ദിലീപ് എന്ന നടൻ മലയാളസിനിമയിൽ തിളങ്ങി നിന്ന സമയത്ത് ഇറങ്ങിയ സിനിമ ആയിരുന്നു വെട്ടം


നടൻ ദിലീപിന്റെ എക്കാലത്തെയും കുടുംബ ചിത്രങ്ങളിലെ ഒരു മികച്ച ചിത്രം തന്നെ ആയിരുന്നു വെട്ടം, ഇന്നും മലയാളികൾക്ക് വളരെ ഏറെ പ്രിയപ്പെട്ട ചിത്രം, എന്നാൽ ചിത്രം തിയേറ്ററിൽ പരാജയം ആയിരുന്നു, എന്ത് കൊണ്ടായിരുന്നു ചിത്രം അന്ന് പരാജയപ്പെട്ടത് എന്ന് ചോദിക്കുകയാണ് അഭിഷേക് സിനിഫൈൽ എന്ന ഗ്രൂപ്പിൽ കൂടി, ഈയൊരു ചിത്രം എങ്ങനെ തീയേറ്ററുകളിൽ പരാജയപെട്ടു എന്നാണ് ഇന്നും മനസ്സിലാകാത്ത കാര്യം. ദിലീപ് എന്ന നടൻ മലയാളസിനിമയിൽ ഒരു തരംഗമായി നിലനിന്നിരുന്ന സമയത്തിറങ്ങിയ ഒരു മികച്ച കോമഡി ഫാമിലി എന്റെർറ്റൈനർ എങ്ങനെയാണ് പരാജയപ്പെട്ടത് എന്നാണ് അഭിഷേക് ചോദിക്കുന്നത്,

ഫെസ്റ്റിവൽ സീസണനായ 2004 ഓണത്തിനാണ് ചിത്രം പുറത്തിറങ്ങിയത്. ഈയൊരു ചിത്രത്തിനെ എങ്ങനെ കുടുംബപ്രക്ഷകർ കൈവിട്ടു!!!!!ആ വർഷം ഓണം വിന്നർ ആയതു മോഹൻലാൽ ചിത്രം നാട്ടുരാജാവ് ആണ് എന്നാണ് അഭിഷേക് പറയുന്നത്. ഇന്ന് ഈ സിനിമ മലയാളി പ്രേക്ഷകരുടെ ഇഷ്ടപെട്ട സിനിമയാണ്.റിപീറ്റ് വാല്യൂയുള്ള സിനിമകളിൽ ഒന്ന് ആണ് വെട്ടം എന്നും പോസ്റ്റിൽ പറയുന്നു. ഒരു സിനിമയുടെ അന്തിമവിധി ആ സിനിമയുടെ തീയേറ്റർ വിജയത്തിലല്ല എന്നാണ് ഇത്തരം സിനിമകൾ നമ്മെ ഓർമിപ്പിക്കുന്നത് എന്നാണ് പോസ്റ്റിൽ വ്യക്തമാക്കുന്നത്.

പ്രിയദർശന്റെ സംവിധാനത്തിൽ ദിലീപ്, ഭാവ്ന പാനി കലാഭവൻ മണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വെട്ടം. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ, കാർത്തിക സുരേഷ്‌കുമാർ, രേവതി സുരേഷ്‌കുമാർ എന്നിവർ നിർമ്മാണം ചെയ്ത ഈ ചിത്രം സ്വർഗ്ഗചിത്ര ആണ് വിതരണം ചെയ്തത്.

ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ്, പ്രിയദർശൻ എന്നിവർ ചേർന്നാണ്.1995 ഇൽ പുറത്തിറങ്ങിയ ‘ ഫ്രഞ്ച് കിസ്സ്‌ ‘ എന്ന ചലച്ചിത്രത്തെ ആധാരമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത് ബിയാർ പ്രസാദ്, രാജീവ് ആലുങ്കൽ, ന‍ാദിർഷാ ഏന്നിവർ എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ബേണി ഇഗ്നേഷ്യസ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് ജോണി സാഗരിഗ.