ഇന്നും അന്യായ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളിൽ ഒന്നാണ് ഇത്


പ്രിത്വിരാജ് നായകനായി പുറത്തിറങ്ങിയ ഹൊറർ ചിത്രം ആണ് വെള്ളിനക്ഷത്രം. വിനയൻ സംവിധാനം ചെയ്ത ചിത്രം പ്രദർശനത്തിന് എത്തിയത് 2004 ൽ ആയിരുന്നു. ചിത്രത്തിൽ മീനാക്ഷി, കാർത്തിക, സിദ്ധിഖ്, ജഗതി ശ്രീകുമാർ, ജഗതീഷ്, ഇന്നസെന്റിന്, ബേബി തരുണി സചിദേവ്, ജയസൂര്യ തുടങ്ങി നിരവധി താരങ്ങൾ ആണ് അണിനിരന്നത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നു. ഇന്നും റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളിൽ ഒന്നാണ് ഇത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ അന്ന് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പ്രേതത്തെ കാണുമ്പോൾ പേടി തോന്നിയില്ല, പക്ഷെ സിദ്ദികിനെ കണ്ടപ്പോൾ പേടി തോന്നി. സിദ്ദികിനെ കാണിക്കുമ്പോൾ ഉള്ള ബി ജി എം ഇപ്പഴും രാത്രി കേട്ടാൽ പേടി വരും.  ചിത്രം]: വെള്ളി നക്ഷത്രം.

എം ജയചന്ദ്രൻ തന്നെയാണോ ഈ ബിജിഎം ചെയ്തത്. ചിത്രത്തിൽ സിദ്ദിക്കിന്റെ ഭാര്യയായി അഭിനയിച്ച നടി ഇപ്പോൾ സീരിയലിൽ മാത്രമായി ഒതുങ്ങി പോയല്ലോ. ഇവരെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ ഉണ്ടോ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. എം. ജയചന്ദ്രൻ ഈ സിനിമയുടെ ഗാനങ്ങൾക്ക് മാത്രമാണ് സംഗീതം നൽകിയിരിക്കുന്നത്. പശ്ചാത്തല സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് രവി രാജ്‌മോഹൻ സാർ ആണ്.

സിദ്ദിഖിക്കയുടെ ഭാര്യയായി ഈ സിനിമയിൽ അഭിനയിച്ചത് മധുമോഹൻ സീരിയലുകളിലൂടെ ഇന്റസ്ട്രിയിൽ എത്തിയ പ്രശസ്ത സീരിയൽ താരം ഡെയ്സി കുര്യൻ ആണ്, അങ്ങനെ പേടി തോന്നുമ്പോ മിഖായേൽ ൽ സിദ്ദിഖ് നെ ബിജിഎം ൽ കാണുന്നത് ഓർത്താൽ മതി ചിരി നിർത്താൻ ടൈം എടുക്കും, സിദ്ധിഖിൻ്റെ കൂടെയുള്ള നടിയുടെ പേര് രമ്യ എന്നാണ്‌. ഹരിദാസ് സംവിധാനം ചെയ്ത “പഞ്ചലോഹം” (1998) എന്ന സിനിമയിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട്.പിന്നീട് സീരിയൽ നടിയായി തുടരുമ്പോഴാണ് ഈ പടത്തിൽ അഭിനയിക്കുന്നത്.ഇപ്പോഴും സീരിയൽ രംഗത്ത് ഉണ്ടെന്ന് കരുതുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.