പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകയോട് ഞാൻ ചെയ്തതിൽ തെറ്റ് ചോദിക്കുന്നു എന്ന് വിനായകൻ

മലയാള സിനിമയിൽ ഒരുപാട് നാളായി നിറഞ്ഞു നിൽക്കുന്ന ഒരു നടൻ ആണ് വിനായകൻ. ആദ്യ കാലഘട്ടത്തിൽ ഒരു ഡാൻസർ ആയി വന്നു പിനീട് മലയാള സിനിമയിലെ കൊച്ചു കൊച്ചു വേഷങ്ങൾ അവതരിപ്പിച്ചു പിനീട് മലയാളത്തിലെ മുൻനിര നടന്മാരോടൊപ്പം എത്തിയ ഒരു നടൻ കൂടിയാണ് വിനായകൻ. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ വിനായകൻ മറ്റൊരു പുതിയ മേഖലയിലേക്ക് കൂടി കാലെടുത്തു വെച്ചു. കമ്മട്ടിപ്പാടത്തിലെ പുഴു പുലികൾ പക്കി പരുന്തുകൾ എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് വിനായകൻ ആണ്. ശെരിക്കും ആ ചിത്രത്തിലൂടെയാണ് മലയാളികൾ വിനായകൻ എന്ന നടന്റെ ശെരിക്കും ഉള്ള അഭിനയ പാടവം അടുത്തറിഞ്ഞത്. വിനായകന് കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയുണ്ടായി. ആ ചിത്രത്തിന് ശേഷം വിനായകൻ ഒരു സൂപ്പർ സ്റ്റാർ തന്നെ ആയി മാറിയിരുന്നു.

ഇപ്പോൾ വിനായകനും നവ്യ നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന ചിത്രത്തിന്റെ പ്രേംഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ ഉണ്ടായ വിവാദങ്ങൾ ഇപ്പോൾ ആളി പടരുകയാണ്. പത്രസമ്മേളനത്തിൽ പത്രക്കാരുടെ ഓരോ ചോദ്യങ്ങൾക്കും സാധാരണ താരങ്ങൾ ഉത്തരം പറയുന്നത് പോലെ ആരെയും വേദനിപ്പിക്കാതെ മിതമായ രീതിയിൽ ആല്ല വിനായകൻ മറുപടി കൊടുത്തത്. ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും പച്ചയ്ക്ക് തന്നെ മുഖത്തടിച്ച പോലെ മറുപടി കൊടുത്ത വിനായകന്റെ അന്നത്തെപല അഭിപ്രായങ്ങളിലും സ്ത്രീ വിരുദ്ധത ഉണ്ടെന്ന് പിന്നിട് പല ആളുകളും വിമർശിച്ചിരുന്നു. പല നടന്മാരും പറയാൻ മടിക്കുന്ന പല കാര്യങ്ങൾ ആണ് വിനായകൻ തുറന്നു പറഞ്ഞത്. അതിൽ പ്രധാന[പെട്ട ഒന്നാണ് ഫാന്സുകാരെ തള്ളി പറഞ്ഞത്. ഒരു സിനിമയും വിജയിപ്പിക്കാനോ പരാജയപെടുത്താനോ ഫാൻസിനു കഴിയില്ല എന്ന് വിനായകൻ പറഞ്ഞിരുന്നു. ഫാൻസ്‌ എന്ന് പറയുന്നത് ഒരു വേലയും കൂലിയും ഇല്ലാതെ നടക്കുന്ന ആളുകൾ ആണെന്നും വിനായകൻ പറഞ്ഞിരുന്നു.

ഇപ്പോൾ വിനായകൻ താൻ നടത്തിയ പ്രസ്താവന ഒരു മാധ്യമപ്രവർത്തകയ്ക്ക് പേർസണൽ ആയി ഫീൽ ചെയ്തു എന്നും താൻ അംഗം ആകും എന്ന് ഉദ്ദേശിച്ചല്ല ഈ കാര്യങ്ങൾ പറഞ്ഞത് എന്നും വിനായകൻ പറഞ്ഞു. ഇന്ന് വിനായകൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ അങ്ങനെ തന്റെ ഭാഷപ്രയോഗത്തിൽ വിഷമം നേരിട്ടവരോട് താൻ ക്ഷമ ചോദിക്കുന്നു എന്ന് വിനായകൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. പത്രസമ്മേളാനത്തിൽ മി ടൂ വിനെ പറ്റി ചോദിച്ച മാധ്യമപ്രവർത്തകരോട് മറു ചോദ്യം ചോദിച്ചു അവരെ കൊണ്ട് തന്നെ ഉത്തരം പറയിപ്പിക്കാൻ വിനായകൻ ശ്രെമിച്ചിരുന്നു. ഇത് അന്ന് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. അതിന്റെ ചുവട് പിടിച്ചു ഉണ്ടായ വിവാദങ്ങൾക്ക് ഇപ്പോൾ ക്ഷമ ചോദിച്ചിരിക്കുകയാണ് വിനായകൻ.

Leave a Comment