ഞാൻ ആകെ പെട്ടുപോയി. റഹ്മാന്റെ അടുത്ത ആരും അങ്ങനെ ചോദിക്കാറില്ല.


മലയാളത്തിലും തമിഴിലും ഒരുപോലെ നിറയെ സിനിമകൾക്ക് നിർമാണം പൂർത്തീകരിച്ച നിർമ്മാതാവാണ് സ്വർഗ്ഗ ചിത്ര അപ്പച്ചൻ എന്ന താരം. മലയാള സിനിമയിൽ തന്നെ മലയുയാളികൾ ഇന്നും ഓർത്തിരിക്കുന്ന നിരവധി സിനിമകൾക്ക് നിർമാണം നിർവഹിച്ച ഈ താരം മലയാളി സിനിമ ആരാധകർക്ക് നല്ല സിനിമകൾ നൽകുന്നതിൽ വിജയിച്ചിട്ടുള്ള താരം കൂടിയാണ്. മലയാളികളുടെ അഭിമാനമായ മണിച്ചിത്ര താഴ് എന്ന സിനിമ വരെ സ്വർഗ്ഗ ചിത്ര പ്പച്ചൻ ആയിരുന്നു നിർമാണം പൂർത്തീകരിച്ചത്.


മാസ്റ്റർ ബിൻ എന്ന ചാനലിൽ താരം നൽകിയ അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയി മാറിയിരിക്കുന്നത്. തമിഴ് സിനിമയുടെ സ്വന്തം ദളപതി വിജയ് നായകനായ ഒരു സിനിമ സ്വർഗ്ഗ ചിത്ര അപ്പച്ചൻ നിർമിച്ചിരുന്നു. അഴകിയ തമിഴ് മകൻ എന്ന വിജയ് ചിത്രം ആയിരുന്നു താരം നിർമിച്ചത്. ഇപ്പോളിതാ ഈ സിനിമയുടെ നിർമാണ വേളയിൽ ഉണ്ടായ ഒരു സംഭവം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ. സിനിമക്ക് വേണ്ടി സംഗീതം ഒരുക്കിയപ്പോൾ ഉണ്ടായ ഒരു അനുഭവം ആണ് താരം പങ്കുവെച്ചത്.


വ്യത്യസ്തമായ കഥാഗതിയോടെ അണിയറയിൽ ഒരുങ്ങിയ സിനിമക്ക് വേണ്ടി സംഗീതം നിർവഹിച്ചത് എ ർ റഹ്‌മാൻ ആയിരുന്നു. അദ്ദേത്തിന്റെ രീതി എന്തെന്നാൽ ആദ്യമേ സെറ്റിൽമേണ്ട് എല്ലാം ചെയ്തു കഴിഞ്ഞ അദ്ദേഹം മ്യൂസിക് റെഡി ആക്കി റെക്കോർഡ് ചെയ്ത തരും എന്നതാണ്. പക്ഷെ അന്ന് വിജയ്ക്ക് വേണ്ടി ചെയ്ത ഒരു പാട്ട് വിജയ്‌യ്ക്ക് ഇഷ്ടമായില്ല എന്നാണ് താരം പറയുന്നത്. വിജയ്‌യുടെ ഇൻട്രഡക്ഷൻ എടുക്കുവാൻ വേണ്ടി റെക്കോർഡ് ചെയ്ത ഗാനം ആയിരുന്നു വിജയ്‌യ്ക് ഇഷ്ടപെടാഞ്ഞത്.


എ ർ റഹ്മാൻ ഒരിക്കലും അങ്ങനെ ഗാനം മാറ്റി ചെയ്യാറില്ല എന്നും സ്വർഗ്ഗചിത്ര അപ്പച്ചൻ പറഞ്ഞു. എന്നാൽ അവസാനം വേറെ വഴികൾ ഇല്ലാതെ അദ്ദേത്തിന്റെ അടുത്ത് ചെല്ലുകയും കാര്യം അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ലിറിസിസ്റ്റ് വാലി എന്ന താരത്തെ കൊണ്ട് പുതിയതായി ഒരു ഗാനം എഴുതിപ്പിക്കുകയും അത് പിന്നീട് റെക്കോർഡ് ചെയ്തുകൊണ്ട് സിനിമയിൽ ഉൾപ്പെടുത്തുകയും ചെയ്തു. അഴകിയ തമിഴ് മകൻ എന്ന സിനിമയിലെ ഉന്നാൽ മുടിയും എന്ന ഗാനമാണ് ആ ഗാനം. സ്വർഗ്ഗ ചിത്ര അപ്പച്ചൻ പറഞ്ഞു.