തികഞ്ഞ രാജ്യസ്നേഹിയായ ഒരു വെറൈറ്റി ഗുണ്ട, ആരാണെന്നു അറിയാമോ?

തിളക്കം എന്ന സിനിമ എല്ലാവര്ക്കും ഇഷ്ടമുള്ള സിനിമ ആണെന് ഉറപ്പാണ്. കോമഡി രാജാക്കന്മാർ എല്ലാം ഒരുമിച്ചപ്പോൾ ആരാധകർക്ക് കിട്ടിയത് ഒരുപോലെ തമാശയും നല്ല ഗദയും അടങ്ങിയ ഒരു നല്ല സിനിമ ആയിരുന്നു. ജയരാജ് എന്ന അതുല്യ സംവിധായകൻ മലയാള സിനിമയിൽ ഒരുക്കിയ നല്ലൊരു കോമഡി എന്റെർറ്റൈനെർ കൂടിയാണ് തിളക്കം. നെടുമുടി വേണു, ജഗതി, കൊച്ചിൻ ഹനീഫ , ദിലീപ്, കാവ്യാ , ഭാവന, കെ പി എ സി ലളിത എന്നി മികച്ച താരങ്ങൾ എല്ലാം ഒരുമിച്ചപ്പോൾ മലയാളി സിനിമ ആരാധകർക്ക് നല്ല ഒരു സിനിമ താനെ ലഭിച്ചു. ‘

സിനിമയിൽ ചെറിയ വേഷങ്ങൾ ആണെങ്കിൽ പോലും അത് ഒരുപാട് ശ്രദ്ധ നേടാറുണ്ട്. ചട്ടമ്പി നാട് എന്ന സിനിമയിലെ സുരാജ് അവതരിപ്പിക്കുന്ന കഥാപത്രം ഏറെ ശ്രദ്ധ നേടിയത് ഇതുപോലെ ആയിരുന്നു. ഇന്നും സുരാജിന്റെ ആ കഥാപത്രത്തിനു നിറയെ ആരാധകരുണ്ട്. അതുപോലെയാണ് കൊച്ചിൻ ഹനീഫ തിളക്കം സിനിമയിൽ അവതരിപ്പിച്ച ഗുണ്ടാ കഥാപത്രവും.

എന്നാൽ ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം ഇപ്പോൾ കണ്ടു പിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ഷിറ്റിയർ ഗ്രൂപ്പിലെ മിടുക്കന്മാർ. സംഭവം എന്തെന്നാൽ കൊച്ചിൻ ഹനീഫ അവതരിപ്പിച്ച ഗുണ്ട ഭാസ്കരൻ എന്ന കഥാപത്രം ഒരു തികഞ്ഞ രാജ്യസ്നേഹി ആയിരുന്നു എന്നത്. അതുമാത്രമല്ല ഒരു അധ്യാപകനെ വളരെ അധികം ബഹുമാനിക്കുകയും ചെയ്‌യുന്ന ഒരു കഥാപാത്രം കൂടിയാണ് ഗുണ്ട ഭാസ്കരൻ. ഇത് ഉറപ്പിക്കുന്ന രണ്ടു സന്ദർഭങ്ങൾ സിനിമയിൽ തന്നെ ഉണ്ട്.

നഷ്ടപ്പെട്ടുപോയ ഉണ്ണിയെ തിരക്കി വേറെ ഒരു സ്ഥലത്തു ചെല്ലുന്ന രംഗത്തിൽ കൊച്ചിൻ ഹനീഫ ചെയ്യുന്ന ഒരു പ്രവർത്തിയാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധയിൽ പെട്ടിരിക്കുന്നത്. എന്താണ് എന്നുവെച്ചാൽ കയറി ചെല്ലുന്ന റൂമിൽ ഗാന്ധിജിയുടെ ചിത്രം തൂക്കിയിട്ടുണ്ടായിരുന്നു. ബാക്കിയുള്ളവർ അതിനെ വെറുതെ കടന്നു പോയപ്പോൾ ഗുണ്ടാ ഭാസ്കരൻ എ ചിത്രത്തെ തൊട്ടു നെറ്റിയിൽ വെക്കുന്ന ഒരു രംഗമാണ് ഇപ്പോൾ ആരാധകർ കണ്ടു പിടിച്ചിരിക്കുന്നത്. അത് മാത്രമല്ല അതിൽ ഒരു സാർ വിളിക്കുമ്പോൾ പ്രേസേന്റ്റ് സാർ എന്നും ഗുണ്ടാ ഭാസ്കരൻ പറയുവാൻ ശ്രമിക്കുന്നുണ്ട്.