്തയുമായി യമുന, ആശംസകൾ നേർന്ന് ആരാധകരും

വർഷങ്ങൾ കൊണ്ട് അഭിനയ ജീവിതത്തിൽ സജീവമായി നിൽക്കുന്ന താരമാണ് യമുന. ബിഗ് സ്‌ക്രീനിൽ ആണ് താരം  ആദ്യം തിളങ്ങിയത് എങ്കിലും പിന്നീട് മിനിസ്ക്രീനിലേക്കും താരം സജീവമാകുകയായിരുന്നു. വർഷങ്ങൾ കൊണ്ട് സിനിമയിൽ തിളങ്ങുന്ന താരം നിരവധി സിനിമകയിൽ ആണ് അഭിനയിച്ചത്. ഹാസ്യ നടിയായും കാരക്ടർ റോളുകളിലും എല്ലാം തിളങ്ങിയ താരം ടെലിവിഷൻ പരമ്പരകളിൽ എത്തിയതോടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഒരുപക്ഷെ സിനിമയേക്കാൾ മികച്ച കഥാപാത്രങ്ങൾ ആണ് യമുനയ്ക്ക് സീരിയലുകളിൽ നിന്ന് ലഭിച്ചത്. അത് കൊണ്ട് തന്നെ കൂടുതൽ പ്രേക്ഷക ശ്രദ്ധയും താരത്തിന് ലഭിച്ചിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ചന്ദനമഴയിലെ അഭിനയിച്ചതോട് കൂടിയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്, അതിനു ശേഷവും നിരവധി പാരമ്പരകളി യമുന അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്ഷം ആണ് താരം വീണ്ടും വിവാഹിത ആകുന്നത്. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റ് ആയിരുന്ന ദേവനാണ് യമുനയെ വിവാഹം കഴിച്ചത്.

ആദ്യ വിവാഹത്തിൽ രണ്ടു പെൺകുട്ടികൾ ആണ് യമുനയ്ക്ക് ഉള്ളത്. വിവാഹശേഷമുള്ള  വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് കൊണ്ട് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. അടുത്തിടെ ആയിരുന്നു യമുന ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. യൂട്യൂബ് ചാനൽ തുടങ്ങിയതോടെ തന്റെ വിശേഷങ്ങൾ എല്ലാം ചാനലിൽ കൂടിയാണ് യമുന ആരാധകരുമായി പങ്കുവെക്കുന്നത്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിൽ കൂടി യമുന ആരാധകരുമായി ഒരു പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. തന്റെ പുതിയ പരമ്പരയെ കുറിച്ചുള്ള വിശേഷങ്ങൾ ആണ് യമുന ചാനലിൽ കൂടി ആരാധകരുമായി പങ്കുവെച്ചത്. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ‘അമ്മ മകൾ എന്ന പരമ്പരയിൽ ആണ് യമുന ഇനി അഭിനയിക്കാൻ പോകുന്നത്.

സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ‘അമ്മ മകൾ എന്ന പരമ്പരയിൽ ആണ് താൻ അഭിനയിക്കാൻ പോകുന്നത് എന്നും എല്ലാവരുടെയും പ്രാർത്ഥന തനിയ്ക്ക് വേണം എന്നുമാണ് യമുന പറയുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക് പേജിൽ കൂടിയും യമുന തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. വിവാഹ ശേഷവും അഭിനയത്തിൽ സജീവമായ യമുന സോഷ്യൽ മീഡിയയിലും സജീവമാണ്.

Leave a Comment