വിനീത് ശ്രീനിവാസൻ നായകൻ ആയി എത്തിയ ഏറ്റവും പുതിയ ചിത്രം ആണ് മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്. മുകുന്ദൻ ഉണ്ണി എന്ന ടൈറ്റിൽ കഥാപാത്രത്തെ തന്നെ ആണ് ശ്രീനിവാസൻ അവതരിപ്പിച്ചത്. ചിത്രം അന്നൗൻസ് ചെയ്ത നാൾ മുതൽ തന്നെ മുകുന്ദൻ ഉണ്ണി പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. വിനീത് ശ്രീനിവാസൻ ആദ്യമായാണ് ഇത്രയും നെഗറ്റിവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ചിത്രം അടുത്തിടെ ഓ ടി ടി റിലീസ് ആയും എത്തിയിരുന്നു.
ഇപ്പോൾ ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ സിനിമ പ്രേമികൾക്ക് ഇടയിൽ നടക്കുന്നത്. ഇത്തരത്തിൽ സിനി ഫൈൽ ഗ്രൂപ്പിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എപ്പഴും അവസരങ്ങൾ തേടി പോവണം എന്നില്ല.. ഇങ്ങോട്ട് വരുന്ന അവസരങ്ങൾ കൃത്യമായി ഉപയോഗിച്ചാൽ മതി.
ജീവിതത്തിലെ ഈയൊരു പാഠം മുകുന്ദനുണ്ണി അസോസിയേറ്റ്സിൽ ഒരു കഥാപാത്രത്തിലൂടെ സംവിധായകൻ കാണിച്ചു തരുന്നുണ്ട്. പ്രഭ മഠത്തിൽ എന്ന വേഷം ചെയ്ത നിമിഷ മോഹനിലൂടെ. നമ്മളുടെ ഇടയിലും നിമിഷ അവതരിപ്പിച്ച പോലെയുള്ള ആളുകളെ നമുക്ക് കാണാൻ സാധിക്കും. നോട്ടം കൊണ്ടും ഡയലോഗ് കൊണ്ടും ആ വേഷം അടിപൊളിയാക്കിയ നിമിഷയെ ഇതിന് മുൻപ് കണ്ടത് ഇന്ദ്രജിത്തിന്റെ ‘ആഹാ’ യിലാണ്.
ഇനിയും അവസരങ്ങൾ ഇവരെ തേടിയെത്തട്ടെ. നിമിഷയുടെ കഥാപാത്രത്തെ പറ്റി സിനിമ കണ്ടവർ പങ്ക് വെയ്ക്കു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്. ചിത്രത്തിലുടനീളമുണ്ടായിരുന്ന നിമിഷയുടെ പ്രകടനം അതിഗംഭീരമായിരുന്നു അതിലേറ്റവും മനോഹരമായി തോന്നിയത് ഹോസ്പിറ്റൽ സീനുകളിലാണ്, ആ റോൾ ആര് ചെയ്താലും കണക്കാണ്. ഇന്ന ആർട്ടിസ്റ്റ് തന്നെ വേണമെന്നില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.