ഇത് മണ്ഡല കാലം ആയത് കൊണ്ട് തന്നെ ശബരിമലയിലേക്കുള്ള ഭക്തരുടെ എണ്ണവും ക്രമാധീതമായി കൂടുന്ന സമയം ആണ്. വൃശ്ചിക മാസം ആരംഭിച്ചപ്പോൾ തന്നെ ശബരിമലയിൽ തിരക്ക് അനുഭവപ്പെടുന്നത് പതിവുള്ള കാര്യം തന്നെ ആണ്. മാത്രവുമല്ല മകര വിളക്ക് സമയം ഒക്കെ വലിയ രീതിയിൽ തന്നെ തിരക്ക് അനുഭവപ്പെടാറുള്ളതിനാൽ നിയന്ത്രണങ്ങളൂം കര്ഷണം ആകാറുണ്ട്. സിനിമ താരങ്ങൾ ഉൾപ്പെടെ ഉള്ള പല പ്രമുഖരും ഈ മണ്ഡല കാലത്തിൽ അയ്യനെ കാണാൻ വരുന്നത് പതിവുള്ള കാഴ്ച ആണ്.
അത്തരത്തിൽ എത്തിയ ഒരു താരത്തിന്റെ ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. അത് മറ്റാരുമല്ല, തമിഴ് സംവിധായകനും ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഭർത്താവും ആയ വിഘ്‌നേശ് ശിവൻ ശബരിമല ദർശനത്തിന് ഇടയിൽ എടുത്ത ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ടും കുഞ്ഞുങ്ങൾ ജനിച്ചിട്ടുമുള്ള ആദ്യ മണ്ഡല കാലം ആണ് ഇത്.
എരുമേലിക്കും നാല് കിലോമീറ്റെർ ഇപ്പുറം നിന്ന് എടുത്ത ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. കാവി മുണ്ടും കറുത്ത ഷർട്ടും അണിഞ്ഞുള്ള ചിത്രങ്ങൾക്ക് എന്നാൽ വലിയ രീതിയിൽ തന്നെ വിമര്ശനങ്ങളും ഉയരുന്നുണ്ട്. “വേഷം. കറുത്ത ഷർട്ടും കാവി മുണ്ടും” ഹൊ ഞങ്ങളൊക്കെ ജെട്ടി മാത്രം ധരിച്ചാണ് മലക്ക് പോയിരുന്നത്. കാലിൽ ബൂട്ട്സും, തമിഴ്നാട്, ആന്‌ധ്ര തുടങ്ങിയ സംസ്ഥാനക്കാർ, വ്രതമെടുക്കുമ്പോൾ തന്നെ ചെരുപ്പ് ധരിക്കാതെയും കറുത്ത വസ്ത്രം ധരിച്ചും കാണപ്പെടുന്നു. അവർക്ക് മലയാളികളേക്കാൾ ഭക്തി കൂടുതലാണ്.
സ്വാമി ശരണം. മാലയിടുമ്പോൾ തന്നെ ചെരുപ്പും ഉപേക്ഷിക്കും അതിനൊരു കാരണം പറയുന്നത് വൃതം എടുക്കുന്ന അത്രയും ദിവസം ചെരുപ്പ് ഉപയോഗിക്കാതിരുന്നാൽ പാദങ്ങൾ മണ്ണിലും കല്ലിലും ചവിട്ടി ഉറപ്പുള്ളവയാകും ശബരിമല കയറുമ്പോളും ഇറങ്ങുമ്പോളും കാലിന് കൂടുതൽ വേദന അധികം ഉണ്ടാകില്ല, ബാക്കിയുള്ളവർ എല്ലാം ഷൂസും പാന്റും ടോപ്പും ധരിച്ചിട്ടാണോ മലകയറാൻ പോകുന്നത് എവിടുന്നു വരുന്നുടോ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്.