ശോഭന അവസാനമായി ചെയ്ത മമ്മൂട്ടി ചിത്രം ആണ് വല്യേട്ടൻ


രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ആണ് വല്യേട്ടൻ. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം ഹിറ്റ് ആയിരുന്നു ആ വർഷത്തെ. മമ്മൂട്ടി അവതരിപ്പിച്ച അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രത്തിന് ഇന്നും ആരാധകർ ഏറെ ആണ്. മാധവൻ ഉണ്ണിയുടെയും അനുജന്മാരുടെയും കഥ പറഞ്ഞ ചിത്രം ആ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡും നേടിയിരുന്നു. ഇന്നും പ്രേക്ഷകർ ഇഷ്ട്ടപ്പെടുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നാണ് വല്യേട്ടൻ.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിതിൻ റാം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മമ്മൂട്ടി നിറഞ്ഞു നിന്ന വല്യേട്ടൻ മമ്മൂട്ടി ഷാജി കൈലാസ് രഞ്ജിത് ടീമിന്റെ സൂപ്പർ ഹിറ്റ്‌ ചിത്രമാണ് വല്യേട്ടൻ. ഇന്നും മമ്മൂട്ടി ആരാധകരുടെ ഇഷ്ടം സിനിമയായ ഈ സിനിമയുടെ നട്ടൽ മമ്മൂട്ടിയുടെ മികച്ച പ്രകടനവും ഷാജി കൈലാസിന്റെ മേക്കിങ്ങുമാണ്.

ശരാശരി തിരക്കഥയിൽ വന്ന സിനിമയെ വാച്ചബിൾ മൂവിയാക്കിയത് ഷാജി കൈലാസിന്റെ സംവിധാന മികവ് കൊണ്ട് മാത്രമാണ് ഒപ്പം മാധവനുണ്ണിയായി മമ്മൂട്ടിയുടെ പ്രകടനവും ഇത്തരം കഥാപാത്രങ്ങൾ ഭംഗിയായി ചെയ്യാൻ മമ്മൂട്ടി അല്ലാതെ മറ്റൊരു നടനും പറ്റില്ല മമ്മൂട്ടിയുടെ സ്ക്രീൻ presence ഒരു രക്ഷയും ഇല്ല . മമ്മൂട്ടികൊപ്പം സിദ്ദിഖ്, മനോജ്‌ കെ ജയൻ, സുധീഷ്, വിജയകുമാർ എന്നിവർ അനിയൻമാരായി വന്നു.

സായികുമാർ വില്ലൻ വേഷത്തിൽ വന്ന ഈ സിനിമയിൽ ശോഭനയായിരുന്നു മമ്മൂട്ടിയുടെ നായിക. ശോഭന ഏറ്റവും ഒടുവിൽ ചെയ്ത മമ്മൂട്ടി ചിത്രവും വല്യേട്ടനാണ് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളായും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. നരസിംഹം കണ്ടു അത് പോലെ ഓളം ഉണ്ടാക്കാൻ എടുത്ത പടം. അതിന്റെ നാലിൽ ഒന്ന് ഓളം ഉണ്ടാക്കിയില്ല. ബട്ട്‌ ഹിറ്റ്‌ ആയി എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.

അനിയൻകുട്ടന്മാരുണ്ടേൽ ഇക്ക പൊളിക്കും ഇല്ലേൽ വല്ല്യ ഇമ്പാക്റ്റ്ഇല്ല. നിറനാഴി പൊന്നിൽ തുടങ്ങിയ ഒരേ നടത്തമാണ് അവസാനം ഭീഷ്‌മയിൽ അജാസിനെ കൊണ്ട് അടിപ്പിക്കുന്ന രീതിയിലേക്ക് എത്തി, ഇഷ്ടമുള്ള സിനിമ ആയിരുന്നു.പക്ഷേ ഇക്കയുടെ ചാനൽ തന്നെ ആഴ്ചയിൽ ഒന്നും രണ്ടും തവണ ഇട്ടു വെറുപ്പിച്ചു തുടങ്ങിയപ്പോൾ കാണാൻ തോന്നാറില്ല, വല്യേട്ടൻ ഒക്കെ എന്തൊരു ഓളമായിരുന്നു. ഓണത്തിന് തീയറ്ററിനു മുന്നിൽ ഭംഗിയിൽ കുട ഒക്കെ വച്ചിരുന്നു.ഫാമിലി ആയി കാണാൻ പോയി ടിക്കറ്റ് കിട്ടാതെ സ്വയം വര പന്തലിന് കയറി.പിന്നീട്‌ ആണ് സിനിമ കാണുന്നത്.നിറനാഴി പൊന്നും സോങ് എന്ത് രസമായിരുന്നു.അക്കാലത്തെ എറ്റവും മികച്ച ഇന്റർവൽ.മൊത്തത്തിൽ ഒരു മമ്മൂട്ടി ഷോ. എല്ലാവരും നല്ല രസമുണ്ടായിരുന്നു സിനിമയിൽ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.