അങ്ങനെ ഒരു താര വിവാഹം കൂടി, രാശ്മികയും ദേവർകൊണ്ടയും പ്രണയത്തിൽ

മലയാളത്തിലും നിരവധി ആരാധകർ സ്വന്തമായുള്ള നടനാണ് വിജയ് ദേവർ കൊണ്ട, വിജയ്യും നടി രശ്‌മിക മന്ദാനയും തമ്മിൽ പ്രണയത്തിൽ ആണെന്ന് നിരവധി തവണ വാർത്തകളിൽ പ്രചരിച്ചിട്ടുണ്ട്, എന്നാൽ ഇത് ഇരുവരും നിഷേധിക്കുക ആയിരുന്നു, ഇപ്പോൾ വിജയ് ദേവർകൊണ്ട ഒരു റിലേഷനിൽ ആണെന്ന് പറഞ്ഞിരിക്കുകയാണ് നടി അനന്യ പാണ്ഡേ, ലിഗര്‍ എന്ന സിനിമയിലൂടെ വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും ഒരുമിച്ച് അഭിനയിക്കുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇരുവരും കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോ യില്‍ പങ്കെടുത്തിരുന്നു. ഈ പരുപാടിയിൽ വെച്ചുള്ള അവതാരകന്റെ ചോദ്യത്തിനാണ് വിജയ്ക്ക് ഒരു റിലേഷൻ ഉള്ള കാര്യം അനന്യ വ്യക്തമാക്കിയത്, അനന്യ പറഞ്ഞ കാര്യങ്ങളിൽ നിന്നും വിജയ് ദേവർകൊണ്ടയുടെ കാമുകി രശ്‌മിക മന്ദാന ആണെന്ന് ആരാധകർ ഉറപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹ വാർത്തക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.

തെലുങ്കിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഒരു റിലേഷൻ ആണ് രശ്‌മികയുടെയും വിജയ്‍യുടെയും, ഗീത ഗോവിന്ദം, ഡിയര്‍ കോമ്രേഡ് തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു, സിനിമയിലെ ഇവരുടെ കെമിസ്ട്രി വർക്ക് ആയതോടെയാണ് ഇരുവരും പ്രണയത്തിൽ ആണെന്ന വാർത്ത പ്രചരിച്ചത്, എന്നാൽ ഇത് ഇരുവരും നിഷേധിക്കുക ആയിരുന്നു. നിലവില്‍ രണ്ടാളും സിനിമാ ജീവിതത്തിന് മാത്രമാണ് പ്രധാന്യം കൊടുക്കുന്നത്. വിവാഹത്തിനോ മറ്റ് ബാധ്യതകള്‍ക്കോ സമയമില്ലെന്നാണ് ഇരുവരും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുള്ളത്.

രശ്മിക മുമ്പ് കന്നട നടൻ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞുവെന്നാണ് റിപ്പോർട്ട്. വിവാഹം മുടങ്ങിയതിനെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങളാണ് ആ സമയത്ത് പ്രചരിച്ചത്. വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് രക്ഷിത് നടിയെ വിലക്കിയെന്നും അതിനാൽ ഗീതാ ഗോവിന്ദം എന്ന ചിത്രത്തിന് ശേഷം തെലുങ്കു സിനിമയിൽ തിരക്കേറിയ താരമായ രശ്മിക വിവാഹത്തിൽ നിന്നും പിൻമാറിയെന്നുമായിരുന്നു റിപ്പോർട്ട്.