ഫെസ്റ്റിവൽ സീസൺ സമയം ആയ ഓണത്തിന് ആണ് ചിത്രം തീയേറ്ററുകളിൽ ഇറങ്ങിയത്


ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് പുറത്തിറങ്ങിയ ചിത്രം ആണ് വെട്ടം. ഭാവ്ന പാനി ആണ് ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയത്. പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്ന് വലിയ ആരാധകർ ആണ് ഉള്ളത്. നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അഭിനയിച്ചത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ടി വി യിൽ വന്നാൽ ആവേശത്തോടെ ആണ് മലയാളികൾ കാണുന്നത്. ദിലീപിനെ കൂടാതെ കലാഭവൻ മണി, നെടുമുടി വേണു, ഇന്നസെന്റ്, ജഗദീഷ്, ജനാർദ്ദനൻ, ബിന്ദു പണിക്കർ, ജഗതി, സുകുമാരി, മാമുക്കോയ, മിഥുൻ രമേശ് തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.

ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തിന്റെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അഭിഷേക് സുരേഷ് കുമാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈയൊരു ചിത്രം എങ്ങനെ തീയേറ്ററുകളിൽ പരാജയപെട്ടു എന്നാണ് ഇന്നും മനസ്സിലാകാത്ത കാര്യം. ദിലീപ് എന്ന നടൻ മലയാളസിനിമയിൽ ഒരു തരംഗമായി നിലനിന്നിരുന്ന സമയത്തിറങ്ങിയ ഒരു മികച്ച കോമഡി ഫാമിലി എന്റെർറ്റൈനർ എങ്ങനെയാണ് പരാജയപ്പെട്ടത്? അതും സംവിധായകൻ സാക്ഷാൽ പ്രിയദർശൻ.

മാത്രമല്ല ഫെസ്റ്റിവൽ സീസണനായ 2004 ഓണത്തിനാണ് ചിത്രം പുറത്തിറങ്ങിയത്. ഈയൊരു ചിത്രത്തിനെ എങ്ങനെ കുടുംബപ്രക്ഷകർ കൈവിട്ടു. ആ വർഷം ഓണം വിന്നർ ആയതു മോഹൻലാൽ ചിത്രം നാട്ടുരാജാവ് ആണ്. പക്ഷെ ഇന്ന് ഈ സിനിമ മലയാളി പ്രേക്ഷകരുടെ ഇഷ്ടപെട്ട സിനിമയാണ്.റിപീറ്റ് വാല്യൂയുള്ള സിനിമകളിൽ ഒന്ന്. ഒരു സിനിമയുടെ അന്തിമവിധി ആ സിനിമയുടെ തീയേറ്റർ വിജയത്തിലല്ല എന്നാണ് ഇത്തരം സിനിമകൾ നമ്മെ ഓർമിപ്പിക്കുന്നത്.

ഇത്തരത്തിൽ നിങ്ങളെ അത്ഭുതപെടുത്തിയ തീയേറ്റർ പരാജയങ്ങൾ പറയാമോ എന്നുമാണ് പോസ്റ്റിൽ കൂടി ആരാധകൻ പങ്കുവെച്ചിരിക്കുന്നത്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകർ പങ്കുവെച്ചിരിക്കുന്നത്. ഈ പടം പൊട്ടി എന്ന് പറയുന്നത് ഈ പടം ഇറങ്ങിയ കാലത്ത് ജനിക്കാത്തവരാണ്. വമ്പൻ ഹിറ്റ് ആയില്ലെന്ന് മാത്രം. മിക്ക കേന്ദ്രങ്ങളിലും 50 ദിവസം  പിന്നിട്ടിരുന്നു, പഴ തൊലി ചവിട്ടി വീഴുന്ന തമാശ അന്നത്തെ കാലത്ത്‌ ആരും സ്വീകരിച്ചില്ല.

എൻറെ അറിവിൽ പരാജയമായിരുന്നില്ല എന്നതാണ് പക്ഷേ വലിയ വിജയവും കൈവരിച്ചിരുന്നില്ല, ഈ പടം വമ്പൻ ഹിറ്റ് ആയില്ല എന്നെ ഒള്ളൂ ഫ്ലോപ്പ് ആയിരുന്നില്ല ഇതിന്റെ റേഞ്ചു വച്ച് വമ്പൻ ഹിറ്റ് ആവേണ്ടിയിരുന്ന ചിത്രംതന്നെ ആയിരുന്നു അതുകൊണ്ട് പാപ്പാരാസികൾ ഫ്ലോപ്പ് എന്ന് പറയുന്നു അത്രമാത്രം അന്ന് അഭിപ്രായത്തിൽ കാഴ്ചയും കളക്ഷനിൽ നാട്ടുരാജാവും മുന്നിട്ട് നിന്ന് വെട്ടം പിന്നോട്ടായി പിന്നീട് വെട്ടം അഭിപ്രായം മാറ്റിക്കുറിച്ച് മുന്നോട്ടുവന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.