വിക്രം നായകനായി ശങ്കർ സംവിധാനം ചെയ്ത ചിത്രം ആണ് ഐ. വലിയ ഹൈപ്പോടെ ആണ് ചിത്ര പ്രദർശനത്തിന് എത്തിയത്. എമി ജാക്സൺ നായികയായ ചിത്രത്തിൽ സുരേഷ് ഗോപിയാണ് വില്ലൻ വേഷത്തിൽ എത്തിയത്. ചിത്രത്തിന് വേണ്ടിയുള്ള വിക്രമിന്റെ മേക്കോവറുകൾ വലിയ രീതിയിൽ തന്നെ ചർച്ചആയിരുന്നു . കഥാപാത്രം ആകുന്നതിന് വേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ ചിത്രത്തിന് വേണ്ടി വിക്രം സഹിച്ചു എന്നതാണ് സത്യം. അത് തന്നെ ആണ് ചിത്രത്തിനെ ഹൈപ്പിനുള്ള പ്രധാന കാരണവും.
ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അശ്വിൻ കൃഷ്ണ എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒരാൾ തന്റെ ഉടലും ഉയിരും കൊടുത്ത് നടിച്ച സിനിമ. തന്റെ ജീവൻ പോലും പണയം ഒരു സിനിമയ്ക്കു വേണ്ടി വെച്ച് കഥാപാത്രമായി ജീവിച്ചു കാണിച്ച നടൻ.
ഇതുപോലെ ഒരു ഡെഡിക്കേഷൻ സൗത്ത് ഇന്ത്യയിൽ തന്നെ ആരും ചെയ്തു കാണില്ല. തന്റെ കഷ്ടപ്പാടിന് ഫലമായി അങ്ങേർക്ക് ലഭിച്ചത് ആ കൊല്ലത്തെ ഫിലിംഫയർ അവാർഡും, നാഷണൽ അവാർഡ് നോമിനേഷൻ, പിന്നെ പല വലിയ നടന്മാരുടെയും പ്രശംസകളും. ഓഡിയോ ലോഞ്ചിൽ പെർഫോർമൻസ് കണ്ട് സാക്ഷാൽ അർണോൾഡും സൂപ്പർസ്റ്റാർ രജിനികാന്തും എഴുന്നേറ്റ് നിന്ന് കൈ അടിച്ച് അംഗീകരിച്ച നടൻ.
ബോക്സ് ഓഫീസ് റെക്കോർഡുകൾ വേറെയും ശെരിക്കും ആ കൊല്ലത്തെ നാഷണൽ അവാർഡ് ഇങ്ങേർ അർഹിച്ചിരുന്നില്ലേ? അന്ന് അത് കൊണ്ടുപോയത് അമിതാബ് ബച്ചന്റെ ഒരു പടം ആണ് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. ‘ലീ’ എന്ന ലിങ്കേശന്റെ വെറുപ്പിക്കൽ. ഓവർ എക്സ്പ്രെഷന്റെ സൂപ്പർ മാർക്കറ്റാണ് ഇപ്പോഴത്തെ വിക്രം. ആസ്കാർ രവിചന്ദ്രൻ ഇതിന്റെ റിലീസോട് കൂടി വിശ്വരൂപം മുഴുമിക്കാൻ പറ്റാത്ത രീതിയിൽ പാപ്പരാകുകയും അവസാനം ആ പടം കമൽ ഹസ്സൻ ഏറ്റെടുക്കുകയുമായിരുന്നു. ഐ മൂവിയോട് കൂടി രവിചന്ദ്രൻ ഫീൽഡിൽ നിന്നുതന്നെ പോയി.
കഷ്ടപ്പാടിന് ആണോ അവാർഡ് കൊടുക്കാറ് അഭിനയത്തിന് അല്ലേ, പടം വലിയ ഗുണമില്ലായിരുന്നു. ഈ സിനിമയിൽ വേണ്ടി ഒന്നര വർഷത്തോളം ഒരു തുകയും വാങ്ങാതെ പ്രൊമോഷൻ ചെയ്തയാ ഞാൻ. മലർ. സ്കൂളിലൊക്കെ എല്ലാവരെയും വെറുപ്പിക്കുവായിരുന്നു ഐ വരുന്നു എന്നും പറഞ്ഞു. അവസാന സ്കൂളും കട്ട് ചെയ്ത് പടം കാണാൻ കേറി ഒരു മാതിരി. ശങ്കറിന്റെ കരിയർ ഇലെ വേസ്റ്റ് ഫസ് തുടങ്ങുന്നത് ഇവിടുന്ന് ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്.