സിനിമകൾ ഒക്കെ ഇപ്പോൾ എന്താണ് ഇങ്ങനെ ആകുന്നത്


വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമായ മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റസിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ബാസിത് അബ്ദുൽ വാഹിദ് എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മുകുന്ദനുണ്ണി കാണരുത്. ഇതൊരു മോശം സന്ദേശം നൽകുന്ന സിനിമയാണ് അത്കൊണ്ടാണ് ഈ ചിത്രം മലയാളികൾ തിയേറ്ററിൽ വിജയിപ്പിക്കാത്തത്.

അമിതമായി കണ്ടു വരുന്ന ചില കരിച്ചിലുകൾക്കായി. എന്താണിത് സിനിമ ഒരു നിമിഷത്തെ ആസ്വാദനത്തിനു വേണ്ടിയുള്ളത് മാത്രമല്ലെ. ജസ്റ്റ് ഫോർ എന്റർടൈന്മെന്റ്. പെർസ്സനലി ഒരു കലയായി പോലും അതിനെ കാണമെന്ന് നിർബന്ധമൊന്നുമില്ല. സിനിമ കണ്ട് ഒരു മനുഷ്യനും അതിൽ കാണുന്നത് പോലെ നന്നാവാനോ നശിക്കാനോ പോകുന്നില്ല. പക്ഷെ രണ്ടര മണിക്കൂർ ജീവിതത്തിലെ പ്രശ്നങ്ങൾ മറന്നു ആസ്വദിക്കാൻ ഏറ്റവു ചിലവ് കുറഞ്ഞ ആശ്രയം സിനിമ മാത്രമാണ്.

ആ രണ്ടര മണിക്കൂർ കഴിഞ്ഞാൽ നമ്മൾ വീണ്ടും നമ്മുടെ റിയാലിറ്റിയിലേക്കു തന്നെ തിരിച്ചിറങ്ങുകയും ചെയ്യും. സിനിമ അത്രയേ ഉള്ളു. ഈ വിലപ്പെട്ട സമയം ഒരു മോശം സിനിമക്ക് തലവെക്കേണ്ടി വന്നാൽ അത് മാത്രമാണ് സിനിമ മനുഷ്യന് നൽകുന്ന നെഗറ്റീവ് അനുഭവം. മികുന്ദനുണ്ണി അങ്ങനൊരു അനുഭവം നൽകുന്ന സിനിമയല്ല. ആ സിനിമ കണ്ടു ഇതുവരെ മുകുന്ദനുണ്ണി അല്ലാത്തവർ ഇനി മുകുന്ദനുണ്ണി ആകുവാനും പോണില്ല ഇത് കണ്ട് മാനസാന്തരം വന്ന് നിലവിലെ മുകുന്ദനുണ്ണിമാർ നന്നാവാനും പോണില്ല എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. ഇന്നത്തെ കാലത്ത് ഇതിലും നല്ലൊരു മെസ്സേജ് തരുന്ന ഒരു പടം വേറെ കണ്ടിട്ടില്ല, ആസ്വദിക്കാൻ വേണ്ടി ആണ് സിനിമ. സ്വന്തം സ്വാർത്ഥത ക്ക് വേണ്ടി ഏത് അറ്റം വരെ പോകുന്ന മുകുന്ദൻ ഉണ്ണി യെ വെറുപ്പ് കൊണ്ട് അല്ലെങ്കിൽ ആ സിനിമയെ വെറുപ്പ് കൊണ്ട് മാത്രം കണ്ട സിനിമ ആണ് ഇത്. ഇവിടെ ആസ്വദിക്കാൻ മാത്രം ഒന്നും കിട്ടിയില്ല വെറുക്കാൻ കുറെ കാര്യങ്ങൾ കിട്ടി എന്ന് മാത്രം.

മേക്കിങ് ആൻഡ് പെർഫോമൻസ് എനിക്ക് ഇഷ്ടപ്പെട്ടു ബാക്കി ഒന്നും ഇഷ്ടപ്പെട്ടില്ല, എങ്കിൽ പിന്നെ ഒമർ ലുലുവിന്റെ പടം പിൻവലിച്ചത് എന്തിന്? സിനിമയിൽ മദ്യപാന സീൻ വരുമ്പോൾ “മദ്യപാനം ആരോഗ്യത്തിന് ഹാനികരം” എന്ന് എഴുതുന്നത് എന്തിന്? നിങ്ങൾ സിനിമ കണ്ട് inspired ആകില്ലായിരിക്കാം. എല്ലാരും അങ്ങനെ ആവണമെന്നില്ല. നിങ്ങൾ സുഹൃത്ത് ആയി കരുതുന്ന ഒരാൾ ഈ സിനിമ കണ്ട് ഇൻസ്പയേർഡ് ആയി നിങ്ങളെ കൊന്നാലോ? അല്ലെങ്കിൽ നിങ്ങളുടെ വേണ്ടപ്പെട്ടവരെ? സിനിമ കണ്ടിറങ്ങിയ ഉടനെ ചെന്ന് ആരെയെങ്കിലും കൊല്ലും എന്നല്ല. കൊന്നാലും തെറ്റൊന്നുമില്ല എന്ന് ആരെങ്കിലും ചിന്തിച്ചാൽ? അവസരം കിട്ടുമ്പോൾ തട്ടിക്കളഞ്ഞാലോ?  തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.