പ്രിയദർശന്റെ സംവിധാനത്തിൽ പി.കെ.ആർ. പിള്ള നിർമ്മിച്ച് 1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വന്ദനം. മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ ഗിരിജ ഷെട്ടാർ ആയിരുന്നു നായിക. ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ അഞ്ചു ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. ഈ സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും ബാംഗ്ലൂരിൽ വച്ചാണ് ചിത്രീകരിക്കപ്പെട്ടത്.1987-ലെ അമേരിക്കൻ ചലച്ചിത്രമായ സ്റ്റേക്ക്ഔട്ടിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രിയദർശൻ ഈ ചിത്രം അമല, നാഗാർജുന എന്നിവരെ നായികാനായകന്മാരാക്കി തെലുങ്കിലേക്ക് നിർണ്ണയം എന്ന പേരിൽ പുനർനിർമ്മിച്ചു, സുകുമാരി വീണ്ടും അഭിനയിച്ചു. ഈ സിനിമയിലെ ഒരു കോമഡി സീക്വൻസ് പ്രിയദർശൻ 2021-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ഹംഗാമ 2-ൽ വീണ്ടും ഉപയോഗിച്ചു. വന്ദനത്തിലെ മോഹൻലാലിൻറെ നായികയായി എത്തിയ ഗിരിജ അഭിനയിച്ച ആദ്യത്തെയും അവസാനത്തെയും ചിത്രം ആയിരുന്നു വന്ദനം, വന്ദനം സിനിമയുടെ ക്ളൈമാക്സില് ഗാഥ തിക്കുറിശ്ശിയുടെ കാറിൽ കയറി പോകുന്നതായിട്ടായിരുന്നു കാണിക്കുന്നത്,
സിനിമയിൽ ഉണ്ണികൃഷ്ണന് ഗാഥയെ അവിടെ വെച്ച് നഷ്ടപ്പെടുകയാണ് ചെയ്യുന്നത് , എന്നാൽ ഉണ്ണികൃഷ്ണന്റെ ജീവിതത്തിൽ നിന്നും മാത്രമല്ല മലയാള സിനിമയിൽ നിന്ന് തന്നെ ഗാഥ അന്ന് പോയിരുന്നു, വന്ദനം സിനിമക്ക് ശേഷം ഗാഥയായി എത്തിയ ഗിരിജ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല, ഈ നടിയുടെ മറ്റു വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല. മലയാള സിനിമക്ക് വലിയൊരു നഷ്ടം തന്നെ ആയിരുന്നു ഇത്.
മലയാള സിനിമക്കും മോഹൻലാൽ എന്ന നടനും നാഴിക കല്ലായി മാറിയ സിനിമയായിരുന്നു 1988ലെ ചിത്രം.എല്ലാതരം പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച സിനിമക്ക് ശേഷം 1989 ൽ റൊമാന്റിക് കോമഡി ത്രില്ലർ വിഭാഗത്തിൽ എത്തിയ വന്ദനം ചിത്രം എന്ന സിനിമയുമായി താരതമ്യം ചെയ്യുന്നത് സ്വാഭാവികം. പിന്നെ പ്രണയം നൊമ്പരമായി മാറിയ ക്ലൈമാക്സ് എല്ലാവർക്കും ഒരു പോലെ ദഹിച്ചില്ല.
പക്ഷെ സിനിമ വിജയം തന്നെയായിരുന്നു. ഇന്നും വന്ദനം ടെലിവിഷനിലും യൂട്യൂബ് പോലുള്ള മാധ്യമങ്ങളിലും ഹിറ്റ് തന്നെയാണ്.ലാലേട്ടന്റെ നിഷ്കളങ്കതയും, തമാശയും, പ്രണയവും, ഹീറോയിസവും എല്ലാം ഉണ്ണികൃഷ്ണൻ എന്ന ക്യാരക്ടറിൽ ഒരുമിച്ചു കാണാൻ കഴിയും.ഔസേപ്പച്ചന്റെ ഗാനങ്ങളും, ജോൺസൺന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ എടുത്തു പറയേണ്ട പ്രത്യേകതകൾ തന്നെ.