വസ്ത്രധാരണത്തിൽ മാറ്റങ്ങൾ വരുന്നത് അച്ഛൻ അംഗീകരിച്ച് തുടങ്ങിയിട്ടുണ്ട്


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് വിൻസി അലോഷ്യസ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന നായിക നായകൻ എന്ന പരുപാടിയിൽ കൂടി ആണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ആദ്യ പരുപാടിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു. നിരവധി ആരാധകരെ ആണ് വിൻസി കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ താരത്തിന് സിനിമയിൽ വരുന്നതിനു മുൻപ് തന്നെ വലിയ ഒരു ആരാധക വൃന്ദം തന്നെ ഉണ്ട്.

അതിനു ശേഷം സൗബിൻ ഷാഹിർ നായകനായി എത്തിയ വികൃതി എന്ന സിനിമയിൽ കൂടി ആണ് താരം ബിഗ് സ്‌ക്രീനിൽ തുടക്കം കുറിച്ചത്. ആദ്യ സിനിമയിൽ തന്നെ ഗംഭീരമായ പ്രകടനം ആണ് താരം കാഴ്ച വെച്ചത്. സീനത്ത് എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത്. അതിനു ശേഷം ഭീമന്റെ വഴി, ജനഗണ മന തുടങ്ങിയ സിനിമകളിലും താരം ശ്രദ്ധേയമായ കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തേനീച്ചകൾ എന്ന സിനിമയിൽ കുറച്ച് ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടായിരുന്നു എന്നും ഈ രംഗങ്ങൾ കണ്ടപ്പോൾ ആദ്യം അപ്പൻ ഞെട്ടി എന്നും എന്നാൽ ഇനി വരുന്ന സിനിമകളിലും ഇത് പോലുള്ള സീനുകൾ ഉണ്ടെന്നു പറഞ്ഞപ്പോൾ അപ്പൻ കൂൾ ആയി പെരുമാറാൻ തുടങ്ങി എന്നും താരം പറയുന്നു.

മാത്രവുമല്ല വസ്ത്രധാരണ രീതികളോട് ഉള്ള അച്ഛന്റെയും അമ്മയുടെയും രീതികളോട് മാറ്റം വന്നു എന്നും താരം പറയുന്നു. മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നതിനോട് രണ്ടു പേർക്കും എതിർപ്പ് ആയിരുന്നു എന്നും എന്നാൽ അപ്പന്റെ കാഴ്ചപ്പാടിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട് എന്നും ഇനി ഉമ്മ കൂടി മാറിയാൽ മതി എന്നും താരം ചിരിച്ച് കൊണ്ട് പറഞ്ഞു. താരത്തിന്റെ ഈ അഭിമുഖം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.