വനിതയും വനിതയുടെ വഴികാട്ടിയും! നാളെ പുറത്തിറങ്ങുന്ന കവർപേജ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്!

മലയാള വാരികകളിൽ അന്നും ഇന്നും മുന്നിൽ നിൽക്കുന്ന ഒരു വാരികയാണ് വനിത. മലയാള മനോരമ കുടുംബത്തിൽ നിന്നും പുറത്തിറങ്ങുന്ന ഈ മാഗസീന് വായനക്കാരും ഏറെയാണ്. കണക്കുകൾ അനുസരിച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ആൾക്കാർ വായിക്കുന്ന വാരികയാണ് വനിത. ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ച് മുതലാണ് വനിത വായനക്കാരിലേക്ക് എത്തി തുടങ്ങിയത്. സ്ത്രീകൾക്ക് വേണ്ടിയുള്ള എക്സ്‌ക്ലൂസിവ് വാരികയാണ് ഇത്. സ്ത്രീകൾക്കായി ഫാഷൻ ലൈഫ് സ്റ്റൈൽ തുടങ്ങി നിരവധി മേഖലകളിൽ ഒരു വഴികാട്ടിയായി ഈ ദ്വൈവാരിക മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് സ്ത്രീകൾക്ക് ഇന്നും വനിതയോടു ഇത്രയും പ്രിയമേറുന്നത്. രണ്ടായിരത്തി പതിമൂന്നിലെ കണക്കുകൾ അനുസരിച്ച് ഏകദേശം ആറുലക്ഷത്തിന് പുറത്താണ് വനിതയുടെ വായനക്കാർ.

ഇപ്പോഴിതാ വനിതയുടെ പുറത്ത് ഇറങ്ങാൻ പോകുന്ന ലക്കത്തിന്റെ മുഖചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. മലയാളികളുടെ ജനപ്രിയ നായകൻ ദിലീപും കുടുംബവുമാണ് വനിതയുടെ മുഖചിത്രത്തിൽ എത്തുന്നത്. ദിലീപ് കാവ്യ മാധവൻ മക്കളായ മീനാക്ഷി മഹാലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിൽ ഉള്ളത്. ഈ ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ദിലീപും കുടുംബവും ഉൾപ്പെടുന്ന ചിത്രങ്ങൾക്കായി ആരാധകർ എന്നും കാത്തിരിക്കാറുണ്ട്. ഇളയ മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾക്കായും ഏറെനാൾ ആരാധകർക്കു കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാൽ മൂത്ത മകൾ മീനാക്ഷിക്ക് ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവെർസ് ആണ് ഉള്ളത്. താരപുത്രിയുടെ സിനിമ പ്രവേശനത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. മീനാക്ഷി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ ആണ്.

 

കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രമാണ് അവസാനമായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ദിലീപ് ചിത്രം. നാദിർഷായാണ് ചിത്രത്തിന്റെ സംവിധയകൻ. മലയാള സിനിമ പ്രേക്ഷകർ ഏറെ കാത്തിരുന്ന കൂട്ടുകെട്ടാണ് നാദിർഷ ദിലീപ് കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടിൽ പുറത്ത് വരുന്ന ആദ്യ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഉർവശിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇത് ആദ്യമായാണ് ഉർവശി ദിലീപിന്റെ നായികയാകുന്നത്. ചിത്രത്തിൽ അറുപത് വയസ്സോളം പ്രായമുള്ള ആളായാണ് എത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ആദ്യമായി ഓ ടി ടി പ്ലാറ്റ് ഫോമിൽ എത്തുന്ന ദിലീപ് ചിത്രവും ഇത് തന്നെയാണ്. നസ്ലിൻ ഗണപതി ജാഫർ ഇടുക്കി കലാഭവൻ ഷാജോൺ കോട്ടയം നസീർ തുടങ്ങി വമ്പൻ താരനിര തന്നെയുണ്ട്. മികച്ച അഭിപ്രായങ്ങൾ നേടി ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്.