വിനായകനെ തല്ലാൻ ഉള്ള ധൈര്യം ഒന്നും എനിക്കില്ല നവ്യ പ്രതികരിക്കുന്നു

വികെപി ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ ഒരു സ്ത്രീ കേന്ദ്ര കഥാപാത്രമായ ഒഎസ് ചിത്രം പുറത്തിറക്കിയിരുന്നു. ഒരു പതിറ്റാണ്ടിനു ശേഷം മലയാളത്തിന്റെ പ്രിയ നായിക നവ്യ നായർ മലയാളത്തിലേക്ക് ഈ ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നവ്യയ്ക്ക് ഒപ്പം സിനിമയിൽ ഉടനീളം ഉള്ള ഒരു കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകൻ ആണ്. എന്നാൽ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രെസ്സ് മീറ്റും തുടർന്ന് നടന്ന അഭിമുഖത്തിലുംവിനായകൻ പല പരാമർശങ്ങളും നടത്തിയിരുന്നു.ഇപ്പോൾ ഈ പരാമർശങ്ങൾ ചിത്രത്തെ വലിയ ഒരു വിവാദത്തിലേക്ക് തള്ളിയിട്ടേക്കുകയാണ്. ഈ പരാർശങ്ങളിൽ അപലപിച്ചു നവ്യ നായർ ഇപ്പോൾ പ്രതികരിച്ചിരിക്കുകായാണ്.

ഒരുപാട് പേർ തന്നോട് വിനായകനെ അടിച്ചുകൂടെ എന്ന് ചോദിച്ചിരുന്നു എന്ന് നവ്യ നായർ പറയുന്നു. എന്നാൽ താൻ അത്തരത്തിൽ ഉള്ള ഒരാളല്ലെന്ന് നടി പറയുന്നു. ലോകം എത്ര മാറിയാലും ഇത് ഏത് കാലമായാലും ഒരു പുരുഷന്റെ മുഖത്തടിക്കാൻ തനിക്ക് ഇപ്പോഴും പേടിയാണെന്ന് നവ്യ നായർ പറയുന്നു. താൻ ഇത് വരെ രു അഭിമുഖത്തിലും പറഞ്ഞിട്ടില്ല താൻ ഒരു ധൈര്യശാലി ആയ ഒരാളാണെന്ന്. താൻ വളരെ ദുർബലയാണെന്നും സ്ത്രീകൾ പ്രതികരിക്കുമ്പോൾ തനിക്ക് അവരോട് അഭിമാനം തോന്നാറുണ്ടെന്നും താൻ അങ്ങനെ പ്രതികരിക്കുന്ന ഒരാളല്ലെന്നും നവ്യ നായർ പറയുന്നു. തനിക്ക് ഭർത്താവും മക്കളും ഉണ്ട്. ഒരാവേശത്തിനു കേറി തനിക്ക് ഒരിക്കലും പ്രതികരിക്കാൻ പറ്റില്ല.

പ്രത്ത്യേകിച്ചു വിനായകനെ പോലെ എല്ലാത്തിനും പ്രതികരിക്കുന്ന ഒരാളോട് താൻ വളരെ മിതമായിട്ട് ഇടപെട്ടാൽ പോലും ചിലപ്പോൾ അയാൾ ക്രോധനാകും. അയാളുടെ ഒരു അടിയ്ക്ക് താൻ ഇല്ലെന്നും നവ്യാനായർ പറയുന്നു. അയാളുടെ ഒരു അടിക്ക് താൻ ചിലപ്പോൾ അവിടെ വീണു പോകും എന്ന് നവ്യ അഭിപ്രായപ്പെടുന്നു. അയാൾ ഒരു അടി അടിച്ചാൽ അയാൾക്കല്ല നാണക്കേട് മറിച്ചു തനിക്കാണെന്നും നവ്യ പറയുന്നു. ചിലപ്പോൾ അത് മീഡിയയിൽ വലിയ ന്യൂസ് ആയി വരും. താൻ ഒരു വീട്ടമ്മയാണെന്നും തനിക്ക് വിനായകനെ പോലെ മുന്നും പിന്നും നോക്കാതെ പ്രവർത്തിക്കാൻ കഴിയില്ല എന്ന് നവ്യ നായർ പറയുന്നു. പലപ്പോഴും പ്രതികരിക്കേണ്ട സ്ഥലങ്ങളിൽ തനിക്ക് അത് പറ്റാതെ വന്നിട്ടുള്ള ഒരാളാണെന്ന് നവ്യ നായർ അഭിപ്രായപ്പെടുന്നു. ഇങ്ങനെ പ്രതികരിക്കുന്ന സ്ത്രീകളോട് തനിക്ക് വളരെ ആരാധനയാണെന്നും നവ്യ പറയുന്നു.ഇപ്പോൾ വിനായകന്റെ പ്രസ്താവനകളോട് കൂടി ഒരുത്തി എന്ന ചിത്രം ആളുകൾക്കിടയിൽ ചൂടുള്ള ചർച്ചയായി മാറിയിരിക്കുകയാണ്.