ഇത്രയും ആർട്ടിസ്റ്റുകളെ എങ്ങനെ ഈ സിനിമയിൽ ലിങ്ക് ചെയ്തു


പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് വെട്ടം. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ അണിനിരന്നിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ചിത്രം ടി വി യിൽ വന്നാൽ കാണാത്ത മലയാളികൾ ചുരുക്കം ആണ്. അത്രയേറെ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രമാണ് വെട്ടം. ചിത്രത്തിലെ കോമഡി രംഗങ്ങൾ ഒക്കെ ഇന്നും വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയവ ആണ്.

ദിലീപ് നായകനായ ചിത്രത്തിൽ ഭാവ്ന പാനി ആണ് നായികയായി എത്തിയത്. കലാഭവൻ മണി, ഇന്നസെന്റ്, മാമുക്കോയ, ജഗതി ശ്രീകുമാർ, ജഗദീഷ്, കൊച്ചിൻ ഹനീഫ, മിഥുൻ രമേശ്, ജനാർദ്ദനൻ, സുകുമാരി, ബിന്ദു പണിക്കർ, തുടങ്ങി വലിയ താര നിര തന്നെ ആണ് അണിനിരന്നത്. എന്നാൽ ഈ ചിത്രം തിയേറ്ററിൽ പരാജയമായി എന്നതാണ് സത്യം. എങ്കിൽ പോലും എന്ത് കൊണ്ടാണ് ഈ ചിത്രം തിയേറ്ററിൽ പരാചയപെട്ടത് എന്ന് ഇന്നും മനസ്സിലാകാത്ത കാര്യം ആണ്.

ഇപ്പോഴിത ഈ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ബാസിത് അബ്ദുൽ വഹീദ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, തിയേറ്ററിൽ എങ്ങനെ പരാജയമായി എന്ന് ഏതൊക്കെ ദിശയിൽ നിന്നാലോചിച്ചിട്ടും പിടികിട്ടാത്ത ഐറ്റം.ഇത്രേം ആർട്ടിസ്റ്റുകളെ അണിനിരത്തി ഇയാൾ എങ്ങനാ ഇത് ലിങ്ക് ചെയ്തെടുത്തത്.

പ്രിയദർഷന്റെ ലെവൽ ഡയറക്ഷൻ.അന്നത്തെ കാലഘട്ടത്തിൽ നൂറല്ല മുന്നൂറു ദിവസം ഓടേണ്ടിയിരുന്ന സിനിമ എന്നുമാണ് പോസ്റ്റ്. ആളുകൾക്ക് കോമൺ സെൻസ് ഉണ്ടായിപോയതാ, അവസാനം ചക്കപ്പഴത്തിൽ ഈച്ച പൊതിഞ്ഞതുപോലെ ആയി. അതിന് മുൻപ് പ്രീയൻ ചെയ്‌ത എല്ലാ ചിത്രങ്ങളിലും ക്ലൈമാക്സ്‌ കൂട്ടയോട്ടവും തട്ടിമറിയലും, മാറിപ്പോകലും ഒക്കെ ആയിരുന്നു. അതിന്റെ തനിയാവർത്തനം തന്നെയല്ലേ ഇതും.

വെട്ടം പരാജയപ്പെട്ട സിനിമയല്ല തീയേറ്ററിൽ ഹിറ്റായ സിനിമയാണ് പിന്നെ വലിയ വിജയം ആയില്ലെന്നേ ഉള്ളൂ, 1995 ൽ ഇറങ്ങിയ ഫ്രഞ്ച് കി സ് എന്ന സുന്ദരൻ സിനിമ യുടെ ഒരു മോശം അനുകരണം ആണ് വെട്ടം. സാധാരണ പ്രിയൻ കോപ്പിയടിച്ചാലും ഭംഗിയാക്കാറുണ്ട്. ഇത് സ്ക്രിപ്റ്റ് കയ്യീന്ന് പോയി, ക്ലൈമാക്സ് ആകുമ്പോഴേക്കും എല്ലാവരെയും കൂട്ടികുഴച്ചു ഒരുമാതിരി അവിയലു പരുവം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.