മിക്ക സിനിമകളിലും നെഗറ്റിവ് കഥാപാത്രമായാണ് താരം വരുന്നത്


പലപ്പോഴും സിനിമകളിൽ ചെറിയ വേഷങ്ങളിൽ എത്തുകയും എന്നാൽ അത്ര പെട്ടന്ന് ഒന്നും സിനിമയിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാൻ കഴിയാത്തതുമായ നിരവധി താരങ്ങൾ ഉണ്ട്. എന്നാൽ ശ്രദ്ധിക്കപ്പെട്ടിട്ടും വേണ്ടത്ര രീതിയിൽ സിനിമയിൽ സജീവമാകാൻ കഴിയാതിരുന്ന താരങ്ങളും കുറവല്ല. അത്തരത്തിൽ ഒരു താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ദീപക്ക് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സ്ഥിരം വില്ലൻ വേഷം അല്ലെങ്കിൽ വില്ലന്റെ അനുയായി വേഷം ചെയ്യാറുണ്ടായിരുന്ന ഈ നടന്റെ പേര് എന്താണ്? വില്ലന്റെ അനുയായി വേഷത്തിൽ ആണെങ്കിലും തന്റെ ഭാഗം നന്നായി അഭിനയിച്ചു പ്രതിഫലിപ്പിക്കുമായിരുന്നു ഈ നടൻ.

ഇത് കഴിഞ്ഞദിവസം ഏതോ ചാനലിൽ വന്ന ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി എന്ന സിനിമയിൽ നിന്നുള്ളതാണ് എന്നുമാണ് പോസ്റ്റ്. വിനോദേട്ടൻ കോഴിക്കോട് മെഡിക്കൽ കോളേജിന് അടുത്താണ് താമസം. സ്‌ക്രീനിൽ മാത്രം വില്ലൻ, ആമേനിൽ വിക്രമൻ. ഇതിലും മികച്ച കാസ്റ്റിംഗ് ഇല്ല, മഹായാനത്തിലെ കത്തിയേറ് വീരൻ. ചന്ദ്രു വന്നു ചായക്കടയിൽ നിന്ന് പൊക്കുമ്പോൾ പത്രത്തിൽ നിന്ന് തലയുയർത്തി ഒരു ഇളിഞ്ഞ ചിരി ഉണ്ട്.

മായാവിയിലെ വിക്രമനെയും മുത്തുവിനെയും കാണുമ്പോൾ പുള്ളിയെ ഓർമ്മവരും, വിനോദ് കോഴിക്കോട്, ശരിക്കും മുത്തു ഇദ്ദേഹവും വിക്രമനായി കൊല്ലം അജിത്തും ആയൊരു പടം വേണ്ടിയിരുന്നു, ഒരു 4 മാസം മുന്നേ കോഴിക്കോട് വെച്ച് യാദൃശ്ചികമായി കണ്ടു. ബസ് സ്റ്റോപ്പിൽ ഒരു കാലൻ കുടയും പിടിച്ചുഅദ്ദേഹം നിൽക്കുന്ന നേരം, വണ്ടിയിൽ പോയിക്കൊണ്ടിരുന്ന ഞാൻ ഒന്ന് കൈ വീശിയപ്പോൾ തിരിച്ചും കൈ വീശി, ഒരു ചിരിയും സമ്മാനിച്ചു.

എന്റെ അയക്കാരൻ. വിനോദ് കോഴിക്കോട്. സ്‌ക്രീനിൽ വില്ലൻ ആണെങ്കിലും ജീവിതത്തിൽ ഒരു പാവം മനുഷ്യൻ. ഒരു കാലത്ത് വിനോദ് ഏട്ടൻ ഇല്ലാത്ത ഒരു ആക്ഷൻ സിനിമ ഇല്ലായിരുന്നു. മമ്മുട്ടി, മോഹൻലാൽ, സുരേഷ് ഗോപി. സൂപ്പർ സ്റ്റാർ സിനിമകളിൽ എല്ലാം വിനോദ് ഏട്ടൻ നിറഞ്ഞു നിന്നിരുന്നു. ഇനിയും ഒരുപാട് അവസരങ്ങൾ വിനോദ് ഏട്ടന് കിട്ടട്ടെ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.