ഓടുന്ന വാഹനത്തിന്റെ പിന്നാലെ വരുന്ന നായയുടെ പിന്നിലെ ശാസ്ത്രീയ വശം അറിയാമോ ?


പലർക്കും അനുഭവമുള്ള ഒന്നായിരിക്കും ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ പിന്നാലെ വരുന്ന നായ്. പല സാഹചര്യങ്ങളും പലരും ഇതുനു നേരിടുകയും ചിലപ്പോള് അതിനെതിരെ പേടിക്കുകയും ഒക്കെ ചെയ്യാറുണ്ട്. ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ പിന്നാലെ ഓടി വരുന്ന നായ് കാരണം പലർക്കും അപകടം വരെ സംഭവിച്ചിട്ടുണ്ട്. നായ് പിന്നലെ ഓടി വരുമ്പോൾ പേടിച്ചു വാഹനം ഓടിക്കുന്നവർ സ്പീഡ് കൂട്ടുകയും അത് വേറെ അപകടത്തിൽ ചെന്ന് ചാടിക്കുകയും ആണ് ചെയ്യുന്നത്. എന്നാൽ ഇതിന്റെ പിന്നിലെ കാരണം ചിലപ്പോൾ മിക്കവർക്കും അറിവുണ്ടാകില്ല.


ഓടുന്ന വാഹനത്തിന്റെ പിറകെ ഓടിവരുന്ന നായ യുടെ പിന്നിൽ ശാസ്ത്രീയമായ ഒരു വശം തന്നെയുണ്ട് എന്ന് പലർക്കും അറിവുണ്ടാകില്ല എന്നാൽ സംഭവം സത്യമാണ്. അതിന്റെ കാരണം എന്തെന്നാൽ. നായ്ക്കൾ ചിലപ്പോൾ നിർത്തി ഇട്ടിരിക്കുന്ന വാഹനത്തെയോ അല്ലെങ്കിൽ കാൽ നദ യാത്രക്കാരുടെയോ പിന്നിൽ ഇപ്രാകാരം പോകണം എന്നില്ല. പക്ഷെ വാഹനം ഓടിക്കുന്നവരുടെ പിറകെ ആയിരിക്കും കൂടുതലും പോവുക. അതിനു പിന്നിൽ വ്യക്തമായ ഒരു കാരണമുണ്ട്. അതെന്താണെന്നറിയാമോ.


സ്ഥായി സ്ഥാനത്തിൽ ഇരിക്കുന്ന ഒരു വസ്തു ചിലപ്പോൾ നായ്ക്കൾക്ക് പ്രെശ്നം ഒന്നും ഉണ്ടാക്കുന്നില്ലായിരിക്കും എന്നാൽ ഓടുന്ന വാഹനത്തിൽ നിന്നും വരുന്ന ശബ്ദം നായ്ക്കൾക്ക് വലിയ അലർച്ച പോലെയാണ് ഫീൽ ചെയ്യുന്നത്. അതിനാൽ ആണ് നായ്ക്കൾ വണ്ടിയുടെ പിന്നാലെ ഓടുന്നത് . അപ്പോൾ വാഹനം ഓടിക്കുന്നവർ അതിന്റെ വേഗത കൂടാതെ വാഹനം നിർത്തുകയാണെങ്കിൽ നായ്ക്കളും പിന്നാലെ വരുന്നത് നിർത്തുമെന്നും അതിനാൽ അപകടം ഒഴിയുകയും എന്നുമാണ് റിസേർച്ചുകൾ പറയുന്നത്.


സഹരണ ഗതിയിൽ പറഞ്ഞാൽ വാഹനങ്ങൾ ചലിക്കുന്നതുകൊണ്ടും, ശബദ്ധങ്ങൾ ഉണ്ടാക്കുന്നതുകൊണ്ടും വെളിച്ചം ഉണ്ടാക്കുന്നതുകൊണ്ടും ആണ് നായ്ക്കൾ പിറകെ വരുന്നത്. അതുപോലെ ടയറിന്റെ ചലനവും അവരെ ആകർഷിക്കുകയും ചെയ്യനുണ്ട്. അതിനാലാണ് നായ്ക്കൾ വാഹനം ഓടിക്കുന്നവരുടെ പിറകെ മാത്രം ഓടി വരുന്നത്. അതിനാൽ നായ്ക്കൾ ഇനി ഓടി വരുമ്പോൾ വണ്ടി സ്പീഡ് കൂട്ടി മറ്റുള്ള അപകടങ്ങൾ വരുത്തി വെക്കാതെ വണ്ടി പതുക്കെ ഒതുക്കി പാർക് ചെയ്തുകഴിഞ്ഞാൽ നായ്ക്കളും പിറകെ ഓടുന്നത് നിർത്തി അവരും അവരുടെ പാട്ടിനു പൊക്കൊളുമെന്നാണ് വിദഗ്ധർ പറയുന്നത്.