അഞ്ജലി മേനോന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആണ് വണ്ടർ വുമൺ. ചിത്രത്തിന്റെ പ്രമോഷൻ നാൾ മുതൽ തന്നെ ചിത്രം ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുകയായിരുന്നു. നിരവധി പേരാണ് ചിത്രത്തെ പിന്തുണച്ചും വിമർശിച്ചും രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് വന്നിരിക്കുന്നത്.അഹ്‌നാസ് നൗഷാദ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഗൃഹലക്ഷ്മി, വനിത തുടങ്ങിയ മാഗസിനുകളിൽ ഡോക്ടറോട് ചോദിക്കാം എന്നൊരു സെഗ്‌മെന്റ് കാണില്ലേ.
മിക്കപ്പോഴും ഗർഭകാല ആരോഗ്യം, പരിചരണം അല്ലേൽ പ്രസവാനന്തര ശ്രുശൂഷ ഇതൊക്കെ ആയിരിക്കും ടോപ്പിക് അതിൽ കുറച്ച് ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാകാറില്ലേ ഗർഭാവസ്ഥയിലുള്ള സ്ത്രീകളുടെ മാനസിക അവസ്ഥ?? എങ്ങനെയുള്ള എക്സർസൈസ് ചെയ്യണം? ഭർത്താവിന്റെ സാന്നിധ്യം? അങ്ങനെയുള്ള കുറച്ച് ചോദ്യങ്ങളും ഉത്തരങ്ങളും 1മണിക്കൂർ 20 മിനിറ്റ് ദൈർഖ്യമുള്ള സിനിമയായി വന്നാൽ എങ്ങനെ ഇരിക്കും. അതാണ് അഞ്ജലി മേനോന്റെ വണ്ടർ വിമൻ.
വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്ന് വന്ന വ്യത്യസ്ത സ്വഭാവമുള്ള വ്യത്യസ്ത ചിന്തകളുള്ള കുറച്ച് ഗർഭണികൾ ഒരു പ്രെനേറ്റൽ ക്ലാസ്സിന് വരുകയും തുടർന്ന് അവരുട ലൈഫിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നത് ഉള്ളത് പറഞ്ഞാൽ അതിപ്പോ ഏത് സിനിമയിൽ ആണേലും പ്രെഗ്നന്റ് ലേഡി, ഡെലിവറി സീനൊക്കെ നമ്മളെ ഇമോഷണലി ഹുക്ക് ചെയ്യും. ഇതിപ്പോ അഞ്ചാറ് ഗർഭിണികളെ ഇങ്ങനെ നിരത്തി നിർത്തിയിട്ടും ഒരൊറ്റ ഐ റിപ്പീറ്റ് ഒരൊറ്റ കഥാപാത്രത്തോട് പോലും നമുക്ക് യാതൊരു ഇമോഷണൽ അറ്റാച്മെന്റും തോന്നുന്നില്ലന്നേ ഒരുമാതിരി പ്രെഗ്നൻസി സപ്പ്ലിമെന്റിന്റെ പരസ്യം കാണുന്ന ഫീൽ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒന്നരമണിക്കൂർ തികച്ചില്ലാത്ത ഒരു സിനിമ രാത്രിയും പകലുമായി ഷിഫ്റ്റ് അടിസ്ഥാനത്തിൽ കണ്ട് തീർത്തത്.
നിലവിലെ സാഹചര്യത്തിൽ വണ്ടർ വിമൻ പോലെയൊരു സിനിമ ഇഷ്ടമായില്ല എന്ന് ഓപ്പണായി പറഞ്ഞാൽ. എല്ലാരും കൂടെ നമ്മളെ മെയിൽ ഷൗണിസ്റ്റ് ആണെന്ന് പറഞ്ഞ് ചാപ്പ കുത്തി വിടും. സിനിമയുടെ കണ്ടന്റ് പ്രെഗ്നൻസി, ഡെലിവറി ഒക്കെ ആയത് കൊണ്ട് പിന്നെ പറയണ്ടാല്ലോ ഒരിക്കലെങ്കിലും പേറ്റ് നോവ് അനുഭവിച്ചിട്ടുണ്ടേൽ നീയൊന്നും ഈ സിനിമയെ കുറിച്ച് ഇങ്ങനെ പറയില്ലായിരുന്നു എന്നൊക്കെ പറഞ്ഞ് കളയും ചിലപ്പോൾ. എന്തായാലും എനിക്ക് പടം ഇഷ്ടമായില്ല. ഡെലിവറി കഴിഞ്ഞ സുഹൃത്തിനോടും, പ്രെഗ്നന്റ് ആയിരിക്കുന്നു സുഹൃത്തിനോടും സിനിമ കാണാൻ പറഞ്ഞിട്ടുണ്ട് അവരുടെ അഭിപ്രായം കൂടെ ഒന്ന് അറിയണമെന്നുണ്ട്.
എന്റെ മാത്രം കുഴപ്പമാണോ എന്നൊന്ന് അറിയണമല്ലോ. ബൈ ദി ബൈ ഈ സിനിമയുടെ മലയാളം ഡബ്ബിഡ് വേർഷൻ കിട്ടാൻ എന്തേലും മാർഗ്ഗമുണ്ടോ? അല്ലെങ്കിൽ മലയാളം സബ് ടൈറ്റിൽ കിട്ടിയാലും മതി എന്റെ ഉമ്മാക്ക് നാദിയ മൊയ്ദൂനെ ഭയങ്കര ഇഷ്ടാണ് ഇന്നലെ എന്റെ കൂടെ പടം കാണാൻ ഇരുന്നതാ ഫുൾ ഇംഗ്ലീഷ് ആയത് കൊണ്ട് പുള്ളിക്കാരി എണീറ്റ് പോയി പാവം. പുള്ളിക്കാരിക്ക് ഇംഗ്ലീഷ് അധികം മനസിലാകില്ല അതാണ്