പുതിയ വീഡിയോയുമായി വിധു പ്രതാപ്, കണ്ണ് നിറയുന്നു എന്ന് ആരാധകരും

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ ഗായകൻ ആണ് വിധു പ്രതാപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമ പിന്നണി ഗാന രംഗത്ത് സജീവമായി നിൽക്കുന്ന താരം നിരവധി ഗാനങ്ങൾ ആണ് ഇതിനോടകം തന്നെ മലയാളികൾക്ക് സമ്മാനിച്ചത്. താരത്തിന്റെ ഭാര്യ ദീപ്തിയും മലയാളികൾക്ക് സുപരിചിതയാണ്. നടിയും മോഡലുമായ ദീപ്തി കലാ രംഗത്ത് വളരെ സജീവമാണ്. സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തുകയാണ് വിധു പ്രതാപ് ഇപ്പോൾ. വിധു പ്രതാപിന്റെ കൗണ്ടറുകൾ എല്ലാം പലപ്പോഴും പരിപാടിക്ക് കൂടുതൽ ആകർഷണം നൽകുന്നവയാണ്. തന്റെ യൂട്യൂബ് ചാനലിൽ കൂടി വിധുവും ദീപ്തിയും തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കുകയും രസകരമായ സ്കിറ്റുകളുമായി എത്തുകയും ചെയ്യാറുണ്ട്. അത് കൊണ്ട് തന്നെ നിരവധി ഫോളോവേഴ്സ് ആണ് വിധുവിന്റെ യൂട്യൂബ് ചാനലിന് ഉള്ളതും. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ ഒരു ദിവസത്തെ ആണ് വിധു തന്റെ വിഡിയോയിൽ കൂടി ചുരുക്കി പ്രേക്ഷകരെ കാണിച്ചിരിക്കുന്നത്.

മികച്ച അഭിപ്രായം ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. വിധുചേട്ടന്റെ വാമപ്പ് കേൾക്കാൻ തന്നെ നല്ല രസമുണ്ട് സ്റ്റുഡിയോയിൽ പാടിയ പാട്ടും പൊളി സൂപ്പർ വോയ്സ്, നിങ്ങള്‍ക്ക് കണ്ണ് തട്ടാതിരിക്കട്ടെ.. ലവ് യു ഗുയ്സ്‌, ലക്കിയുടെ പോക്ക് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു, അല്ല വിധു ഏട്ടാ.. നിങ്ങൾ വല്ല തഗ്ഗിന്റെ കോഴ്സിന് പോവുന്നുണ്ടോ, എവിടുന്നാ ഈ കൌണ്ടറുകൾ ഒഴുകുന്നെ, വിളിക്കപ്പെടാത്ത അതിഥിയായി വന്നു ഹൃദയത്തിൽ കേറി പിന്നെ ഒരു ദിവസം പ്രതീക്ഷിക്കാതെ വന്നു ബൈ പറഞ്ഞു പോകുമ്പോൾ, അത് ശരിക്കും വേദനിപ്പിക്കു൦, പാടിയ സോങ് പൊളി. നിങ്ങളു രണ്ടും പൊളി ആണ്. ഒരുപാട് ഇഷ്ടം ആണ്… ആരുടേയും ഡേ ഇൻ ലൈഫ് കാണാറില്ല… നിങ്ങളെ രണ്ടിനെയും അത്രയ്ക്ക് ഇഷ്ടം ആണ് അതാ കണ്ടത് ലാസ്റ്റ് കരയിച്ചു ലക്കി.

വിധുചേട്ടാ.. ദീപ്തി ചേച്ചി.. സുഖമാണോ?? കുറേ ചിരിച്ചു.. അവസാനം ചേച്ചി കരഞ്ഞപ്പോൾ ശരിക്കും സങ്കടം ആയി, എനിക്ക് പട്ടി എന്ന് കേട്ടാലേ പേടിയാണ് പക്ഷെ ഇത് കണ്ടപ്പോൾ ഈ പട്ടിയോട് എന്തോ ഇഷ്ടം തോന്നി (അടുത്ത് വന്നാൽ ഓടും കേട്ടോ), വിധു ചേട്ടനും ദീപ്തി ചേച്ചിയും വീഡിയോ അപ്ലോഡ് ചെയുന്നു എന്ന് അറിഞ്ഞപ്പോ മുതൽ വെയ്റ്റിംഗ് ആയിരുന്നു. നിങ്ങളുടെ വീഡിയോസ് കാണുമ്പോ എന്നെ പോലെയുള്ള ഒരു പാട് പേര്ക്ക് ഒരു പോസിറ്റീവ് വൈബ് ആണ് കിട്ടുന്നത്. ഒരുപാട് സന്തോശം . ഒത്തിരി സ്നേഹം. ദൈവം അനുഗ്രഹിക്കട്ടെ തുടങ്ങി നിരവധി കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.