സീരിയൽ ഫീൽഡിലും ഏറ്റവും ഹെവി പെർഫോമൻഡ് ചെയ്യുന്ന ഒരാൾ ആണ് യദു


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് യദു കൃഷ്ണൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം വളരെ ചെറിയ പ്രായത്തിൽ യഹ്‍ന്നെ സിനിമയിൽ അരങ്ങേറ്റം നടത്തുകയും അഭിനേതാവ് എന്ന നിലയിൽ തന്റെ കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വളർന്നു വന്നതിനു ശേഷം സിനിമയിൽ അധികം തിളങ്ങാൻ താരത്തിന് അവസരം ലഭിച്ചില്ല എന്നതാണ് സത്യം. സീരിയലുകളിൽ ആണ് താരത്തിന് തന്റെ കഴിവ് തെളിയിക്കാൻ കഴിഞ്ഞത്.

ഇപ്പോഴിതാ യദു  സിനി അതിൽ ഗ്രൂപ്പിൽ സർദാർ കൃഷ്ണകുറുപ്പ് എന്ന ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയിൽ ചൈൽഡ്, ടീനേജ് കാറ്റഗറിയിൽ വന്നിട്ടുള്ള എക്കാലത്തെയും ബെസ്റ്റ് അഭിനേതാവ് ‘യധു കൃഷ്ണൻ’ ആണ് ഈ കാറ്റഗറിയിൽ ഏറ്റവും പോപ്പുലർ ബൈജു ആണ് പക്ഷെ ബൈജുവും കിടു ആണേലും..അങ്ങേർ മുതിർന്ന താരമായിട്ടും അന്യായ പെർഫോർമർ ആയോണ്ടാണ് കൂടുതൽ പേര് ലഭിച്ചത് എന്ന് തോന്നിയിട്ടുണ്ട്.

ഒരു സ്‌കൂൾ പയ്യൻ/ പഴയ പ്രീ ഡിഗ്രി പോലത്തെ മൈനർ ഏജ് കാറ്റഗറിയിൽ വരുന്ന വേഷങ്ങളിൽ യധു ആണ് ഒരുപടി കൂടി കൂടുതൽ കിടു നടൻ ആയിട്ട് തോന്നിയത്. ശ്രീധരന്റെ ഒന്നാം തിരുമുറിവ് സിനിമയിൽ ഒക്കെ ഇങ്ങേരുടെ അന്നത്തെ പ്രായം വെച് കാഴ്ച്ചവെച്ച ഡയലോഗ് ഡെലിവറി, പെർഫോമൻസ് ഒക്കെ വേറെ ലെവൽ ആണ്. മലയാള സിനിമയിൽ തന്നെ ഇങ്ങനെ 12-13 വയസ് കാറ്റഗറിയിൽ പെട്ട ഒരു കൊച്ചുപയ്യൻ ഇമ്മാതിരി ഫ്ലോയിൽ നാച്ചുറലായിട്ടും മെച്വർ ആയിട്ടും അഭിനയിക്കുന്നത് വേറെ കണ്ടിട്ടില്ല.

അതും മുതിർന്ന താരങ്ങൾക്ക് പോലും അത്യാവശ്യം ഡെലിവർ ചെയ്യാൻ ചെറിയ ബുദ്ധിമുട്ടുള്ള ഹെവി ഡയലോഗുകൾ അതും നീളൻ ഡയലോഗുകൾ ആണ് ഒരേ സമയം സീരിയസായിട്ടും അതേ സമയം കോമഡി മീറ്റർ ഒക്കെ പിടിച്ചും കിടുവായി ചെയ്തത്.. ഇതിലും ചെറിയ പ്രായത്തിൽ സന്മനസുള്ളവർക് സമാധാനത്തിൽ വെറും നിക്കർ ഇട്ട് നടക്കുന്ന സ്‌കൂൾ പയ്യൻ ആയിരുന്നപ്പോ ചെയ്ത വേഷവും മറ്റൊരു അന്യായ ഐറ്റം.

ബൈജു ഒക്കെ ഈ പ്രായത്തിൽ ചെയ്ത റോളുകൾക്ക് ഒക്കെ ഡയലോഗ് ആയാലും ശരീര ഭാഷ ആയാലും കുറച്ചൂടെ ഒപ്പിക്കൽസ് ഫീൽ കാണാം മുതിർന്ന നടൻ ആയിട്ടും അത്യാവശ്യം നല്ല നടൻ ആണെന്ന് തോന്നി. പക്ഷെ പേരുണ്ടാക്കിയത് സീരിയൽ ഫീൽഡിൽ മാത്രമായി ഒതുങ്ങി പോയി. സീരിയൽ ഫീൽഡിലും ഏറ്റവും ഹെവി പെർഫോമർമാരിൽ ഒരാൾ തന്നെയാണ് ഇന്നും എന്നുമാണ് പോസ്റ്റ്.