ഇനിയെങ്കിലും വിജയിക്ക് ഈ സ്ഥിരം സിനിമകൾ നിർത്തിക്കൂടായോ


പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരം ആണ് വിജയ്. തമിഴ് സിനിമയിലെ സ്റ്റാർ ആണെങ്കിലും ഇങ്ങു കേരളത്തിലും ലക്ഷക്കണക്കിന് ആരാധകർ ആണ് താരത്തിന് ഉള്ളത്. വർഷങ്ങൾക് കൊണ്ട് വിജയിക്കും വിജയ്  ചിത്രങ്ങൾക്കും തമിഴ് നാട്ടിലേത് പോലെ ആരാധകർ ആണ് കേരളത്തിലും ഉള്ളത്. ഒരു പക്ഷെ മറ്റൊരു അന്യ ഭാഷ താരത്തിനും ഇത്രയേറെ സ്വീകാര്യത കേരളത്തിൽ ലഭിച്ചിട്ടില്ല എന്ന് തന്നെ പറയാം. ഓരോ വിജയ് ചിത്രങ്ങളും വലിയ ആഘോഷത്തോടെ ആണ് കേരളത്തിൽ ഇറങ്ങുന്നത്.

എന്നാൽ ഒരേ രീതിയിൽ ഉള്ള ചിത്രങ്ങൾ മാത്രമാണ് വിജയിയുടേതായി ഇറങ്ങുന്നത് എന്ന് പറഞ്ഞു വലിയ തോതിൽ ഉള്ള വിമർശനവും താരത്തിനെതിരെ നടക്കാറുണ്ട്. സ്ഥിരം വിജയ് ചിത്രങ്ങളുടെ എല്ലാം കഥ ഒന്ന് തന്നെ ആണെന്നാണ് കുറച്ച് വിഭാഗം പറയുന്നത്.  ഇത് ശരി വെക്കും വിധമാണ് വിജയിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസറും പുറത്ത് വന്നിരിക്കുന്നത്. ഇതോടെ വീണ്ടും താരത്തിനെതിരെ വിമർശനം ഉയർന്നിരിക്കുകയാണ്.

ഇപ്പോഴിതാ സിനി ഫൈൽ ഗ്രൂപ്പിൽ അനുമോൻ തണ്ടായതുകൂടി എന്ന പ്രൊഫൈലിൽ നിന്നു വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പലപ്പോഴും ആലോചിക്കാറുള്ള കാര്യമാണ് വിജയ്ക്ക് സ്ഥിരം റ്റെമ്പ്ളേറ്റ് സ്റ്റൈൽ വിട്ട് തുപ്പരിവാലൻ പോലുള്ള ഒരു ആക്ഷൻ പടം ചെയ്താൽ എന്താ? മാസ്സും അത്യാവശ്യം ക്ലാസ്സുമുള്ള ഒരു ഫിലിം. അല്ലെങ്കിൽ രാച്ചസൻ പോലുള്ള ത്രില്ലേറോ അങ്ങനെ എന്തെങ്കിലും. എനി വേ വാരിസ് നന്നാവട്ടെ. ബെസ്റ്റ് വിഷസ് എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിനുവരുന്നത് . അതിന് ആദ്യം അഭിനയിക്കാനറിയണം ഇപ്പോഴും മര്യാദയ്ക്ക് ഒരു കരച്ചിൽ സീൻപോലും ചെയ്യാനറിയില്ല, നാട്ടുകാരുടെ കാര്യം പോട്ടെ. വിജയ്ക്ക് തോന്നുന്നില്ലെ ഒന്ന് മാറ്റി പിടിക്കാൻ, അതൊക്കെ ഒരു പരീക്ഷണം ആണ് ചിലപ്പോൾ വിജയിക്കാം അല്ലേൽ തകരും. എന്നാല് എങ്ങനെയും വിജയം മാത്രം ഉണ്ടകുവുള്ളു എന്നുള്ള പെർഫെക്റ്റ് ഫോർമുല കയ്യിൽ ഇരിക്കുമ്പോൾ എന്തിനാണ് പരീക്ഷണം നടത്തണെ. രജനി പോലും കാല, കബാലി ഒക്കെ ആയി മാറ്റിപിടിക്കാൻ ശ്രമിച്ചു.

വിജയ് അണ്ണന്റെ സീൻ ഒന്ന് പാവത്തുങ്ങളുടെ കഷ്ടപ്പാട്, രക്ഷകന്റെ ഇൻട്രോ സീൻ രണ്ട് ആക്ഷൻ സീൻ മൂന്ന് കുട്ടികളും പെണ്ണുങ്ങളുമായി പാട്ട് സീൻ നാല് ഫാമിലി തങ്കച്ചി പാസം എത്ര സിനിമകളായി, രജനിക്ക് പറ്റിയത് തന്നെ ആണ് വിജയ്ക്കും സംഭവിച്ച് കൊണ്ടിരിക്കുന്നത്, ഒരു പാറ്റേൺ പടങ്ങൾ (ഇടി പുക റൊമാൻസ് ഡാൻസ് അവിയൽ പരുവത്തിൽ മിക്സ്) മാത്രമേ ഫാൻസ് അംഗീകരിക്കാൻ തയ്യാറാവുള്ളു എന്ന അവസ്ഥയാണ്,കുചേലൻ പോലെ ഉള്ള പരീക്ഷണ പടങ്ങൾ എടുത്തപ്പോൾ ഡിസ്ട്രിബുടേഴ്സ് വീടിന് മുന്നിൽ സമരം ചെയ്യേണ്ട അവസ്ഥ വന്നു അത് തനിക്കും വരാതിരിക്കാൻ ആണ് വിജയ് ഈ രക്ഷകൻ റോൾസ് മാത്രം പിടിക്കുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.