ആ ഒരു അന്ധവിശ്വാസം സിനിമകാരുടെ ഇടയിൽ ഇന്നും നിലനിൽക്കുന്നു


സിനി ഫൈൽ ഗ്രൂപ്പിൽ ഹാഷിം ഹിഷാം എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധനേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയിൽ പണ്ടേയുള്ള ഒരു അന്ധ വിശ്വാസമാണു വയനാട്ടിൽ ഷൂട്ട്‌ ചെയ്ത സിനിമകൾ വിജയിക്കില്ല എന്നത്‌. ആ വിശ്വാസത്തിൽ ഊന്നി തന്നെ പഴയ തലമുറയിലെ സിനിമാക്കാർ വയനാടിനെ പാടേ ഒഴിവാക്കി തന്നെ തങ്ങളുടെ സിനിമകൾ ഉണ്ടാക്കി.

എന്നാൽ പുതിയ തലമുറ വയനാടിനെ പ്രമുഖ ലൊക്കേഷനാക്കി തിരിച്ചു കൊണ്ടു വരികയാണു. എന്നാൽ നല്ല ഒരു സിനിമ ആയിട്ടും മുകുന്ദനുണ്ണിയുടെ പരാജയം വയനാടിന്റെ തലയിൽ കെട്ടി വെക്കുകയാണു സിനിമ രംഗത്തുള്ള ചിലർ. അല്ലെങ്കിൽ ആ അന്ധ വിശ്വാസം ഊട്ടി ഉറപ്പിക്കും വിധമാണു നല്ല സിനിമയായിട്ടും മുകുന്ദനുണ്ണിയുടെ തിയേറ്ററിലെ പരാജയവും എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. സിനിമ പരാജയമോ? ഒ ടി ടി റൈറ്റ് കൂടി ആകുമ്പോൾ നിർമാതാവിന് ലാഭം ഉണ്ടാക്കിയ സിനിമ തന്നെ ആണ്, സിനിമ ഒക്കെ വിജയം ആണ്. ബിഗ് ബഡ്ജറ്റ് ഒന്നും അല്ല ഇത്. ഇതിന്റെ മുടക്ക് മുതൽ ഒക്കെ അതിന് കിട്ടി. ഒ ടി ടി വഴി ലാഭവും കിട്ടി, പടം തിയറ്ററിൽ വലുതായി ഓടിയില്ല എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. സാമ്പത്തിക ലാഭം നോക്കിയാൽ ഒട്ടുമിക്ക പടങ്ങളും ലാഭമുണ്ടാക്കുന്നുണ്ടാകാം.

പടം പരാജയം ആണോയെന്ന് അറിയില്ല, പക്ഷേ ഒരു രണ്ടാം ഭാഗം ഉണ്ടായാൽ ഞാൻ ആദ്യ ദിവസം തന്നെ പോയി കാണും, മിന്നൽ മുരളി മറന്നോ? ഇൻ്റർനാഷണൽ ലെവൽ എത്തിയ പടം ആണ്. വയനാടിൻ്റെ സ്വന്തം പടം, 3.85 കോടി ബഡ്ജറ്റിൽ വന്ന മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് ആകെ വേൾഡ് വൈഡ് നേടിയത് 6.40 കോടിയാണ്. അതായത് ഇറക്കിയ കാശ് പോലും കിട്ടിയില്ല. മിനിമം 9-10 കോടി കിട്ടിയാലേ പടം ബഡ്ജറ്റ് തിരികെ പിടിക്കാൻ പറ്റൂ. ബഡ്ജറ്റ് വൈസ് പടം തിയേറ്റർ പരാജയം ആണ് ഒ ടി ടി, സാറ്റലൈറ്റ് അവകാശം വിറ്റത് വഴി നിർമ്മാതാവിന് ലാഭം കിട്ടി തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.