ഇത് വലിയ മാസ്സ് സീൻ ആണെന്നാണോ അഞ്ജലി മേനോൻ കരുതുന്നത്


അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ആണ് വണ്ടർ വുമൺ. അഞ്ജലി മേനോൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രം തുടക്കം മുതൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ പാരഡിസോ ക്ലബ്ബിൽ ജിഷ്ണു ഗിരിജ എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പ്രേഗ്നെന്റ് ആണെന്ന കാരണം കൊണ്ട് തന്റെ പാർട്ണർ എന്തിനാണ് ഡ്രീംസ് ഒക്കെ സാക്രിഫൈസ് ചെയ്യുന്നത് എന്ന് ചോദിക്കുന്ന പങ്കാളിയോട് മാസ്സ് ഡയലോഗ് അടിക്കുന്ന നിത്യ മേനോൻ. അതിന് അഞ്ജലി മേനോൻ കൊടുത്ത കാരണം ആണ് മറ്റൊരു തമാശ. തന്റെ ബിസി ആയ മാതാപിതാക്കൾ കാരണം നോറയ്ക്ക് നല്ലൊരുചൈൽഡ് ഹുഡ് കിട്ടിയിരുന്നില്ല.

അതു കൊണ്ട് ആ ഗതി തന്റെ കുഞ്ഞിന് വരാതിരിക്കാൻ വേണ്ടിയാണ് അവർ ഐ എ എസ് പോലെ ഒരു വലിയ സ്വപ്നം സാക്രിഫൈസ് ചെയ്യുന്നത് അത്രേ. അതെന്താ അമ്മ ആയിരിക്കുന്ന ഒരാൾക്ക് കരിയറും പ്രൊഫഷനും സാധ്യമല്ലേ? ഇത് തന്നെയല്ലേ കാലങ്ങളായി ഇവിടെ മതവാദികളും ആയ ആളുകളും പറയുന്നത്. “കുട്ടികൾ നല്ല രീതിയിൽ വളരണം എങ്കിൽ അമ്മമാർ ജോലിക്ക് പോകാൻ പാടില്ല.

അവരെ നോക്കി വീട്ടിൽ ഇരിക്കണം” എന്ന കാലങ്ങളായി പഴയ കാരണവന്മാർ പറയുന്ന സെയിം ഡയലോഗ് തന്നെയല്ലേ ഇവിടെ അഞ്ജലി മോനോൻ ഗ്ലോറിഫൈ ചെയ്ത് പുഴുങ്ങി വെച്ചിരിക്കുന്നത്. ഇവർക്ക് അവർ ഉയർത്തി പിടിക്കുന്ന രാഷ്ട്രീയത്തെ പറ്റി പോലും മിനിമം ബോധം ഇല്ലാതെ പോയല്ലോ എന്നുമാണ് പോസ്റ്റ്. ഉള്ള കാര്യം പറയാമല്ലോ, എന്റെ പാരന്റ്‌സ് രണ്ട് പേരും വർക്കിങ് ആയത് കൊണ്ടാണ് എനിക്ക് ഇന്നത്തെ ലൈഫ് ഉണ്ടായത്. അമ്മ വർക്കിങ് വുമൺ ആയതിന്റെ സകല ഗുണങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്.

എന്നെച്ചൊല്ലി അമ്മ ജോലി രാജി വച്ചിരുന്നെങ്കിൽ ഈ ജീവിതനിലവാരം എനിക്ക് ഉണ്ടാകില്ലയിരുന്നു. വൈകീട്ട് സ്‌കൂൾ വിട്ട്, ജോലി കഴിഞ്ഞ് വന്ന ശേഷമുള്ള രണ്ടോ മൂന്നോ മണിക്കൂർ എത്ര എഫക്ടിവ് ആയി സ്പെൻഡ് ചെയ്യുന്നു എന്നതിലെ കാര്യമുള്ളൂ. അതിന് അമ്മയോ അച്ഛനോ ജോലി കളയേണ്ട കാര്യം ഒന്നുമില്ല, കുട്ടിക്കാലത്ത് അത്രയും ഇൻസെക്യൂരിറ്റി അനുഭവിച്ച പെൺകുട്ടികൾ ഭാവിയിൽ സ്വന്തം കുഞ്ഞിന് വേണ്ടി കൂടുതൽ സമയം കണ്ടെത്തുകയും സാമ്പത്തിക സുരക്ഷിതത്വം ഉള്ള കുടുംബം ആണെങ്കിൽ ജോലി പോലും വേണ്ട എന്ന് വയ്ക്കുന്നതുമെല്ലാം സാധാരണമാണ് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.