നായകനായും വില്ലൻ ആയും ചിത്രത്തിൽ എത്തിയത് കമൽ ഹാസൻ തന്നെ ആണ്


വയനാടൻ തമ്പാൻ എന്ന സിനിമയെ കുറിച്ച് ആരാകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മഠത്തിൽ ഉണ്ണികൃഷ്ണൻ എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കോടികൾ മുടക്കി കോടികൾ വാരാൻ. മുടക്കിയ കോടികളും ലാഭവും എളുപ്പത്തിൽ തിരിച്ചു പിടിക്കാൻ. പറ്റിയ ചൂതാട്ടം ആണ് സിനിമ. ‘കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി ‘ എന്ന ആപ്തവാക്യം ഏറ്റവും അനുയോജ്യം. ഇങ്ങിനെ കോടികൾ മുടക്കി കോടികൾ വാരാൻ പറ്റിയ ഒരു ത്രില്ലിംഗ് & ഹൊറർ നാടോടിക്കഥ അഥവാ കെട്ടുകഥയാണ്, 1978 ലോ മറ്റോ ഇറങ്ങിയ ‘വയനാടൻ തമ്പാൻ’ എന്ന മലയാള സിനിമ.

ഇതിലെ വില്ലനും നായകനും, തമ്പാൻ എന്ന ടൈറ്റിൽ റോൾ ചെയ്ത കമൽഹാസൻ തന്നെ. ഈ ചിത്രം വീണ്ടും റീമേക്ക് ചെയ്താൽ വൻ വിജയമാകും എന്നതിൽ സംശയിക്കേണ്ട. തെന്നിന്ത്യ മുഴുവനും, പിന്നെ ഓ ടി ടി യിലും സിനിമ വമ്പൻ ഹിറ്റ്‌ ആയി മാറും. ആധുനിക വിശ്വൽ എഫക്റ്റ് ന് വളരെയധികം സ്കോപ് ഉള്ള ഒരു ത്രില്ലിംഗ് സബ്ജെക്ട് തന്നെയാണ് ഈ ചിത്രത്തിന്റെ. നൂറ്റാണ്ടുകൾ കഴിഞ്ഞാലും, ജരാനരകൾ ബാധിക്കാതെ വിലസുന്ന വയനാടൻ തമ്പാൻ എന്ന പ്രഭുവിന്റെയും, അയാൾ ഉപാസിക്കുന്ന ഭീകര മൂർത്തിയുടെയും രഹസ്യങ്ങൾ വളരെ രോമാഞ്ചിഫിക്കേഷൻ പ്രേക്ഷകർക്കു നൽകും.

ക്രീയേറ്റീവ് മൈൻഡ് ഉള്ള ഒരു സംവിധായകന് ആവേശത്തോടെ ആവിഷ്കരിക്കാൻ വളരെയധികം സാധ്യതകൾ തുറന്നിടുന്ന, പ്രമേയം തന്നെയാണ് ഇതിന്റെ കരുത്ത്. നായകനും പ്രതിനായകനും ഒരാൾ തന്നെ. നല്ല മെയ്‌വഴക്കം വേണ്ട തമ്പാൻ എന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യനായ നടൻ മോഹൻലാൽ തന്നെ. ( ‘ശ്രീ കൃഷ്ണപ്പരുന്ത്‌’ എന്ന മാന്ത്രിക ചിത്രത്തിലെ വില്ലനിസം ഉള്ള നായക കഥാപാത്രത്തെ വല്ലാത്ത ഒരു തലത്തിൽ എത്തിക്കുവാൻ മോഹൻലാൽ എന്ന നടന്റെ അഭിനയത്തിനും മെയ്‌ വഴക്കത്തിനും കഴിഞ്ഞിട്ടുണ്ട് വർഷങ്ങൾക്കു മുൻപ് ).

പണം എറിഞ്ഞു പണം വാരാൻ കഴിവുള്ള നിർമ്മാതാക്കളും, ഒരു ചലഞ്ചിങ് തീം അന്വേഷിച്ചു നടക്കുന്ന, ഉള്ളിൽ സ്പാർക്ക് ഉള്ള സംവിധായകരും, ചാടി വീണ്, റീമേക്ക് അവകാശം നേടി, പുനർ നിർമ്മിക്കേണ്ട സിനിമ തന്നെയാണ്, ‘വയനാടൻ തമ്പാൻ’ എന്ന ഹൊറർ ത്രില്ലർ മൂവി. തമ്പാൻ എന്ന സങ്കീർണ്ണ കഥാപാത്രം ചെയ്യേണ്ട നടൻ മിസ് മാച്ച് ആയാൽ, വലിയ പരാജയം തന്നെ പ്രതീക്ഷിക്കുക. ഇപ്പോഴും വഞ്ചി തുഴയാൻ ശ്രമിക്കുന്ന പഴയ സംവിധായകരുടെ കയ്യിൽ പടം കൊടുത്താലും ഈ ചിത്രം, പൊളിച്ചടുക്കി കയ്യിൽ തരും. ഈ സിനിമ ആര് അനൗൺസ് ചെയ്യും എന്നുമാണ് പോസ്റ്റ്.