നടൻ ലുക്മാന്റെ വിവാഹ ചിത്രത്തിന് നേരെ മോശം കമന്റുകൾ. ഇത്തരം പ്രവണത അവസാനിക്കേണ്ടതല്ലേ ?

സോഷ്യൽ മീഡിയയിൽ താരങ്ങൾ നേരിടുന്ന മോശം അനുഭവങ്ങൾ പലപ്പോഴും ചർച്ച ആകാറുണ്ട്. ഒരു പരിധി കഴിഞ്ഞും ഇത്തരം പരിഹാസങ്ങളും വിമർശനങ്ങളും കടന്നു പോകുമ്പോൾ സോഷ്യൽ മീഡിയയിൽ നല്ലവരായ ചില ആരാധകരും ഇത്തരം ആൾക്കാർക്കെതിരെ സോഷ്യൽ മീഡിയയിൽ മറുപടികളും മറ്റുമായി പ്രതികാരിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്ന വിഷയം എന്തെന്നാൽ നടൻ ലുക്ക്മാന്റെ വിവാഹവും കൂടെ അദേഹത്തിന്റെ വിവാഹചിത്രങ്ങൾക്ക് നേരെ നേരിടേണ്ടി വന്ന ചില മോശ കമന്റുകളുമാണ്.

ഒന്നിലധികം ചിത്രങ്ങളുമായി മലയാള സിനിമയിൽ ഒരു സ്ഥാനം നേടിയെടുത്ത താരങ്ങളിൽ ഒരാളായിരിക്കുന്നു ലുക്മാൻ. കഴിവും പരിശ്രമവും ലുക്മാന് നൽകിയത് മലയാള സിനിമയിലെ മികച്ച കുറച്ചു കഥാപത്രങ്ങൾ ആയിരുന്നു. ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടും മറ്റും സിനിമയിൽ വന്നു പോകുന്ന നിലയിൽ നിന്ന് വ്യക്തമായ കഥാപത്രം ലഭിക്കുന്ന സിനിമകളിൽ വരെ താരം ഇന്ന് അഭിനയിച്ചു കഴിഞ്ഞു. അവസാനം ഇറങ്ങിയ തരുൺ മൂർത്തി സംവിധനാം ചെയ്ത ഓപ്പറേഷൻ ജാവ എന്ന സിനിമയിൽ താരത്തിന്റെ കഥാപത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


കഴിഞ്ഞ ദിവസം ആയിരുന്നു താരം വിവാഹിതനായത്. തുടർന്ന് സോഷ്യൽ മീഡിയയിൽ താരത്തിന്റെ വിവാഹ ചിത്രങ്ങളും ചർച്ചയായി തുടങ്ങിയിരുന്നു. താരത്തിന്റെ നിറത്തെ പരിഹസിച്ചും താരത്തിന്റെ പദവിയിൽ അസൂയപ്പെട്ടും ചിലർ താരത്തിന് നേരെ മോശം വാക്കുകളും മറ്റും ഉന്നയിക്കുവാൻ തുടങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഇത് പരിധി വിടുകയും അങ്ങനെ സോഷ്യൽ മീഡിയയിൽ സംഭവം വളരെ അധികം ചർച്ചയായി മാറുകയും ചെയ്തു. ഇപ്പോളിതാ ഇതിനൊക്കെ മറുപടിയായി ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പും ചർച്ചയായി മാറിയിരിക്കുകയാണ്.


ഫേസ്ബുക്കിലെ ഇപ്പോൾ നാടാണ് വരുന്ന അമ്മവീനിസം എന്ന് സോഷ്യൽ മീഡിയ വബിലിക്കുന്ന ഈ പ്രക്രിയ ഉടനെ തന്നെ മതിയാക്കണം എന്നാണ് താരം തന്റെ കുറിപ്പിലൂടെ വ്യക്തമാകുന്നത്. ഫേസ്‍ബുക്കിന് വെച്ച് നോക്കുമ്പോൾ ഇൻസ്റ്റഗ്രാമിൽ വളരെ അധികം മോശം കമന്ടുകളും ഇത്തരം ആക്രമണങ്ങളും കുറവാണ് എന്നാണ് ഈ താരം വ്യക്തമാകുന്നത്. കൂടാതെ മറ്റുള്ളവരുടെ സ്വകരിയ ജീവിതത്തിലേക്ക് കടന്നാണ് കയറി ഇത്തരം ആക്രമണങ്ങൾ നടത്തുന്നത് വളരെ മോശപ്പെട്ട പ്രവണതയാണ് എന്നും താരം വ്യക്തമാക്കുന്നുണ്ട്.