ഒരു പെൺകുട്ടി ഇത്രയും reject ചെയ്തിട്ടും എങ്ങനെ വളച്ചെടുക്കാം എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണം ആയിരുന്നു വന്ദനം


നടൻ മോഹൻലാലിൻറെ സിനിമ ജീവിതത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു വന്ദനം, വന്ദനത്തിലെ ഗാഥയെയും ഉണ്ണിക്കൃഷ്ണനെയും ഇന്നും മലയാളികൾ മറന്നിട്ടില്ല, മലയാളികളെ ഏറെ കരയിപ്പിച്ച ഒരു ചിത്രം കൂടി ആയിരുന്നു ഇത്, ഈ ചിത്രത്തിലെ പ്രണയ രംഗങ്ങൾ ഒക്കെ പുതിയ കാല ചിത്രങ്ങളിൽ കനത്ത അത്ര മികവോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്, ചിത്രത്തിലെ പ്രണയരംഗത്തിനെ കുറിച്ച് സിനിഫൈൽ ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ഈ ഐ ലവ് യു ആർക്ക് വേണംകേൾക്കാൻ ഒരു സുഖം വേണ്ട”
മലയാളികൾ ഒരിക്കലും മറക്കാനാവാത്ത പ്രൊപ്പോസൽ എന്നാണ് പോസ്റ്റിൽ പറയുന്നത്, അത് മാത്രമല്ല ഒരു പെൺകുട്ടി ഇത്രയും reject ചെയ്തിട്ടും എങ്ങനെ വളച്ചെടുക്കാം എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണം.

കാലം ഇത്ര കഴിഞ്ഞിട്ടും ഇതിനേക്കാൾ മനോഹരമായ പ്രപ്പോസൽ സീൻ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടോ എന്നും ചോദിക്കുന്നുണ്ട്. പ്രിയദർശന്റെ സംവിധാനത്തിൽ പി കെ ആർ പിള്ള നിർമ്മിച്ച് 1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വന്ദനം. മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ ഗിരിജ ഷെട്ടാർ ആയിരുന്നു നായിക. ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ അഞ്ചു ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. ഈ സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും ബാംഗ്ലൂരിൽ വച്ചാണ് ചിത്രീകരിക്കപ്പെട്ടത്.

കഥയുടെ ഏറെ ഭാഗവും സ്റ്റേക്ക് ഔട്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിൽ നിന്നാണ് എടുത്തിരിക്കുന്നത്. പ്രിയദർശൻ പിന്നീട് ഈ ചിത്രം നിർണയം എന്ന പേരിൽ അമല, നാഗാർജുന എന്നിവരെ നായികാനായകന്മാരാക്കി തെലുങ്കിൽ സംവിധാനം ചെയ്തു. 1988 ൽ എക്കാലത്തെയും മികച്ച മലയാള സിനിമയായ ചിത്രം – ത്തിനു ശേഷം മോഹൻലാൽ, പ്രിയദർശൻ, പ്രൊഡ്യൂസർ പി.കെ.ആർ.പിള്ള എന്നിവർ തൊട്ടടുത്ത വർഷം തന്നെയാണ് വന്ദനം പ്രേക്ഷകർക്ക്‌ മുന്നിൽ എത്തിച്ചത്.

ഗാഥ എന്ന നായികയായി എത്തിയത് ഗിരിജ ഷെട്ടർ, ലാലേട്ടനൊപ്പം പുതുമയുള്ള ഒരു കെമിസ്ട്രിയാണ് പ്രേക്ഷകർക്ക് ഇതിലുടെ ലഭിച്ചത്. പീറ്റർ എന്ന ക്യാരക്ടറെ മുകേഷ് തന്റെ സ്ഥിരം ശൈലിയിലൂടെത്തന്നെ ഭംഗിയാക്കിയപ്പോൾ കുടുകുടെ നമ്മെ ചിരിപ്പിക്കുന്നത് ജഗദീഷും ശ്രീ കുതിരവട്ടം പപ്പുവും തന്നെയാണ്. ഇന്നത്തെ പോലെ ആക്ഷനെങ്കിൽ നായകൻ തമാശ അധികം അഭിനയിച്ചു പ്രതിഫലിപ്പിക്കാത്ത രീതിയല്ലാരുന്നു അന്ന് ലാലേട്ടന്റെത്.