സിനി ഫൈൽ ഗ്രൂപ്പിൽ ഹിരൺ എൻ എന്ന ആരാധകൻ പങ്കുവെച്ച മലയാള സിനിമയെ കുറിച്ചുള്ള പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ആദ്യം വരുന്ന ഒരു സിനിമയുടെ ശൈലി മനസ്സിൽ പതിയുന്നത് രണ്ടാമത് വരുന്ന സിനിമയ്ക്ക് ദോഷകരമായി ബാധിക്കും എന്നാണ് പോസ്റ്റിൽ കൂടി ഹിരൺ എന്ന ആരാധകൻ പറയുന്നത്. അതിനു ഉദാഹരണം സഹിതം ആണ് ആരാധകൻ പോസ്റ്റ് പ്രേക്ഷകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മുൻ മാതൃകകൾ വിനയാകുമ്പോൾ വീരം എന്നൊരു മലയാളം സിനിമ ഉണ്ട്. ജയരാജ് സർ ആണ് സംവിധാനം. സിനിമയിൽ എനിക് ഏറ്റവും ഇഷ്ടപെട്ടത് അതിന് കൊടുത്ത ലൊക്കേഷനും പിന്നെ വസ്ത്രലങ്കാരവും ആയിരുന്നു. പിന്നെ കഥ പറഞ്ഞ സ്റ്റൈൽ. സ്ഥിരം മലയാളം ചേകവ കഥ ഫോർമാറ്റിൽ ചന്തുവിനും ചെകവന്മാർക്കും വീരത്തിൽ കൊടുത്ത മാറ്റം ഗംഭീരം ആയി തോന്നി. ഒരു ഇന്റർനാഷണൽ ടച്ച്. പക്ഷെ എനിക് അംഗീകരിക്കാൻ പറ്റാതെ ഇരുന്നത് സിനിമയുടെ ഭാഷ ആയിരുന്നു.
ചേകവന്മാർ ഒക്കെ ശരീരം കൊണ്ടു പോലും ഒന്നിനൊന്നു മികച്ചത്. പക്ഷെ ഇത്രയും ബിൾഡപ്പ് കൊടുത്ത ചേകവന്മാർ കണ്ണുർ കോഴിക്കോട് നാടൻ ശൈലിയിൽ സംസാരിക്കുന്നത് കണ്ടപ്പോൾ എന്തോ എനിക് സ്വീകാര്യമായില്ല. സത്യത്തിൽ ചേകവന്മാരുടെ ഭാഷയുടെ ശൈലി അങ്ങനെ തന്നെ ആയിരിക്കണം. അതാണ് യാഥാർഥ്യവും. പക്ഷെ മുൻപ് വടക്കൻ വീര ഗാഥയിൽ നിഷ്പക്ഷ മലയാളത്തിൽ എം ടി സർ സംഭാഷണങ്ങൾ എഴുതിയപ്പോൾ മനസ്സിൽ തട്ടി എന്നതാണ് സത്യം.
വീരത്തിലും നിഷ്പക്ഷ മലയാളം മതിയായിരുന്നു എന്നൊക്കെ ചിലപ്പോൾ തോന്നാറുണ്ട് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. വിരം എനിക്ക് ദഹിക്കാതിരുന്നത് അക്ഷൻ കാരണമാണ്. വടക്കൻ വീര്ഗാഥയിൽ അങ്കം ഒക്കെ ഭയങ്കര ഒറിജിനാലിറ്റി ഉണ്ടായിരുന്നു. ഇവിടെ ഫുൾ സ്ലോ മോഷൻ കാരണം കല്ല് കടിച്ചു എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.