പന്ത്രണ്ടു തവണ പാമ്പുകടിയേറ്റ പെൺകുട്ടി. വാവ സുരേഷ് പരിചയപ്പെടുത്തുന്നു.

ചില വിചിത്രമായ മനുഷ്യരുടെ കഥകൾ നമ്മൾ സ്ഥിരം കേൾക്കുന്നതാണ്. എല്ലാവരുടെയും ശരീരം ഒരുപോലെ ആകണം എന്നില്ല. അതുകൊണ്ട് തന്നെ പലരുടെയും ശാരീരിക വ്യത്യാസങ്ങൾ വളരെ ചെറുതാണെങ്കിലും പ്രകടമാക്കാറുണ്ട്. വളരെ അധികം വ്യത്യസ്തമായ ബ്ലഡ് ഗ്രൂപ് ഉള്ള കുട്ടികളുടെയും, സ്കിന്നിനും അസ്ഥിക്കും പ്രത്യേകതകൾ ഉള്ളതുമായ നിരവധി കേസുകൾ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ഏവരും കേൾക്കുന്നതാണ്. അത്തരത്തിൽ ഒരു വ്യത്യസ്തമായ ഒരു അവസ്ഥയിലൂടെ കടന്നു പോയ ഒരു കുട്ടിയുടെ ജീവിതം പങ്കുവെക്കുകയാണ് വാവാ സുരേഷ്.

ഇഴജന്തുക്കളെ കുറിച്ച് കൂടുതൽ പഠിക്കുകയും, അവരെ അവരുടെ ജീവിത സാഹചര്യങ്ങളിലേക്ക് കൊണ്ടെത്തിക്കുവാൻ ശ്രമിക്കാറുള്ള മൃഗ സ്നേഹിയും, സാമുഹിയ്ക പ്രവർത്തകനും കൂടിയാണ്. വാവ സുരേഷ് തന്റെ സോഷ്യൽ മീഡിയയിലൂടെ ആണ് ഇപ്പോൾ ഒരു കാര്യം പങ്കുവെച്ചിരിക്കുന്നത് ആരാധകരുടെ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. സംഭവം എന്തെന്നാൽ ഒരു പെൺകുട്ടിയുടെ വകരെ വിചിത്രമായ സാഹചര്യമാണ്. പന്ത്രണ്ട് തവണയോളം പാമ്പുകടിയേറ്റ ഒരു കുട്ടിയുടെ കഥയാണ് വാവ സുരേഷ് പങ്കുവെച്ചത്.

കോട്ടയം ജില്ലയിലെ കുറുവിലങാട് എന്ന സ്ഥലത്തെ കളത്തൂർ താമസിക്കുന്ന ശ്രീക്കുട്ടി എന്ന പെൺകുട്ടിയുടെ ജീവിതമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പന്ത്രണ്ട് പ്രാവിശ്യം പാമ്പുകടിയേറ്റ് അപകട നില തരണം ചെയ്ത കുട്ടിയാണ് ഈ ശ്രീക്കുട്ടി. വീടിനകത്തും , പറമ്പിലും വെച്ച് പന്ത്രണ്ട് തവണ വിവിധ പമ്പുകളിൽ നിന്ന് താരത്തിന് കടിയേറ്റു . മൂന്ന് പ്രാവിശ്യം അണലിയുടെയും , നാല് പ്രാവിശ്യം മൂർഖൻ പാമ്പും, അഞ്ചു പ്രവിശ്യത്തോളം ശംഖു വരയൻ പാമ്പും ശ്രീകുട്ടിയെ കടിച്ചിട്ടുണ്ട്. എൽ എൽ ബി ഫസ്റ് ഇയർ വിദ്യാർത്ഥിയാണ് ശ്രീക്കുട്ടി.

സ്‌നേക് മാസ്റ്റർ ടീമിനോടൊപ്പം വാവ സുരേഷ് ആ കുട്ടിയെ നേരിട്ട് പോയി കാണുകയും കൂടാതെ ആ കുട്ടിക്കും കുടുംബത്തിനും നല്ല ആശംസകളും പ്രാർത്ഥനയും നൽകികൊണ്ടായിരുന്നു താരം പിൻവാങ്ങിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിന്റെ ജീവിതം കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകർ. ആ കുട്ടിയിൽ പാമ്പിന് ഭക്ഷണമായി സെൻസ് ചെയ്യാൻ എന്തോ ഒന്നുണ്ട് അതുകൊണ്ടാണ് ഈ കുട്ടിക്ക് ഇത്രയും പാമ്പുകൾ കടിക്കുന്നത് എന്നാണ് വാവ സുരേഷ് ഈ സംഭവത്തിനു നേരെ പ്രതികരിച്ചത്.