നടി വീണ നായർ വിവാഹ മോചിതയായി? വാർത്തകളിൽ പ്രതികരിക്കാതെ താരം

ചുരുങ്ങിയ കാലം കൊണ്ട് ഏറെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് വീണ നായർ, മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന വീണ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം പരമ്പരയിൽ കൂടിയാണ് ജനശ്രദ്ധ നേടിയത്, ബിജുമേനോൻ നായകനായ വീളിമൂങ്ങയിൽ കൂടിയാണ് വീണ സിനിമ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്, പിന്നാലെ ബിഗ്‌ബോസിലും താരം എത്തിയിരുന്നു, ബിഗ്‌ബോസിൽ എത്തിയ വീണക്ക് നേരെ നിരവധി വിമര്ശനങ്ങൾക് ആണ് ഉയർന്നു വന്നത്, സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും വീണ തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി ചില ഓൺലൈൻ മാധ്യമങ്ങളിൽ താരത്തിനെക്കുറിച്ച് ഒരു വാർത്ത പുറത്ത് വിട്ടിരുന്നു, വീണയും ഭർത്താവും വേർപിരിയുന്നു എന്നാണ് ഇവർ പുറത്ത് വിട്ട വാർത്ത.

എന്നാൽ ഈ വാർത്തയോട് വീണയും ഭർത്താവും ഇതുവരെ പ്രതികരിച്ചിട്ടില്ല, വീണയും ഭർത്താവും ഇരുവരുടെയും സമൂഹ മാധ്യമങ്ങളിൽ നിന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ നീക്കം ചെയ്തതും പരസ്പരം അൺഫോളോ ചെയ്തതുമാണ് ആരാധകരിൽ സംശയം ഉണ്ടാക്കിയിരിക്കുന്നതും വിവാഹ മോചന വാർത്തകൾ പ്രചരിക്കാനുമുള്ള കാരണം. ഇരുവരുംആറുമാസം മുൻപ്  വിവാഹ മോചിതരായി എന്നും വാർത്തകളിൽ പറയുന്നുണ്ട്.

മുന്‍പ് നിരവധി സീരിയലുകളിലും സിനിമയിലുമൊക്കെ സജീവമായിരുന്നെങ്കിലും വീണ ചെറിയ ഇടവേളകള്‍ എടുത്തിരുന്നു. എന്നാല്‍ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോട് കൂടിയാണ് നടിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുന്നത്. ബിഗ് ബോസില്‍ നിന്നും പാതിവഴിയില്‍ പുറത്തിറങ്ങിയെങ്കിലും വലിയ ജനപ്രീതിയും ഒപ്പം വിമര്‍ശനങ്ങളുമൊക്കെ ലഭിച്ചു. ഇടക്കാലത്ത് തടി കുറച്ച് ഗംഭീര മേക്കോവര്‍ നടത്തിയും വീണ ഞെട്ടിച്ചിരുന്നു.