ഭർത്താവുമായി വേർപിരിഞ്ഞോ, ഒടുവിൽ തുറന്നു പറഞ്ഞ് വീണ നായർ

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നടി വീണ നായരും ഭർത്താവും വേർപിരിഞ്ഞു എന്ന വാർത്ത വന്നത്, എന്നാൽ ഇതിനെകുറിച്ച് വീണയോ ഭർത്താവോ ഇതുവരെ പ്രതികരിച്ചിട്ടില്ല, ഇപ്പോൾ തന്റെ വിവാഹ മോചന വർത്തയെകുറിച്ച് തുറന്നു പറയുകയാണ് താരം, ശ്രീകണ്ഠൻ നായർ ഷോയിൽ എത്തിയപ്പോഴാണ് വീണ ഇതിനെകുറിച്ച് വാചാലയായത്. പരുപാടിയിൽ എത്തിയപ്പോൾ അവതാരകൻ വീണയോട് ചോദിച്ചത് ഇതിനെകുറിച്ച് ആയിരുന്നു, വീണ നായർ വിവാഹ മോചിത ആയെന്ന് കേട്ടു ഇത് സത്യമാണോ എന്നാണ് അവതാരകൻ ചോദിച്ചത്. ശെരിക്കും ഞാൻ വിവാഹ മോചിതയല്ല, പക്ഷെ എല്ലാവരും ചേർന്ന് എന്നെ വിവാഹ മോചിതയാക്കി, എല്ലാ വീടുകളിലും കാണും പ്രശ്‌നങ്ങൾ അതുപോലെ ഞങ്ങളുടെ വീട്ടിലും ചില ചേർച്ച കുറവ് ഉണ്ടായി. ബാക്കി ഒക്കെ സോഷ്യൽ മീഡിയ ഊതി വീർപ്പിച്ചതാണ് എന്നാണ് വീണ പറയുന്നത്.

സ്വകാര്യ ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോയ്ക്കിടെയാണ് നടിക്ക് അപകടം സംഭവിച്ചത്. വെള്ളിമൂങ്ങ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, ചന്ദ്രേട്ടൻ എവിടെയാ, ടു സെൻട്രൽ ജെയിൽ, ജോണി ജോണി യെസ് അപ്പാ, മനോഹരം, ആദ്യരാത്രി തുടങ്ങിയവയാണ് വീണയുടെ ശ്രദ്ധേയ ചിത്രങ്ങൾ. ഇതുകൂടാതെ നിരവധി പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും വീണ പ്രേക്ഷകർക്ക് സുപരിചിതയാണ്. നടി എന്നതിലുപരി മികച്ച ഒരു നര്‍ത്തകിയും ഗായികയുമാണ് വീണ. ബിഗ്ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയും ആയിരുന്നു വീണ.

റിയാലിറ്റി ഷോയില്‍ അവസാന അഞ്ച് മത്സരാര്‍ത്ഥികളില്‍ നില ഉറപ്പിച്ച മത്സരാര്‍ത്ഥിയുമായിരുന്നു വീണ നായര്‍. ബിഗ്ബോസിലൂടെ വീണയുടെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതരായി. വീണയുടെ ഭര്‍ത്താവ് അമനേയും മകനേയും കുറിച്ച് പറയാത്ത ഒരു ദിവസം പോലും ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ വീണയ്ക്ക് ഉണ്ടായിരുന്നില്ല.