ഒടുവിൽ ക്ഷമ ചോദിച്ച് വിനായകൻ, കയ്യടിച്ച് സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസം ആണ് ഒരുത്തി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാർത്ത സമ്മേളനത്തിൽ നടൻ വിനായകൻ വിവാദ പരാമർശം നടത്തിയത്. വിനായകന്റെ വാക്കുകൾ ശ്രദ്ധ നേടിയതോടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പ്രസ്താവനയുമായി നിരവധി പേരാണ് രംഗത്ത് വന്നത്. താൻ ഇത് വരെ പത്തോളം സ്ത്രീകളുമായി ഫിസിക്കൽ റിലേഷനിൽ ഏർപ്പെട്ടിട്ടുണ്ട് എന്നും അതെല്ലാം താൻ അങ്ങോട്ട് ചോദിച്ച് സമ്മതം വാങ്ങിയത് ആണെന്നും അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും മീ ടു ചെയ്യുമെന്നും അവര്‍ നോ പറയുകയാണെങ്കില്‍ ഓകെ എന്നുമാണ് വിനായകൻ വാർത്ത സമ്മേളനത്തിനിടയിൽ പറഞ്ഞത്. അതോടെ സോഷ്യൽ മീഡിയയിലും താരത്തിനെതിരെ കടുത്ത വിമർശനങ്ങൾ ആണ് രണ്ടു ദിവസമായി ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്. വിനായകന്റെ കുടുംബത്തിനെതിരെയും കടുത്ത രീതിയിൽ ഉള്ള സൈബർ ആക്രമണങ്ങൾ ആണ് നടന്നുകൊണ്ടിരുന്നത്. ഇപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾക്ക് മാപ്പ് പറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ് താരം.

തന്റെ ഫേസ്ബുക് പേജ് വഴിയാണ് വിനായകൻ ക്ഷമ ചോദിച്ചിരിക്കുന്നത്. വിനായകന്റെ പോസ്റ്റ് ഇങ്ങനെ, നമസ്കാരം , ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല] വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്നുമാണ് വിനായകന്റെ പോസ്റ്റ്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു തങ്ങളുടെ പ്രതികരണം അറിയിച്ച് കൊണ്ട് രംഗത്ത് വന്നത്. മനുഷ്യർ തെറ്റുകളും അബദ്ധങ്ങളുമൊക്കെ പറ്റുന്നവരാണ്. അതെങ്ങനെ തിരിച്ചറിയുന്നു തിരുത്തി മുന്നോട്ട് പോവുന്നു എന്നതാണ് പ്രധാനം. വിനായകനെപ്പോലെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള വ്യക്തി ഇതുപോലെ ഒരു കറക്റ്റഡ് സ്റ്റാൻഡ് എടുക്കുമ്പോൾ അതിന് സമൂഹത്തിലേക്ക് നൽകാൻ പറ്റുന്ന പോസിറ്റീവ് ഇമ്പാക്റ്റ് വളരെ വലുതാണ്. കണ്ടപ്പോൾ ഒരുപാട് സന്തോഷം സ്നേഹം എന്നുമാണ് ഒരാൾ കമെന്റ് ചെയ്തത്.

ആരും പൂർണരല്ല… തെറ്റ് പറ്റുന്നത് മനുഷ്യസഹജമാണ്…. തിരുത്താൻ കാണിച്ച മനസിന്‌ അഭിനന്ദനങ്ങൾ, ആ സിനിമയുടെ പേര് “ഒരുത്തീ” എന്നാണ്. ഇനി തെറ്റരുത്, നല്ല ചിന്ത. പക്ഷെ താങ്കൾ തളരാതെ വിനായകനായിതന്നെ മുന്നോട്ട് പോകുക, പ്രിയപ്പെട്ട വിനായകാ താങ്കൾ പറഞ്ഞത് നമ്മുടെ സമൂഹത്തിന് മനസ്സിലാവണമെങ്കിൽ ഇനിയും ഒരുപാട് നൂറ്റാണ്ട് കഴിയേണ്ടിവരും. ഇപ്പോഴും 16 ആം നൂറ്റാണ്ടിൽ ജീവിക്കുന്നവരാണ് ഭൂരിപക്ഷം മലയാളികളും. പ്രത്യേകിച്ച് കേരളത്തിലെ മാധ്യമ പ്രവർത്തകർ. ആടിനെ പട്ടിയാക്കാൻ ഉം പട്ടിയെ പേപ്പട്ടി യാക്കി തല്ലിക്കൊല്ലാനും മിടുക്കരാണവർ തുടങ്ങി നിരവധി കമെന്റുകൾ ആണ് വിനായകന്റെ പോസ്റ്റിനു ലഭിക്കുന്നത്.