എന്നാലും കുറച്ചെങ്കിലും മലയാളം അറിയാവുന്ന ആരും അവിടെ ഇല്ലായിരുന്നോ


ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിത്രം ആണ് വേട്ടയാട് വിളയാട്. മാണിക്യം നാരായണൻ നിർമ്മിച്ച ചിത്രത്തിൽ കമൽ ഹാസൻ ആണ് നായകനായി എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. കമൽ ഹാസനെ കൂടാതെ ജ്യോതിക, കമാലിനി മുഖർജി, പ്രകാശ് രാജ്, രാജശ്രീ, ജാനകി സബീഷ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ പാരഡിസോ ക്ലബ്ബിൽ ആദർശ് ജെ പ്രേം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ആവിശ്യമുണ്ട്. 172സി എം ഉയരത്തിൽ കറുപ്പ് നിറമുള്ള അമുതൻ എന്ന പേരുള്ള ഒരു നല്ലയിനം സൈ ക്കോ കി ല്ല റെ ആവിശ്യമുണ്ട്. താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക എന്നുമാണ് പോസ്റ്റ്.

ചിത്രത്തിലെ ഒരു രംഗത്തിൽ കാണിക്കുന്ന മലയാളം പോസ്റ്ററിൽ ഉള്ള പിഴവാണ് ഇപ്പോൾ ആരാധകൻ എടുത്ത് കാണിച്ചിരിക്കുന്നത്. എങ്കിലും ഷൂട്ടിങ് ലൊക്കേഷനിൽ പോലും അൽപ്പം മലയാളം അറിയാവുന്ന ആരും ഇല്ലേ എന്നാണ് ഇത് കാണുന്ന പ്രേഷകരുടെ സംസാരം. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്നും ഇപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്നത്. പലരും ഈ പോസ്റ്ററിനെ കളിയാക്കികൊണ്ട് ആണ് എത്തിയിരിക്കുന്നത്.

ശെരിക്കും എന്താണ് അവിടെ വരുക? ആ വാക്ക് ആലോചിച്ചിട്ട് കിട്ടുന്നില്ലെല്ല, മറ്റ് പല സിനിമകളിലും ഇതിലും ശോകം ആയിട്ടാണ് മലയാളം എഴുതി വെയ്ക്കാറു, ഗൗതം മേനോൻ, കമൽ ഹാസൻ സിനിമയിൽ ഈ തെറ്റ്, രണ്ടാളും നന്നായി മലയാളം അറിയാവുന്നവർ, സാധാരണ തമിഴ് സിനിമയിലെ സൈ ക്കോ കൾ ഇടുക്കിയിലോ കൊച്ചിയിലോ ഇതിൽ ആദ്യമായി കോഴിക്കോട് ബസ് സ്റ്റാൻഡിൽ വന്നു, പിടികിട്ടാപ്പുള്ളി എന്നാണ് സാധാരണ ഇത്തരം സന്ദർഭങ്ങളിൽ മലയാളത്തിൽ ചേർക്കാറുള്ളത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.