ഈ സീനിൽ കാർ ഓടിക്കുന്ന ഡ്രൈവറിനെ അധികമാരും ശ്രദ്ധിക്കില്ല


ദിലീപ് ചിത്രങ്ങളിൽ വളരെ മുൻപന്തിയിൽ തന്നെ ആണ് വെട്ടം സിനിമയുടെ സ്ഥാനം. ചിത്രം റിലീസ് ചെയ്തു വർഷങ്ങൾക്ക് ഇപ്പുറവും ഇന്നും ആരാധകർ ആവേശത്തോടെ കാണുന്ന ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് വെട്ടം. ചിത്രത്തിന്റെ കഥയും വ്യത്യസ്തമായിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുക ആയിരുന്നു. റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളിൽ ഒന്ന് കൂടി ആണ് വെട്ടം.

ദിലീപിനെ കൂടാതെ നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്. ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, കലാഭവൻ മണി, ഇന്നസെന്റ്, ജനാർദ്ദനൻ, നെടുമുടി വേണു, ഭാവ്ന പനി തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നു. 2004 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും ആ കാലത്ത് വലിയ തരംഗം തന്നെ ആണ് ഉണ്ടാക്കിയത്.

ഇന്നും സിനിമയിലെ ഗാനത്തിന് ആരാധകരെ ഏറെ ആണ്. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം ആരാധകരുടെ ഇടയിൽ വലിയ ആഘോഷം ആയെങ്കിലും ചിത്രം ഇറങ്ങിയ സമയത്ത് തിയേറ്ററിൽ പരാചയപ്പെടുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഇടയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ രാഹുൽ എം ആർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, വെട്ടം സിനിമയിൽ ഈ സീനിൽ ടാക്സി ഡ്രൈവർ ആയി അഭിനയിച്ചിരിക്കുന്നത് ജയറാം ആണോ? ശബ്ദം ജയറാമിന്റേത് പോലെ തന്നെയാണ്. മുഖം അവ്യക്തമാണ്. അറിയാവുന്നവർ കമന്റ് ചെയ്യാമോ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നതും. അതെ ജയറാം ആണ്. അവിടെ വന്നപ്പോൾ വെറുതെ കേറി അഭിനയിച്ചു ഫ്രീ ആയിട്ട്. അഭിനയത്തോടുള്ള പാഷൻ കൊണ്ട്.

ജയറാം തന്നെ ആണ്. അതിന് ശേഷം കാളിദാസൻ ഒരു ഇൻ്റർവ്യൂവിൽ പറയുന്നുണ്ടായിരുന്നു അച്ഛനെ പ്രിയൻ അങ്കിൾ പറ്റിച്ചു എന്ന്. ക്ലൈമാക്സ് രംഗത്ത് പ്രധാനപ്പെട്ട കഥാപ്ത്രം ആകാൻ വന്ന ഒരു നന്മനിറഞ്ഞ ഡ്രൈവർ ആയിരുന്നു. എന്തോ സാഹചര്യം മൂലം ആ ഭാഗം കട്ട് ചെയ്തത്രെ, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്നും സോഷ്യൽ മീഡിയയിൽ വരുന്നത്.