രുചി ഒരിക്കലും ജീവിതത്തിൽ ഒരു പ്രശ്നമായി വന്നിട്ടില്ല, വിധുബാല പറയുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആനി. ഒരു കാലത്ത് മലയാള സിനിമയിൽ നിറസാനിദ്ധ്യം ആയിരുന്ന താരം വിവിവാഹിത ആയതോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ആനി വിവാഹശേഷം വര്ഷങ്ങളോളം ആണ് ക്യാമറയ്ക്ക് മുന്നിൽ നിന്ന് വിട്ട് നിന്നത്. വർഷങ്ങൾക്ക് ഇപ്പുറം കൈരളി ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന ആനീസ് കിച്ചൻ എന്ന പരുപാടിയിൽ കൂടിയാണ് താരം തന്റെ തിരിച്ച് വരവ് നടത്തിയത്. ഗംഭീര വരവേൽപ്പാണ് തന്റെ തിരിച്ച് വരവിൽ ആനിക്ക് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. നിരവധി നല്ല വിഭവങ്ങൾ പ്രേക്ഷകർക്കായി ഒരുക്കിക്കൊണ്ടാണ് ഓരോ തവണയും ആനി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. വർഷങ്ങൾക്ക് ശേഷം ഇപ്പോഴും ആനി തിരിച്ച് വരവ് നടത്തിയപ്പോഴും ആനിയുടെ സൗന്ദര്യത്തിനു മാത്രം ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നാണ് ആരാധകരും പറയുന്നത്. ഒരിക്കൽ ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചൻ എന്ന പരുപാടിയിൽ അഥിതിയായി വിധുബാല എത്തിയപ്പോൾ വിധു ബാല പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

തന്റെ വിശേഷങ്ങൾ എല്ലാം വിധുബാല പരുപാടിയിൽ വെച്ച് ആനിയുടെ പങ്കുവെച്ചിരുന്നു. വിധു ബാല കാശ്മീർ യാത്ര നടത്തിയതിന്റെ വിശേഷങ്ങളും ആനി ചോദിച്ചു. യാത്രയ്ക്ക് ഇടയിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ എന്നും അവരുടെയോ രുചി ചേച്ചിക്ക് പിടിച്ചിരുന്നു എന്നുമൊക്കെ ആനി ചോദിച്ചിരുന്നു. അതിനു വിധു ബാലയുടെ മറുപടി ഇങ്ങനെ ആയിരുന്നു. ഒരിക്കലും രുചി എനിക്ക് ഒരു പ്രെശ്നം ആയിട്ടില്ല. കാരണം രുചി നോക്കി ആഹാരം കഴിക്കരുത് എന്ന് ചെറുപ്പം മുതൽ തന്നെ എന്റെ ‘അമ്മ എന്നെ പറഞ്ഞു പഠിപ്പിച്ച ഒരു ശീലം ആണെന്നും ആ രീതി തന്നെയാണ് ഞാൻ പിന്തുടരുന്നത് എന്നുമാണ് വിധു ബാല പറഞ്ഞത്. പെൺകുട്ടികൾ രുചി നോക്കി ആഹാരം കഴിച്ചാൽ ചെന്ന് കയറുന്ന വീട്ടിലെ രുചി ഇഷ്ടപ്പെട്ടില്ല എങ്കിൽ അത് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അത് ഒഴിവാക്കാൻ വേണ്ടിയാണ് ‘അമ്മ ഇത്തരം ഒരു ശീലം തന്നെ ശീലിപ്പിച്ചത് എന്നും വിധു ബാല പറഞ്ഞു.

അത് മാത്രമല്ല, പെൺകുട്ടികൾക്ക് ഒരു കാര്യത്തിലും അറപ്പ് പാടില്ല എന്നും പെണ്ണായാൽ ഭക്ഷണത്തിന്റെ രുചി നൊക്കി ആഹാരം കഴിക്കരുത് എന്നും കറിയിലെ കഷണങ്ങൾ മാത്രം നോക്കിയെടുക്കരുത് എന്നും അങ്ങനെ ഒരുപാട് ഉപദേശം ‘അമ്മ തനിക്ക് നൽകിയിട്ടുണ്ടെന്നും വിധു ബാല പറഞ്ഞു. എന്നാൽ ഈ എപ്പിസോഡ് പുറത്ത് വന്നതിനു ശേഷം വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ തന്നെ വിധുബാലയ്ക്കും ആനിക്കും എതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

Leave a Comment