മാലിദ്വീപിൽ നിന്നുമുള്ള ചിത്രങ്ങളുമായി നടി വേദിക

തെന്നിന്ത്യയിൽ തന്നെ നിരവധി ആരാധകർ ഉള്ള ഒരു നടിയാണ് വേദിക, തമിഴ് ചിത്രം മദ്രാസിയിൽ കൂടിയാണ് വേദിക അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്, നടൻ അർജുൻ അഭിനയിച്ച ചിത്രത്തിലെ വേദികയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു താരമാണ് വേദിക, അത് മാത്രമല്ല തിരക്കുള്ള നടിമാരിൽ ഒരാൾ കൂടിയാണ് താരം. മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്, മലയാളത്തിലും വേദിക അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു, അത് കൊണ്ട് തന്നെ കേരളത്തിലും താരത്തിന് നിരവധി ആരാധകർ ഉണ്ട്.

അഭിനയ ജീവിതത്തിലേക്ക് കടന്നു ഏഴു വർഷണങ്ങൾക്ക് ശേഷമാണ് വേദിക മലയാളത്തിലേക്ക് എത്തിച്ചേർന്നത്, തന്റെ ആദ്യ ചിത്രം തന്നെ ഹിറ്റായത് വേദികക്ക് മലയാളത്തിൽ നിരവധി ആരാധകരെ സ്വന്തമാക്കാൻ ഉള്ള മാർഗമായി, സൂപ്പർ സ്റ്റാർ ദിലീപിന്റെ നായികയായിട്ടാണ് വേദിക ആദ്യമായി മലയാളത്തിൽ എത്തിയത്, വേദികയും ദിലീപും ഒന്നിച്ചഭിനയിച്ച ശ്രിങ്കാരവേലൻ തിയേറ്ററുകളിൽ വൻ വിജയമാണ് സൃഷ്ട്ടിച്ചത്. അതിനു ശേഷം മൂന്നു നാലു സിനിമകളിലും വേദിക മലയാളത്തിൽ അഭിനയിച്ചു.

കസിൻസ്, ജയിംസ് ആൻഡ് ആലീസ്, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയ ചിത്രങ്ങളിൽ ആണ് താരം മലയാളത്തിൽ അഭിനയിച്ചത്, വളരെ ക്യൂട്ട് ആയിട്ടുള്ള മുഖമാണ് വേദികയുടേത്, മിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം കൈനിറയെ സിനിമകളാണ് വേദികയ്ക്ക് ഉള്ളത്.  സോഷ്യൽ മീഡിയയിൽ സജീവമായ വേദിക ഇടക്ക് ഫോട്ടോഷൂട്ടുമായി എത്താറുണ്ട്, അത്തരത്തിൽ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ, മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ വേദിക തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചിരിക്കുന്നത്, താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.