കാന്താരക്ക് തിരിച്ചടി, വരാഹ രൂപം ഗാനം സിനിമയിൽ നിന്നും ഒഴിവാക്കി


ഋഷഭ് ഷെട്ടി സംവിധാനം സംവിധാനം ചെയ്ത് ഏറ്റവും കൂടുതൽ കളക്‌ഷൻ നേടിയ രണ്ടാമത്തെ കന്നഡ ചിത്രമാണ് കാന്താര, തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലും ചിത്രം മികച്ച പ്രതികരണം നേടി വരിക ആയിരുന്നു, എന്നാൽ ചിത്രത്തിലെ വരാഹ രൂപം ഗാനം കോപ്പിയടി വിവാദത്തിൽ പെട്ടിരുന്നു, തൈക്കുടം ബ്രിഡ്ജ് ആണ് ‘വരാഹരൂപം’ ഗാനത്തിനെതിരെ മോഷണ വിവാദം ഉയർത്തി എത്തിയത്, ഇതിനു പിന്നാലെ തിയേറ്ററിലും ഒടിടിയിലും യൂട്യൂബിലും വരാഹരൂപം പ്രദര്ശിപ്പിക്കരുത് എന്ന് ഉത്തരവ് പാലക്കാട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ഇട്ടിരുന്നു, ഇപ്പോൾ ഗാനം പ്രദർശിപ്പിക്കുന്നത് നിർത്തി വെച്ചിരിക്കുകയാണ്. മാതൃഭൂമിയുടെ വളരെ കഠിനമായ പരിശ്രമത്തിലൂടെ ആണ് തൈകുടം ബ്രിഡ്ജ് ന് ഈ വിജയനേട്ടം കൈവരിക്കാൻ സാധിച്ചത്

കാന്താര സിനിമയിൽ നിന്നും ഗാനം പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്, വരാഹ രൂപം ഗാനം ഇനി സിനിമയിലോ ഒടിടിയിലോ പ്രദര്ശിപ്പിക്കുവാൻ സാധിക്കില്ല. കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, യൂട്യൂബ്, സ്‌പോട്ടിഫൈ, ആമസോൺ,വിങ്ക് മ്യൂസിക്, ഡിവോ മ്യൂസിക് ജിയോസവൻ എന്നിവരെയാണ് ഗാനം പ്രദര്ഷിപ്പുന്നതിൽ തടഞ്ഞിരിക്കുന്നത്. കാന്താര സിനിമയിലെ വരാഹരൂപം ഗാനത്തിന് ബി അജനീഷ് ലോക്നാഥ് ആണ് സംഗീതം നല്‍കിയത്.

2016ല്‍ തൈക്കുടം ബ്രിഡ്ജ് പുറത്തിറക്കിയ ഒമ്പത് പാട്ടുകളുള്ള ആല്‍ബത്തിന്‍റെ ടൈറ്റില്‍ ട്രാക്കായിരുന്നു നവരസം . കഥകളിയുടെ പശ്ചാത്തലവുമായി ചേര്‍ത്താണ് പാട്ട് ഒരുക്കിയിരിക്കുന്നത്. രണ്ടുഗാനങ്ങളും തമ്മില്‍ വലിയ സാമ്യതകളാണുള്ളത്. പകര്‍പ്പവകാശ നഗ്നമായ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാണിച്ച് ഉത്തരവാദികള്‍ക്കെതിരെ നിയമ വഴിക്ക് നീങ്ങുമെന്ന് തൈക്കുടം ബ്രിഡ്ജ് നേരത്തെ വിശദീകരണം നല്‍കിയിരുന്നു.

വിവാദങ്ങൾക്ക് പിന്നാലെ, ‘നവരസ’യുമായി ‘വരാഹരൂപ’ത്തിന് ബന്ധമില്ലെന്നും പാട്ട് കോപ്പിയടിച്ചിട്ടില്ലെന്നും ഇക്കാര്യം തൈക്കൂടം ബ്രിഡ്ജിനെ അറിയിച്ചിരുന്നുന്നെന്നും ഋഷഭ് ഷെട്ടി വിശദീകരിച്ചിരുന്നു, എന്നാൽ ഗാനം കോപ്പിയടിയാണെന്ന് തൈക്കുടം ശക്തമായി വാദിച്ചിരുന്നു, ഇതിന്റെ അടിസ്ഥാനത്തിൽ തൈക്കൂടം ബ്രിഡ്ജ് നൽകിയ ഹർജിയിന്മേൽ ഗാനം നിർത്തിവെക്കാനുള്ള ഉത്തരവ് കോഴിക്കോട് സെഷൻ കോടതി പുറപ്പെടുവിക്കുകയും തുടർന്ന് ഗാനം നിർത്തി വെക്കുകയും ചെയ്തത്.തൈകുടം ബ്രിഡ്ജ്ന്റ്റെയും മാതൃഭൂമിയുടെ നിയമ പോരാട്ടം വളരെ ശക്തവും സത്യവും ആയിരുന്നു എന്നു കാലം തെളിയിക്കുകയും ചെയ്തു