മകനെ ഭർത്താവിന്റെ വീട്ടിലേക്ക് അയച്ച് വീണ നായർ

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നടി വീണ നായരും ഭർത്താവും തമ്മിൽ വേർപിരിയുന്നു എന്ന് വാർത്തകൾ വന്നിരുന്നത്, എന്നാൽ ഇതുവരെ ഈ വാർത്തയോട് വീണയോ ഭർത്താവോ പ്രതികരിച്ചിട്ടില്ല. വീണയും ഭർത്താവും ഇരുവരുടെയും സമൂഹ മാധ്യമങ്ങളിൽ നിന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പരസ്പരം അൺഫോളോ ചെയ്തതുമാണ് ബന്ധം വേര്പിരിയുന്നോ എന്ന സംശയം ആരാധകരിൽ ഉണ്ടാക്കിയത്. ഇരുവരും തമ്മിൽ ആറുമാസങ്ങൾക്ക് മുൻപ് വേർപിരിഞ്ഞു എന്നും വാർത്തയിൽ പറഞ്ഞിരുന്നു, എന്നാൽ ഇരുവരും ഇതിനെകുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഇപ്പോൾ വീണ നായരുടെ ഒരു പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

തന്റെ മകനെ ഭർത്താവിന്റെ വീട്ടിലേക്ക് അയക്കുകയാണ് താരം, എത്ര ദിവസത്തേക്കാണ് പോകുന്നത് എന്ന് ചോദിക്കുമ്പോൾ മൂന്നു ദിവസത്തേക്കാണെന്ന് മകൻ പറയുന്നുണ്ട്. ശനിയും ഞായറും അടിച്ചു പൊളിക്കാൻ പോവുകയാണോ എന്ന വീണയുടെ ചോദ്യത്തിന് അതെ എന്നും താരത്തിന്റെ മകൻ പറയുന്നുണ്ട്, കൊച്ചിയിൽ ഒരു ഫ്ലാറ്റിലാണ് വീണയും മകനും താമസിക്കുന്നത്, വീണയുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചതാണ്, അത്കൊണ്ട് തന്നെ വീണയുടെ മകനെ നോക്കിയത് ഭർത്താവിന്റെ അച്ഛനും അമ്മയും ആണെന്ന് താരം നേരത്തെ പറഞ്ഞിട്ടുണ്ട്. ഭർത്താവുമായി വേര്പിരിഞ്ഞിട്ടും മകനെ അവരുടെ വീട്ടിലേക്ക് വിടുന്ന വീണയുടെ നല്ല പ്രവർത്തിയെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ.

വീണ നായര്‍ വിവാഹ മോചിതയായി. മകനെ ഭര്‍ത്താവിന്റെ അടുത്താക്കി വീണ നാട്ടിലേക്ക് തിരിച്ചുവന്നു. ബിഗ്ഗ് ബോസില്‍ നടന്ന ചില സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിലാണ് വേര്‍പിരിയല്‍- എന്നൊക്കെ പറഞ്ഞുകൊണ്ട് ആണ് വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. വീണയും ഭര്‍ത്താവ് ആര്‍ ജെ അമനും തങ്ങളുടെ പേജില്‍ നിന്നും ഒരുമിച്ചുള്ള ഫോട്ടോകള്‍ എല്ലാം ഡിലീറ്റ് ചെയ്തു എന്നും പറയപ്പെടുന്നു.