മാധ്യമങ്ങൾ ആ ചോദ്യം ആവർത്തിച്ച് ആവർത്തിച്ച് ലാലേട്ടനോട് ചോദിച്ചു


കഴിഞ്ഞ ദിവസം ആണ് ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ നടന്നത്. ഖത്തറിൽ നടന്ന മത്സരത്തിന് നേരിട്ട് സാക്ഷികൾ ആകാൻ സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് അണിനിരന്നത്. മോഹൻലാൽ, മമ്മൂട്ടി, ജോജു ജോർജ് തുടങ്ങി നിരവധി മലയാള താരങ്ങളും ഫൈനൽ കാണാൻ ഖത്തറിൽ എത്തിയിരുന്നു. എന്നാൽ മോഹൻലാലിനോട് ഫൈനലിന് മുൻപ് ഏത് ടീം ആയിരിക്കും ജയിക്കുക എന്ന ചോദ്യത്തിന് കൃത്യമായ മറുപടി താരം നൽകിയിരുന്നില്ല.

മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചിട്ടും ആ ചോദ്യത്തിനുള്ള ഉത്തരം മോഹൻലാൽ നൽകിയില്ല. ഇപ്പോൾ ഈ വിഷയത്തിൽ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇന്നലെ ഫൈനൽ മാച്ചിന്‌ മുൻപായി മാധ്യമങ്ങൾ ലാലേട്ടനോട് ചോദിച്ചു താങ്കൾ ഏത് ടീമിനെ ആണ് സപ്പോർട്ട് ചെയ്യുന്നത് എന്ന്?

പക്ഷെ അദ്ദേഹം ബുദ്ധിപരമായി അതിന് ഒരുത്തരം കൊടുക്കാതെ ഒഴിഞ്ഞുമാറി. അവർ വീണ്ടും വീണ്ടും തുടരെ ആ ചോദ്യങ്ങൾ ചോദിച്ചിട്ടും ലാലേട്ടൻ ഏത് ടീമിനൊപ്പം എന്നു പറഞ്ഞില്ല. അദ്ദേഹത്തിനെ പോലെയുള്ള ഒരു പ്രമുഖൻ ഒരു ടീമിനൊപ്പം നിൽക്കുന്നു എന്നു പറഞ്ഞാൽ മീഡിയക്ക് ഒരാഴ്ചത്തേക്ക് കൊട്ടി ആഘോഷിക്കാൻ ഉള്ള കോൺടെന്റ് ആയി. എന്തായാലും ബുദ്ധിപരമായ നീക്കം ഒരു കയ്യടി അർഹിക്കുന്നു എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. കീർത്തി സുരേഷ് അഭിനയിക്കുന്നത് കൊണ്ട് മാത്രം പടം പൊട്ടുന്നു,മാൻഡ്രേക്ക് എന്ന് പറയുന്ന ആളുകൾ ആണ്. ഇവിടെ ഏട്ടൻ ഫ്രാൻസ് പറഞ്ഞിരുന്നെങ്കിൽ ഫ്രാൻസ് തോൽക്കാൻ കാരണം ഏട്ടൻ എന്ന് ആയേനെ, പുള്ളി ഏതേലും ടീമിന്റെ പേര് പറഞു ആ ടീം തോറ്റിരുന്നേൽ. ഇന്ന് പുള്ളിയെ മാൻഡ്രേക്ക് ആക്കി എയറിൽ വിട്ടേനെ.

സ്വന്തം അഭിപ്രായം പറയാൻ ആരെയാണ് പേടിക്കേണ്ടത്? രണ്ടു ടീമിൽ ഒരു ടീമിനെ സപ്പോർട്ട് ചെയ്താൽ ഇവിടെ ആരാണ് മോഹൻലാലിനെ കളിയാക്കുക? പുള്ളിക്കാരൻ അല്ലെങ്കിലും ഒരു ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം നൽകാറില്ല. ഇവിടെയും അങ്ങനെ തന്നെ, പറയുന്ന ടീം തോറ്റിട്ട്. അതിന്റെ ട്രോള്‍ ഏറ്റു വാങ്ങണ്ട എന്ന ബുദ്ധിപരമായ തീരുമാനമാകും. അല്ലാതെ ഒരു ഫുഡ്ബോള്‍ ടീമിന്റെ പേര് പറഞ്ഞാല്‍ തകരുന്ന ഒന്നും ഇവിടെയില്ല. സിനിമയ്ക്ക് പുറത്തുള്ള ലാലേട്ടനായാലും മമ്മൂട്ടി ആയാലും ഞാനായാലും നീയായാലും വ്യക്തി എന്ന നിലയില്‍ തുല്യരാണ്. ആര്‍ക്കും കൊമ്പൊന്നും ഇല്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.