ഇവരുടെ ഇരിപ്പ് കാണുമ്പോൾ തന്നെ ചിരി വരും എന്നതാണ് സത്യം

vettam movie post

പ്രിയദർശന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് വെട്ടം. ചിത്രം പുറത്തിറങ്ങി ഇത്ര നാളുകൾ ആയിട്ടും ഇന്നും നിരവധി ആരാധകർ ആണ് ചിത്രത്തിന് ഉള്ളത്. വന്നവരും പോയവരും എല്ലാ അന്യായ പ്രകടനം കാഴ്ച വെച്ച ചിത്രം എന്നാൽ തിയേറ്ററിൽ വേണ്ടത്ര വിജയം നേടിയില്ല എന്നതാണ് സത്യം. എന്നാൽ എന്ത് കൊണ്ടാണ് വെട്ടം തിയേറ്ററിൽ പരാചയപെട്ടത് എന്ന് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യം തന്നെ ആണ്. ഒരു വലിയ താര നിര തന്നെ ആണ് ചിത്രത്തിൽ അണിനിരന്നത്.

ദിലീപ് പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ഭാവ്ന പാനി ആണ് നായികയായി എത്തിയത്. ഇവരെ കൂടാതെ ചിത്രത്തിൽ ഇന്നസെന്റ്, ജഗതി ശ്രീകുമാർ, കലാഭവൻ മണി, കൊച്ചിൻ ഹനീഫ, ജനാർദ്ദനൻ, മിഥുൻ രമേശ്, മാമുക്കോയ, നെടുമുടി വേണു, ബൈജു, ബിന്ദു പണിക്കർ, സുകുമാരി തുടങ്ങി വലിയ താരനിര തന്നെ ആണ് അണിനിരന്നത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ അക്ഷയ് കരുൺ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നവാസ്, “എപ്പോഴാ ഒളിച്ചോട്വാ?” ബിന്ദു പണിക്കർ, കാശ് കയ്യിൽ കിട്ടട്ടെ അപ്പോ ഒളിച്ചോടാ. നവാസ്, രാത്രി വിളിക്കുമോ? ബിന്ദു ചേച്ചി, അങ്ങേര് ഒന്ന് മാറട്ടെ അപ്പോ തന്നെ വിളിക്കും. ഇതിന് ഇടയിൽ ബിന്ദു പണിക്കരെ ട്യൂൺ ചെയ്യാൻ നോക്കുന്ന അപ്പുറത്തെ സീറ്റിലെ മാമുക്കോയ.

ഇതൊക്കെയാണ് പ്രിയദർശൻ ഹൈലൈറ്റ്. ഹെവി വോൾട്ടജ് ഐറ്റം. സെക്കൻഡുകൾക്ക് ഉള്ളിൽ റൊമാൻസ് പറയുന്നതും അതിൽ കോമഡി വരുന്നതും. ബിന്ദു ചേച്ചിയുടെ ഇരിപ്പ് ഭാവങ്ങൾ കണ്ടാലേ ചിരി വരും. അതിന് ഇടയിൽ നവാസിന്റെ ഒടുക്കത്തെ ടെൻഷനും. രണ്ട് പേരുടെ അവസ്ഥ കാണുമ്പോഴേ നമുക്ക് ചിരി വരും ചുമ്മാ വാരിക്കോരി കഥാപാത്രങ്ങളെ ഇടുകയല്ല ഓരോ കഥാപാത്രങ്ങളെ എത്ര കൃത്യമായിയാണ് പ്ലേസ് ചെയ്യുന്നതും ബന്ധങ്ങൾ പറയുന്നതും.

അതും സെക്കന്റുകൾക്ക് മാത്രം ദൈർഘ്യം ഉള്ള സീനിൽ. മാമുക്കോയ ഒക്കെ ഈസിയായി അവിടെ കടത്തി വിട്ടു പ്രിയദർശൻ. വെട്ടം ഈസ് ക്ലാസ്സിക് എന്നുമാണ് പോസ്റ്റ്. ഇത്ര കൺഫ്യൂസ്ഡ് ആയിട്ടുള്ള ഒരു സ്ക്രിപ്റ്റ് എങ്ങനെ ഉണ്ടാക്കി എന്ന് അത്ഭുതം, ഇതിലൊക്കെ എവിടെ കട്ട്‌ പറയും ആക്ഷൻ പറയും. എന്നൊക്കെ തോന്നിയിടുണ്ട്. ഒട്ടും ലാഗ് ഇല്ലാതെ ചറപറാ കൌണ്ടർ ഒറ്റ് ഫ്രെയിം ൽ നിറയെ ആളുകൾ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.