ആദ്യ ചിത്രത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് വിശാഖ്. പ്രത്യേകിച്ച് യുവ പ്രേക്ഷകർക്ക് ആണ് താരം കൂടുതൽ സുപരിചിതൻ. ആനന്ദം എന്ന ചിത്രത്തിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. തന്റെ ആദ്യ ചിത്രത്തിൽ കൂടി തന്നെ വലിയ രീതിയിൽ ഉള്ള പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. വൈശാഖിന്റെ അഭിനയവും ഡയലോഗ് ഡെലിവെറിയും എല്ലാം വളരെ പെട്ടന്ന് തന്നെ ക്ലിക്ക് ആയി എന്ന് പറയാം.

എന്നാൽ ആനന്ദത്തിന്റെ ശേഷം സിനിമയിൽ സജീവമായി നിൽക്കും എന്നു കരുതിയ താരത്തിന് അധികം നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ഒന്നോ രണ്ടോ സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചത്. ഒന്ന് രണ്ടു പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത താരത്തിനെ കുറിച്ച് ആരാധകരുടെ ഇടയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ ജോണി പെരിങ്ങോടൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, വിശാഖ് നായർ അടുത്ത അജു വർഗീസ് എന്ന മട്ടിൽ ആയിരുന്നു ആനന്ദത്തിൽ കുപ്പി എന്ന പേരിൽ പുള്ളിയുടെ അരങ്ങേറ്റം. (അജു വർഗീസ് മലർവാടിയിൽ കുട്ടൂ ആയിരുന്നല്ലോ.) പക്ഷേ അതിന് ശേഷം ഓർമയിൽ തങ്ങി നിൽകുന്ന ഒരു റോള് പോലും വിശഖിന് കിട്ടിയില്ല. ഇത് പോലെ ഉള്ള നടന്മാരെ മെൻഷൻ ചെയ്യാമോ എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

ജോക്കർ സിനിമയിലൂടെ കിടിലൻ എൻട്രി ഇൻഡസ്ട്രിയിൽ കിട്ടി. പിന്നെയും സിനിമകൾ ചെയ്തു പക്ഷെ ഒന്നും ജോക്കർ പോലെ ഓർമിക്കാൻ ഉള്ള വേഷങ്ങൾ ആയിരുന്നില്ല. സിക്സ് പാക്ക് ഒകെ ആയി വന്ന നിഷാന്ത് സാഗർ അന് ഒരു സംഭവം ആയിരുന്നു, ഹൃദയം സിനിമേടെ കാസ്റ്റിംഗ് പുള്ളി ആർന്നു, ഹൃദയം സിനിമയിലെ കാസ്റ്റിംഗ് ഡയറക്ടർ ആയിരുന്നു, പുള്ളി ഇപ്പൊ വേറെ ലെവൽ ആണ്. സ്റ്റാർ കാസ്റ്റിംഗ്. പിന്നെ അഡ്വെർടൈസിങ് പരിപാടി അങ്ങിനെ എല്ലാ. തിരക്കിൽ ആണ്. ഇപ്പൊ വരുന്ന മിക്ക പ്രോഡക്റ്റ് പരസ്യവും പുള്ളി തന്നെ ആണ് നോക്കുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.